LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THANSEER MANZIL PANAYAMKONAM NILAMEL PO
Brief Description on Grievance:
18/05/2023 മീറ്റ് സ്ലാട്ടർ HOUSE ആൻഡ് മീറ്റ് പ്രോഡക്റ്റ് യൂണിറ്റ് തുടങ്ങുന്നതിനു അപേക്ഷ നൽകി . പൊല്യൂഷൻ കൺട്രോൾ ബോർഡ് അപ്പ്രൂവൽ കിട്ടി പഞ്ചായത്ത് ലൈസൻസും പെർമിറ്റും നൽകുന്നില്ല .നോട്ടീസ് തന്നു ഭരസമിതി കമ്മിറ്റി കൂടി തീരുമാനിച്ചിട്ടു അറിയിക്കാം എന്ന് പറഞ്ഞു .പ്ലാനിൽ ന്യുനതകൾ ഉണ്ടെന്നു അറിയിച്ചിട്ടില്ല .നാളിതുവരെ തീരുമാനം ആയിട്ടില്ല .ആയതിനാൽ കടക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കു ഇതിനു വേഗത്തിൽ ബിൽഡിംഗ് പെർമിറ്റും ലൈസൻസും നൽകുവാൻ നിർദേശം കൊടുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു ..
Receipt Number Received from Local Body:
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 5
Updated on 2023-07-24 14:49:34
പരാതിക്കാരന് സമര്‍പ്പിച്ചിട്ടുള്ള സ്ലോട്ടര്‍ ഹൌസ് നിര്മ്മാണഅനുമതി സംബന്ധിച്ച അപേക്ഷയിന്മേല് 1996 ലെകേരള പഞ്ചായത്ത് രാജ് (കശാപ്പ്ശാലകളും ഇറച്ചിക്കടകളും) ചട്ടങ്ങളിലെ ചട്ടം 30 പ്രകാരം അപേക്ഷയിന്മേല് ആക്ഷേപം നല്‍കുന്നത് സംബന്ധിച്ച് ദിനപത്രത്തില്‍ അറിയിപ്പ് നല്കിയിട്ടുള്ളതായി കാണുന്നില്ല. അടിയന്തിരമായി 1996 ലെകേരള പഞ്ചായത്ത് രാജ് (കശാപ്പ്ശാലകളും ഇറച്ചിക്കടകളും) ചട്ടങ്ങള്‍ പ്രകാരവും 2019 ലെ കേരളപഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരവും ആവശ്യമായ നടപടികള്‍ സ്വീകരിച്ച് അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കാന് തീരുമാനിച്ചു.
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 6
Updated on 2023-10-19 16:58:03
കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ 09/08/2023 ലെ 15(2)ാം നമ്പര്‍ തീരുമാന പ്രകാരം സ്ലാട്ടര്‍ ഹൌസ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന പ്രദേശത്തിന് അടിവശത്തുകൂടി ഒഴുകന്നതും നൂറോളം കുടുംബങ്ങള്‍ ജലശ്രോതസ്സായി ഉപയോഗിക്കുന്നതുമായ അരുവി മലിനപ്പെടാന്‍ സാധ്യതയുണ്ടന്നും ടി പ്രദേശം 45 ഡിഗ്രിയില്‍ കൂടുതല്‍ ചരിഞ്ഞതാണെന്നും ആയതിനാല്‍ മാലിന്യങ്ങള്‍ ഒഴുകി അരുവിയിലേക്ക് എത്തിച്ചേരുമെന്നും പഞ്ചായത്ത് നിയോഗിച്ച അഞ്ച് അംഗ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അറവ് ശാലക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. ടി തീരുമാനം അപേക്ഷകനെ അറിയിച്ചിട്ടുണ്ട്.