LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
അബ്ദുള്‍ ലത്തീഫ്
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Interim Advice made by KLM1 Sub District
Updated by ശ്രീ.സുശീന്ദ്രൻ.കെ, Internal Vigilance Officer
At Meeting No. 30
Updated on 2024-05-22 16:36:50
For site inspection
Final Advice made by KLM1 Sub District
Updated by ശ്രീ.സുശീന്ദ്രൻ.കെ, Internal Vigilance Officer
At Meeting No. 31
Updated on 2024-12-27 16:24:59
ക്ലാപ്പന ഗ്രാമപഞ്ചായത്തില്‍ അബ്ദുള്‍ ലത്തീഫ്, പാലപ്പള്ളില്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള 9/198 നമ്പര്‍ കെട്ടിടം ടിയാന്റെ അപേക്ഷ പ്രകാരം ഡിമോളിഷ് ചെയത് പോയിരുന്നു. ടിയാന്റെ അതേ പേരും മേല്വിലാസവുമുള്ളതും അയല്‍വാസിയുമായ ബന്ധുവിന്റെ പേരിലുള്ള 9/201 നമ്പര്‍ കെട്ടിടം ടിയാന്റേതാണെന്ന് തെറ്റിദ്ധരിച്ചാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നതും.അപേക്ഷകനെ പോലെ തന്നെ പേരിലും മേല്‍വിലാസത്തിലുമുള്ള സാമ്യം അന്വേഷണ ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിക്കുന്നതിന് കാരണമാകുകയും ടി കെട്ടിടം വസ്തു നികുതി നിര്‍ണ്ണയ രജിസ്റ്ററില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. 2008 ല്‍ ടിയാന് പുതിയ കെട്ടിട നിര്‍മ്മാണ അനുമതി നേടിയിട്ടുള്ളതായും ആയത് പ്രകാരം കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളതായും പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ളതാണ്. . സഞ്ചയ പരിശോധിച്ചതില്‍ 9/198 നമ്പര്‍ കെട്ടിടം നിലവില്‍ വന്നിട്ടുള്ളത് 2008 ഒന്നാം അര്ദ്ധവര്ഷമാണ്. എന്നാല്‍ പഴയ കെട്ടിടത്തിന്റെ അളവും കാലപ്പഴക്കവും ആണ് സഞ്ചയയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആയത് ക്ലറിക്കല്‍ മിസ്റ്റേക്ക് ആണോ എന്ന് വ്യക്തമല്ല. ഡിമോളിഷ് ചെയതിരുന്ന ടി കെട്ടിടം ഡേറ്റാ പ്യൂരിഫിക്കേഷന്‍ നിലവില്‍ എനേബിള്‍ ആയപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ടിന്റേയും നിലവിലെ രേഖകളുടേയും അടിസ്ഥാനത്തില്‍ ടി കെട്ടിടം തിരികെ എടുത്ത് അപാകത പരിഹരിച്ച് നികുതി പുനര്‍നിര്‍ണ്ണയിച്ച് നല്‍കിയിട്ടുളളതാണെന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ആയത് പ്രകാരം ടിയാന് 2017-18 മുതലുള്ള നികുതി ഒടുക്ക് വരുത്തേണ്ടതുണ്ട്. പ്രസ്തുത റിപ്പോര്‍ട്ട് അദാലത്ത് സമിതി പരിശോധിക്കുകയും 2017-18 മുതലുള്ള വസ്തുനികുതി അടവാക്കുന്നതിന് അപേക്ഷകന് നിര്‍ദ്ദേശം നല്‍കുന്നതിന് ഉപജില്ലാ അദാലത്ത് സമിതിയുടെ 20.12.2024 തീയതിയിലെ ( I ) നമ്പരായി തീരുമാനം എടുത്തിട്ടുള്ളതാണ്. പ്രസ്തുത വിവരം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നു.