LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thadatharikathu Veedu OOrankuzhi Pangode P O
Brief Description on Grievance:
വാമനപുരം ഗ്രാമപഞ്ചായത്തില്‍ നിന്നും കെട്ടിട പെര്‍മിറ്റ് ലഭിച്ചതിന് ശേഷം വീട് വയ്ക്കുകയും എന്നാല്‍ കെട്ടിടത്തിന് നമ്പരിടുവാന് അപേക്ഷ നല്കിയപ്പോള് പ്ലാനില്‍ കാണിച്ചിരുന്ന വഴിയുടെ പ്രശ്നത്താല്‍ കെട്ടിട നമ്പര്‍ നല്കുവാന് കഴിയില്ല എന്നുമാണ് പറയുന്നത്. ആയതിനാല്‍ ടി വിഷയം അനുഭാവപൂര്‍വ്വം പരിഗണിച്ച് പരിഹാരം നല്‍കണമെന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Escalated made by TVPM2 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 26
Updated on 2024-08-20 15:08:02
റിപ്പോർട്ട്: പരാതിക്കാരന് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനായി നല്കിയ അപേക്ഷയില്‍ വസ്തുവിന്റെ കിഴക്ക് വശത്തായി ഒരാളുടെ വീടിലേക്ക് മാത്രം പോകേണ്ട 90 cm വീതിയില്‍ വഴി വരുന്ന ഭാഗത്ത് KPBR 2019 Rule 23(2) പ്രകാരം 1.50 മീറ്റര്‍ വേണ്ടിടത്ത് സ്ഥലപരിശോധനയില്‍ ഒരു ഭാഗം 1.20 മീറ്ററും മറ്റേ അറ്റം 1.10 മീറ്ററുമാണ്. കൂടാതെ KPBR 2019 ന് വിധേയമായുള്ള മറ്റ് അപാകതകളും ഉള്ളത് പരിഹരിച്ച് അപേക്ഷ പുന സമര്‍പ്പിക്കുന്നതിനായി പരാതിക്കാരന് അറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും നാളിതുവരെ ആയത് പരിഹരിച്ച് അപേക്ഷ പുന സമര്‍പ്പിച്ചിട്ടില്ലായെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റൂള്‍ 23 പ്രകാരം വഴിയിൽ നിന്നും 1.50 മീറ്ററാണ് ആവശ്യമുളളത്. ചട്ടത്തില്‍ 1.5 മീറ്റര്‍ എന്ന സെറ്റ്ബാക്കില്‍ കുറവ് വരുത്തുന്നതിനുള്ള ഭേദഗതി വരുത്താവുന്നതാണ്. കോമ്പൌണ്ട് ഫീസ് അടപ്പിച്ച് ക്രമവല്‍ക്കരിക്കുന്നതിനുളള ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
Escalated made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 30
Updated on 2024-08-21 11:06:44
ജില്ലാ അദാലത്ത് സമിതി തീരുമാനം : 75 മീറ്റർ വരെ നീളമുളള cul-de-sac ആയ വഴിയിൽ നിന്നും പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന് 1.5 മീറ്റർ സെറ്റ് ബാക്ക് വേണമെന്ന് KPBR 2019 Rule 23(2) നിഷ്കർഷിക്കുന്നു. ആസ്തി രജിസ്റ്ററിലോ അംഗീകൃത വഴികളുടെ ലിസ്റ്റിലോ ഉൾപ്പെടുത്തിയിട്ടില്ലാത്തതും വഴിയായി ഉപയോഗിക്കുന്നതുമായ ഭൂമിയുടെ സംഗതിയിൽ, ആയതിൻറെ സമീപത്ത് നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് ഭാവിയിൽ റോഡ് വികസനം വരുമ്പോൾ സ്വന്തം ഉത്തരവാദിത്വത്തിൽ പൊളിച്ചു മാറ്റാമെന്ന കെട്ടിട ഉടമയുടെ ഉറപ്പിന്മേൽ, പ്ലോട്ട് അതിരുകളിൽ നിന്ന് സാധാരണ പാലിക്കേണ്ട സെറ്റ് ബാക്ക് മതിയാകും എന്ന് ചട്ടങ്ങളിൽ ഭേദഗതി വരുത്താവുന്നതാണ്. നിലവിൽ പഞ്ചായത്തിലെ സാങ്കേതിക വിഭാഗം ചൂണ്ടികാണിച്ചിരിക്കുന്ന അപാകതകൾ പരിഹരിച്ച് പ്ലാനും അനുബന്ധ രേഖകളും സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകാവുന്നതുമാണ്. ചട്ടഭേദഗതി സംബന്ധിച്ച ഉചിതമായ നടപടിയ്ക്കായി സംസ്ഥാനതല അദാലത്ത് സമിതി മുമ്പാകെ സമർപ്പിക്കുന്നു.