LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vazappilly House Chakkyaraparambu Guruvayur Thrissur-680101
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Interim Advice made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 27
Updated on 2024-05-13 16:51:16
പരാതിക്കാരനെ ഫോൺ മുഖേന നേരിൽ കേട്ടു . മുൻസിപ്പാലിറ്റി ചൂണ്ടിക്കാണിച്ച അപാകതകൾ പരിഹരിച്ചതായി അവകാശപ്പെട്ടു. സ്ഥല പരിശോധനയും നഗരസഭാ രേഖകൾ പരിശോധിക്കുന്നതിനും തീരുമാനിച്ചു .
Final Advice made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 28
Updated on 2024-07-01 11:38:12
ശ്രീ.വി ജെ സൈമൺ എന്നവരുടെ പരാതി അദാലത്ത് ഉപസമിതി നേരിട്ട് പരിശോധിക്കുകയും നഗരസഭാ രേഖകളും സ്ഥല പരിശോധനയും നടത്തുകയും ചെയ്തു. പ്രസ്തുത കെട്ടിടത്തിന് 27-07-2011 ന് സ്പെഷ്യൽ റെസിഡൻഷ്യൽ കെട്ടിടം നിർമ്മിക്കുന്നതിന് BA / 34/ 11-12 നമ്പർ പ്രകാരം ഗ്രൗണ്ട് ഫ്ലോർ + 2 ഫ്ലോറിനു പെര്‍മിറ്റ് നൽകിയിരുന്നതാണ്. പിന്നീട് ബേസ്മെൻറ് ഫ്ലോർ കൂടി ഉൾപ്പെടുത്തി 06-03-2014 ൽ പെർമിറ്റ് റിവൈസ് ചെയ്തുനൽകിയിട്ടുള്ളതാണ്.17-03-2018 ൽ ബേസ്മെന്റ് + ഗ്രൗണ്ട് ഫ്ലോറിനു ഭാഗിക ഒകുപ്പൻസി നൽകിയിട്ടുണ്ട്.ആയതിൽ ബേസ്മെന്റ് ഫ്ലോർ പൂർണ്ണമല്ല.പിന്നീട് ഫസ്റ്റ് ഫ്ലോർ സെക്കന്റ് ഫ്ലോർ എന്നിവ പൂർത്തീകരിച്ച് ഒകുപ്പൻസിയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. 2009 ലെ നഗരസഭാ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരമാണ് പെർമിറ്റ് അനുവദിച്ച് നൽകിയിട്ടുള്ളത്.ആയത് പ്രകാരം ഒകുപ്പൻസി അനുവദിക്കുന്നതിനായി നടത്തിയ സ്ഥല പരിശോധനയിൽ KMBR 2009 ചട്ടം 34 (2) പാർക്കിങ്, 40 എ ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ, 42 അഗ്നിരക്ഷാ കോണിപ്പടി,56(6) ഫയർ എൻ ഓ സി എന്നീ അപാകതകൾ ചൂണ്ടിക്കാട്ടി 21-06-2019 ന് അറിയിപ്പ് നല്കിരുന്നതാണ്.എന്നാൽ പ്രസ്തുത അപാകതകൾ പരിഹരിച്ചിട്ടില്ലാത്തതാണ്.28-11-2022 ൽ വീണ്ടും അപേക്ഷ നല്കിയിട്ടുള്ളതും അപാകതകൾ പരിഹരിക്കാത്തതിനാൽ 24-01-2023 ,23-02-2023 തിയ്യതികളിൽ നോട്ടീസ് നല്കിയിരുന്നതുമാണ്. ഒകുപ്പൻസി അനുവദിക്കാത്തതിനാൽ ടി യാന്‍ സാമ്പത്തിക ക്ലേശം ഉണ്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടി WP (C )2782 / 23 നമ്പറായി ബഹു ഹൈക്കോടതിയിൽ ഫയൽ ച്യ്ത കേസിൽ 13-03-2023 ലെ ഇടക്കാല വിധിപ്രകാരം ടി കെട്ടിടത്തിന് താൽക്കാലിക നമ്പർ അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിർദേശം നൽകിയും അപാകതകൾ പരിഹരിക്കുന്നതിന് പരാതിക്കാരന് ഒരുമാസത്തെ സമയം അനുവദിച്ചും ഉത്തരവായിരുന്നതാണ്. എന്നാൽ താൽക്കാലിക നമ്പർ അനുവദിച്ചിട്ടില്ലാത്തതും നാളിതുവരെയായി പരാതിക്കാരൻ ന്യൂനതകൾ പരിഹരിച്ചിട്ടില്ലാത്തതുമാണ്. കെട്ടിടത്തിന്റെ 10 വർഷ പെർമിറ്റ് കാലാവുധി 26-07-2021 ൽ അവസാനിച്ചിട്ടുള്ളതും പ്രസ്തുത സമയ പരിധിയിൽ ചട്ടങ്ങൾ പാലിച്ചു നിർമ്മാണം പൂർത്തീകരിച്ചിട്ടില്ലാത്തതുമാണ് . ആയതിനാൽ നഗരസഭ ചൂണ്ടിക്കാട്ടിയ ന്യൂനതകൾ പരിഹരിച്ച് പൂർത്തീകരണപ്ലാൻ സമർപ്പിക്കുകയോ 2019 ന് മുൻപുള്ള അനധികൃത നിർമ്മാണങ്ങളുടെ ക്രമവൽക്കരണവുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിക്കുകയോ ചെയ്യുന്നതിന് നിർദേശിക്കുന്നു. ബഹു ഹൈക്കോടതിയുടെ WP (C )2782 / 23 ലെ 13-03 -2023 ഇടക്കാല ഉത്തരവ് പ്രകാരം തുടർ നടപടികൾ സ്വീകരിച്ച് കേസ് അന്തിമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്യുന്നു.
Final Advice Verification made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 29
Updated on 2024-07-11 16:50:02
no further action. hence closed