LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VRINDAVANAM SIVA TEMPLE ROAD BHARATHANNOOR BHARATHANNOOR P O
Brief Description on Grievance:
20-09-2023 ൽ വാർദ്ധക്യകാല പെൻഷന് അപേക്ഷ നൽകിയിട്ടും ഇതുവരെ അഗീകരിക്കാത്തതിനെ തുടർന്നുള്ള പരാതി
Receipt Number Received from Local Body:
Final Advice made by TVPM2 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 28
Updated on 2024-07-12 16:09:20
ശ്രീമതി. വത്സല ക്ക് പാങ്ങോട് ഗ്രാമ പഞ്ചായത്തിൽ നിന്നും വാർദ്ധക്യെ പെൻഷൻ അനുവദിച്ചിട്ടില്ലായെന്നാണ് പരാതി. ടിയാരിയുടെ ഭർത്താവ് ശ്രീ.ദാമോദരൻ പിള്ള ക്ക് പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിൽ നിന്നും പെൻഷൻ ലഭിക്കുന്നുവെന്ന കാരണത്താൽ ക്ഷേമ പെൻഷൻ അനുവദിച്ചിട്ടില്ലായെന്നും തൻ്റെ ഭർത്താവ് പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിൽ ABPM (GDSMD) പോസ്റ്റിൽ ജോലി ചെയ്തിരുന്നുവെങ്കിലും താത്കാലിക തസ്തികയായിരുന്നുവെന്നും പെൻഷൻ ഒന്നും തന്നെ ലഭിക്കുന്നില്ലായെന്നും ശ്രീമതി. വത്സല അറിയിക്കുകയുണ്ടായി. മാത്രമല്ല ഇത് കാരണമാണ് തങ്ങൾക്ക് ആദ്യം ലഭിച്ച APL റേഷൻ കാർഡ് BPL ആക്കി മാറ്റി അനുവദിച്ചതെന്നും താൻ ഒരു ലക്ഷം രൂപയിൽ താഴെ വരുന്ന വരുമാന സർട്ടിഫിക്കറ്റാണ് പഞ്ചായത്തിൽ സമർപ്പിച്ചതെന്നും അറിയിക്കുകയുണ്ടായി.20/09/2023 ൽ സമർപ്പിച്ച അപേക്ഷയിൽ സമയബന്ധിതമായി തുടർ നടപടികൾ സ്വീകരിച്ച് അപേക്ഷകയെ വിവരം അറിയിക്കുന്നതിൽ പഞ്ചായത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. കൂടാതെ അപേക്ഷകയുടെ ഭർത്താവ് ശ്രീ. M . ദാമോദരൻ പിള്ളക്ക് 102510204610 നമ്പരായി പെൻഷൻ അനുവദിച്ചിരിക്കുന്നു. എന്നാൽ ടി വ്യക്തിക്ക് സർവീസ് പെൻഷൻ ലഭിക്കുന്നുണ്ടെന്ന സന്ദേഹത്തിൽ ഭാര്യക്ക് പെൻഷൻ നിഷേധിച്ച പഞ്ചായത്തിൻ്റെ നടപടി ചട്ടപ്രകാരമല്ല. ആയതിനാൽ പഞ്ചായത്ത് ആവശ്യപ്പെട്ട പെൻഷൻ ലഭിക്കുന്നില്ലായെന്ന സാക്ഷ്യപത്രം അപേക്ഷക സമർപ്പിക്കുകയാണെങ്കിൽ അടിയന്തിരമായി പെൻഷൻ അനുവദിക്കുന്നതിന് പാങ്ങോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, VEO എന്നിവർക്ക് നിർദ്ദേശം നൽകി. എന്നാൽ വൃദ്ധയായ അപേക്ഷകക്ക് ടി സാക്ഷ്യപത്രം ഹാജരാക്കുന്നതിന് സാധിക്കാത്ത സാഹചര്യമാണെങ്കിൽ ടി പെൻഷൻ അപേക്ഷ SFC B2-47/2017 നമ്പർ31/03/2018 നമ്പർ സർക്കുലർ പ്രകാരമുള്ള വികസന കാര്യ സ്റ്റാ. ചെ യർമാൻ. പഞ്ചായത്ത്സെക്രട്ടറി, പഞ്ചായത്തിലെ മറ്റൊരു ഗസറ്റഡ് ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന കമ്മിറ്റി അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നതിനും ടി റിപ്പോർട്ടിൻ്റെയടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുവാനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഈ നടപടികളെല്ലാം തന്നെ 15 ദിവസത്തിനകം പൂർത്തിയാക്കി അപേക്ഷകയെ വിവരം അറിയിക്കേണ്ടതുമാണ്.