LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SAMAD MANZIL, WESTSIDE OF RAILWAY STATION,KANIYAPURAM.P.O.
Brief Description on Grievance:
കെട്ടിട നമ്പർ അനുവദിക്കുന്നില്ല എന്ന പരാതി സംബന്ധിച്ച്.
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 28
Updated on 2024-06-06 16:23:06
പരാതിക്കാരനെ നേരില്‍ കേട്ടതിന്റെയും സ്ഥലപരിശോധന നടത്തിയതിന്റെയും അടിസ്ഥാനത്തില്‍ പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള 14/593, 14/594 എന്നിങ്ങനെയുള്ള ഇരുനില വാസഗൃഹത്തോട് ചേര്‍ന്ന് പഴക്കംചെന്ന ഷീറ്റ് മേല്ക്കൂരയോടു കൂടിയുള്ള ഒരു കെട്ടിടഭാഗം നിലവിലുള്ളതായി കാണുന്നു. പഞ്ചായത്തിന്റെ അസ്സസ്മെന്റ് രജിസ്റ്റര്‍ പ്രകാരം Demolished ആയി രേഖപ്പെടുത്തിയിരിക്കുന്ന ടി കെട്ടിടത്തിനു മുന്‍പ് ഉണ്ടായിരുന്ന കെട്ടിട നമ്പര്‍ അനുവദിക്കണമെന്നാണ് കക്ഷിയുടെ ആവശ്യം. 2012 കാലയളവില്‍ പഞ്ചായത്തില്‍ നിന്നും അംഗീകരിച്ച ഇരുനില കെട്ടിടത്തിന്റെ കംപ്ലീഷന്‍ പ്ലാന്‍ പഞ്ചായത്ത് അധികൃതരില്‍ നിന്നോ കക്ഷിയില്‍ നിന്നോ പരിശോധനയ്ക്കായി ലഭിച്ചിട്ടില്ല. ഷീറ്റിട്ട കെട്ടിട ഭാഗം ഇരുനിലകെട്ടിടവുമായി നിലവില്‍ ചേര്‍ന്ന് ഒറ്റ യൂണിറ്റായി നിലനില്‍ക്കുന്നതിനാല്‍ ഷീറ്റിട്ട കെട്ടിടഭാഗം ക്രമവത്ക്കരിച്ചാല് മാത്രമേ ടി കെട്ടിട ഭാഗത്തിന് പ്രത്യേക നമ്പര്‍ അനുവദിക്കാന്‍ കഴിയുകയുള്ളൂ എന്ന് സമിതിക്ക് ബോധ്യപ്പെട്ടു. കക്ഷി കെട്ടിടം ക്രമവത്ക്കരിക്കുന്നതിനുള്ള അപേക്ഷ പഞ്ചായത്തിന് നല്കിയിട്ടുള്ളതായി കാണുന്നു. പഞ്ചായത്ത് സഞ്ചയ അസ്സസ്മെന്റ് രേഖകളില്‍ താഴത്തെ നിലകളായി രേഖപ്പെടുത്തിയിട്ടുള്ള 14/593, 14/594 എന്നിങ്ങനെയുള്ള കെട്ടിട നമ്പരുകളില്‍ വേണ്ട തീരുത്തലുകള്‍ വരുത്തുന്നതിനും കെട്ടിടം ക്രമവത്ക്കരിക്കുന്നതിനുള്ള കക്ഷിയുടെ അപേക്ഷയിന്മേല് KPBR 2019 ചട്ടം 5(4) പ്രകാരം റെയില്‍വേയുടെ NOC ആവശ്യമുള്ളപക്ഷം ആയതു കൂടി ലഭ്യമാക്കി ശ്രീ.അബ്ദുള്‍ സമദിന്റെ അപേക്ഷയിന്മേല് അടിയന്തിര തുടര്‍നടപടി സ്വീകരിക്കുന്നതിന് 18/05/2024-ലെ യോഗത്തില്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Escalated made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 29
Updated on 2024-08-13 12:35:55
ഡോ.എ.പി.അബ്ദുള്‍ സമദിന്റെ ഉടമസ്ഥഥയിലുള്ള വാസഗൃഹത്തിന് മുന്‍വശത്തായി മതിലിനു സമീപമുള്ള രണ്ട് കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കണമെന്ന പരാതിയിന്മേല് സ്ഥലപരിശോധന നടത്തിയതില്‍ മതിലിനോട് ചേര്‍ന്ന് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കാതെയും റെയില്‍വേയുടെ NOC ഇല്ലാതെയും നിര്‍മ്മിച്ചിട്ടുള്ള ടി കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിക്കാന്‍ കഴിയുന്നതല്ല എന്നു കാണുന്നു. കൂടാതെ ടിയാന്റെ വീടിനു സമീപമുള്ള മറ്റൊരു വസ്തുവിലുള്ള ഓടിട്ട കെട്ടിടത്തിന് 14/446 (9/938) എന്നിങ്ങനെ നമ്പര്‍ ഉള്ളതായി കക്ഷി അവകാശപ്പെടുകയും നിലവില്‍ കെട്ടിടനമ്പര്‍ ഇല്ലായെന്ന പരാതി പരിശോധിച്ചതില്‍ പഞ്ചായത്തിന്റെ അസസ്മെന്റ് രേഖകള്‍ പ്രകാരം ടി കെട്ടിടം ഡെമോലിഷ്ഡ് എന്ന് രേഖപ്പെടുത്തി കാണുന്നു. പരാതി നിലനില്‍ക്കുന്നതിനാല്‍ ജില്ലാതല അദാലത്ത് സമിതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുന്നു.