LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Bindhu A V Chithranm Kokkad Muriyil Chakkavarakkal Vettikkavala Kottarakkara
Brief Description on Grievance:
Building Number Reg.
Receipt Number Received from Local Body:
Interim Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 30
Updated on 2024-05-04 10:11:51
പരാതി സംബന്ധിച്ച് കൂടുതൽ പരിശോധന ആവശ്യമാണ്. പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് ലഭിച്ചിട്ടില്ല. പരാതി സംബന്ധിച്ച് സ്ഥല പരിശോധന നടത്തുന്നതിനും സെക്രട്ടറിയിൽ നിന്നും അടിയന്തിരമായി റിപ്പോർട്ട് വാങ്ങുന്നതിനും പരാതി അടുത്ത അദാലത്തു യോഗത്തിൽ പരിഗണിക്കുന്നതിനും തീരുമാനിച്ചു.
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 31
Updated on 2024-05-18 12:36:24
വെട്ടിക്കവല ഗ്രാമപഞ്ചായത്തില്‍ കോക്കാട് , ചൈത്രത്തില്‍ ബിന്ദു സമര്‍പ്പിച്ച പരാതിയില്‍ 2001 ല്‍ ഒരു വീട് ( രണ്ട് നില ) നിര്‍മ്മിച്ച് അതിന് വെട്ടിക്കല പഞ്ചായത്തില്‍ 195 /- രൂപ കെട്ടിട നികുതിയായി അടച്ച് വരുകയായിരുന്നുവെന്നും 2013 ല്‍ പുതിയ കെട്ടിട നമ്പര്‍ പതിച്ചിരുന്നുവെങ്കിലും ആയത് പ്രകാരം നികുതി അടയ്ക്കുന്നതിന് പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ അത്തരത്തില്‍ ഒരു കെട്ടിട വിവരങ്ങള്‍ സഞ്ചയ സോഫ്റ്റ് വയറില്‍ ഇല്ലാത്തതിനാല്‍ നികുതി അടയ്ക്കാന്‍ കഴിയില്ലെന്നും അറിയാന്‍ കഴിഞ്ഞതായും നവകേരള സദസ്സില്‍ നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ സഞ്ചയ സോഫ്റ്റ് വയറില്‍ ഉള്‍പ്പെടുത്തിയെങ്കിലും പ്രതി വര്‍ഷം 10 /-രൂപ വീതമാണ് കരം നിശ്ചയിച്ച് നല്‍കിയത്. ടി വീടിന്റെ യഥാര്‍ഥ വൃസ്തൃതി രേഖപ്പെടുത്തി പഴയ നികുതിയ്ക്ക് അനുസൃതമായി നികുതി നിശ്ചയിച്ച് നല്‍കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് സെക്രട്ടറി ലഭ്യമാക്കിയ റിപ്പോര്‍ട്ടില്‍ പഞ്ചായത്ത് രേഖകള്‍ പ്രകാരം ടി കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം 42 ച.മീ ആണെന്നും ആയതിന്റെ പഴയ നികുതി അനുസൃതമായണ് നികുതി നിശ്ചയിച്ച് നല്‍കിയിട്ടുള്ളതെന്നും ടി കെട്ടിടം നികുതി പരിഷ്ക്കരണത്തിന് ശേഷം പുതുക്കി പണിഞ്ഞിട്ടുണ്ടെന്നും ആയത് പരാതിക്കാരി തന്നെ പഞ്ചായത്തില്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയില്‍ പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ പുതിയ നിര്‍മ്മാണം കൂടി ഉള്‍പ്പെടുത്തി ടി കെട്ടിടം ക്രമവല്‍ക്കരിച്ച് പ്രശ്നം പരിഹരിക്കാവുന്നതാണെന്നും പറഞ്ഞിട്ടുണ്ട്. അദാലത്ത് സമിതി അംഗങ്ങള്‍ ടി കെട്ടിടം പരിശോധിച്ചതില്‍ ടി കെട്ടിടം ആദ്യം നിര്‍മ്മിച്ചപ്പോള്‍ തന്നെ 2 നിലകള്‍ ഉണ്ടായിരുന്നതായും 2013/14 കാലഘട്ടത്തില്‍ 2 -ാം നിലയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതായും അറിയാന്‍ കഴിഞ്ഞു. നിലവില്‍ ടി കെട്ടിട നിര്‍മ്മാണം KPBR പാലിക്കുന്നുണ്ട്. പഞ്ചായത്തില്‍ നി്ന്നും 2013/14 ലെ കെട്ടിട വിവരങ്ങള്‍ ചേര്‍ത്തപ്പോള്‍ അന്ന് ഉണ്ടായിരുന്ന കെട്ടിടത്തിന്റെ യഥാര്‍ഥ വിസ്തൃതി ഉള്‍പ്പെടുത്തിയിട്ടില്ല. പഴയ ടാക്സ് നിരക്കും തെറ്റായിട്ടാണ് സഞ്ചയയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സഞ്ചയ സോഫ്റ്റ് വെയറില്‍ നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ വിസ്തൃതിയും പഴയ ടാക്സും കറക്റ്റ് ചെയ്യുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുന്നതിനും അധികമായി 2-ാം നിലയില്‍ 2013/14 നടത്തിയിട്ടുള്ള നിര്‍മ്മാണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിന് അപേക്ഷ നല്‍കുന്നതിന് പരാതിക്കാരിയോട് നിര്‍ദ്ദേശിച്ചും തീരുമാനിച്ചു. ആയത് പ്രകാരം നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി .
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 32
Updated on 2024-06-20 14:35:58
ടി കെട്ടിടത്തില്‍ അധികമായി നിര്‍മ്മാണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിന് അപേക്ഷ നല്‍കുന്നതിന് പരാതിക്കാരിക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കത്ത് നല്‍കിയിട്ടുണ്ട്.