LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Headmistress, Vijayalekshmi AUPS, Anassery, Kozhikode 673317
Brief Description on Grievance:
Building number
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 27
Updated on 2024-05-14 16:21:38
കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിൽ അന്നശ്ശേരി അംശം ദേശത്ത് 1953 ൽ സ്ഥാപിതമായ വിജയലക്ഷ്മി യുപി സ്കൂൾ കെട്ടിടം ജീർണ്ണാവസ്ഥയിലായതിനെ തുടർന്ന് പൊളിച്ച് വ്യവസ്ഥകൾ പ്രകാരം പുതിയ കെട്ടിടം നിർമ്മിച്ചിരുന്നു എന്നും, എന്നാൽ സ്കൂൾ കെട്ടിടം സ്ഥിതിചെയ്യുന്ന ഭൂമി നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായതാണെങ്കിലും, കെട്ടിടം പൊളിച്ച് നിർമ്മിച്ചപ്പോൾ കെട്ടിടത്തിന്റെം തറ വിസ്തീർണ്ണം വർദ്ധിച്ചതിന് ആനുപാതികമായി സ്കൂളിന്റെ് മുന്നിലൂടെ കടന്നുപോകുന്ന പഞ്ചായത്ത് റോഡിന് വീതിയില്ലാത്തതിനാൽ 30 സെ.മീറ്റർ റോഡിന് സമാന്തരമായി വീതികൂട്ടാൻ വേണ്ടി മാനേജർ പുതുതായി വാങ്ങിയിരുന്നു എന്നും, ഈ ഭൂമി നഞ്ച വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ കെട്ടിടത്തിന് നമ്പർ അനുവദിക്കാൻ കഴിയില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചിരുന്നു എന്നും, പുതുതായി വാങ്ങിയ ഒരു സെന്റു് ഭൂമി പഞ്ചായത്ത് റോഡിനായി പ്രതിഫലം പറ്റാതെ നൽകാൻ മാനേജർ തയ്യാറാണെന്ന് അറിയിച്ചിരുന്നു എന്നും, എന്നാൽ നിർഭാഗ്യവശാൽ സ്കൂൾകെട്ടിടത്തിന് നമ്പർ അനുവദിച്ചില്ല എന്നും, നമ്പർ ഇല്ലാത്തതിനാൽ കെട്ടിടത്തിന് ഫിറ്റ്നസ് ലഭിച്ചില്ലെന്നും, ബഹുമാനപ്പെട്ട കോടതി താല്കാലിക ഫിറ്റ്നസ് അനുവദിച്ചുതന്നെങ്കിലും, അദ്ധ്യാപക തസ്തിക നിർണ്ണയത്തിന് കെട്ടിടത്തിന് നമ്പർ ഇല്ലാത്തതിനാൽ ആവശ്യമായ തസ്തികകൾ അനുവദിക്കപ്പെട്ടില്ല എന്നും, അതുകൊണ്ട് അദ്ധ്യാപകർക്ക് ശംബളം ലഭിക്കുന്നില്ലെന്നും, പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നു കാണിച്ചുകൊണ്ടാണ് ഹെഡ്മിസ്ട്രസ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. തലക്കുളത്തൂർ വില്ലേജിൽ അന്നശ്ശേരി ദേശത്ത് റി.സ 44/6 ൽപെട്ട സ്ഥലത്ത് നിർമ്മിച്ചുവരുന്ന 638.86 ച.മീറ്റർ സ്കൂൾ കെട്ടിടം ക്രമവൽക്കരിക്കുന്നതിന് അനിൽകുമാർ വി.കെ വെൺമാരാത്ത്, തലക്കുളത്തൂർ എന്നവർ 08/06/2023 ന്എ3-3673/23 നമ്പറായി അപേക്ഷ സമർപ്പിച്ചിരുന്നു എന്നും, അപേക്ഷയോടൊപ്പം സമർപ്പിച്ചിരുന്ന 44/6 റീ.സയിൽപെട്ട 40.47 സ്ക്വയർമീറ്റർ സ്ഥലം (വഴി) Wet Landൽ ഉൾപ്പെട്ട ഭൂമിയായതിനാൽ ഭൂമിയുടെ തരം മാറ്റി അപേക്ഷ സമർപ്പിക്കുന്ന മുറക്ക് മാത്രമേ ഫയലിൽ തുടർനടപടി സ്വീകരിക്കാൻ നിർവ്വാഹമുള്ളു എന്നു കാണിച്ച് 20/07/2023 ന് അപേക്ഷകന് അറിയിപ്പ് നൽകിയിരുന്നു എന്നും, ആയതിനെതിരെ അപേക്ഷകൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ബഹു. ട്രൈബ്യൂണൽ മുമ്പാകെ 412/2023 നമ്പർ അപ്പീൽ ഫയൽ ചെയ്തിരുന്നു എന്നും, ബഹു. ട്രൈബ്യൂണലിന്റെപ 21/08/2023 ലെ വിധിയുടെ അടിസ്ഥാനത്തിൽ പ്രസ്തുത കെട്ടിടത്തിന് 3/38D Provisional, 3/38E Provisional നമ്പർ അനുവദിച്ചിരുന്നു എന്ന് സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതേ വിഷയം ഡോക്കറ്റ് നം. BPKZD 11046000003 പ്രകാരം നേരത്തെ അദാലത്ത് സമിതി പരിഗണിക്കുകയും “സ്കൂൾ കെട്ടിടം ക്രമവൽക്കരിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് ബഹു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ട്രൈബ്യൂണൽ മുമ്പാകെ (412/2023) അപ്പീൽ നിലനിൽക്കുന്നതിനാൽ അദാലത്തിൽ അപേക്ഷ പരിഗണിക്കാൻ കഴിയാത്തതിനാൽ അപേക്ഷ തീർപ്പാക്കി” തീരുമാനിച്ചിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീബ. എം എന്നവരുടെ അപേക്ഷയും സെക്രട്ടറി റിപ്പോർട്ടും അദാലത്ത് സമിതി വിശദമായി പരിശോധിച്ചു. സ്കൂൾ കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ബഹു. ട്രൈബ്യൂണൽ മുമ്പാകെ 412/2023 നമ്പർ അപ്പീൽ നിലനിൽക്കുന്ന സാഹചര്യത്തിൽ അപേക്ഷ അദാലത്തിൽ പരിഗണിക്കാൻ കഴിയില്ലെന്ന് അദാലത്ത് സമിതി വിലയിരുത്തി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 28
Updated on 2024-05-29 11:26:22
സ്കൂൾ കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ബഹു. ട്രൈബ്യൂണൽ മുമ്പാകെ 412/2023 നമ്പർ അപ്പീൽ നിലനിൽക്കുന്ന സാഹചര്യത്തിൽ അപേക്ഷ അദാലത്തിൽ പരിഗണിക്കാൻ കഴിയില്ലെന്ന് അദാലത്ത് സമിതി വിലയിരുത്തി തീരുമാനിച്ചു.