LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Hafsa M M Thumarasseril, Muttam Post idukki
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 26
Updated on 2024-04-17 12:53:17
ഫയല്‍ പരിശോധന ഫയല്‍ പരിശോധിച്ചതില്‍ ആധാരം നമ്പര്‍ 280/18 തീയതി 14/03/2008 ല്‍ തുമരശ്ശേരില് വീട്ടില്‍ ഹൈദ്രോസ് മക്കളായ ഹാജിറ, മക്കാര്‍ എന്നിവര്‍ ചേര്‍ന്ന് തങ്ങളുടെ സഹോദരനായ ഈസ ടി. എച്ച്. ന് കൂട്ടവകാശ ഒഴിവുകുറി ആധാര പ്രകാരം 81 ച.മീറ്റര്‍(2 സെന്റ്) സ്ഥലവും വീടും (വീട് നമ്പര്‍ 13/15) എഴുതി നല്കിയിട്ടുള്ളതാണ്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ ഇരട്ടവീടുകള്‍ ഒറ്റവീടാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താവായ ഈസക്ക് 04/01/2024 ല്‍ നിലവിലുള്ള വീടിന്റെ 16.62 m2 നിലനിറുത്തിയും 23.5m2 കൂടുതലായി പണിയുന്നതിനുമായി ആകെ 40.12m2 പണിയുന്നതിനാണ് BPSW/01/2023/3562 പ്രകാരം പഞ്ചായത്ത് NOC അനുവദിച്ചിട്ടുള്ളത്. ടി NOC അനുവദിക്കുന്നതിനായി ഈസ ഹാജരാക്കിയ പ്ലാനില്‍ പരാതിക്കാരിയുടെ വീടിന്റെ ഭാഗത്ത് നടപ്പുവഴി എന്ന് രേഖപ്പെടുത്തിയിട്ടുള്ളതും ടിയാന്റെ വീടിന്റെ കിഴക്കുഭാഗത്ത് 1.4 മീറ്റര്‍ ഓഫ്സെറ്റ് രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. ടിയാന്റെ ആധാരത്തിന്റെ എലുക പരിശോധിച്ചതില്‍ നടപ്പുവഴി ഇല്ലാത്തതാണ്. എന്നാല്‍ പരാതിക്കാരിയുടെ ആധാരം പരിശോധിച്ചതില്‍ (24/01/2024 ലെ 265/2024-ആം നമ്പര്‍ ആധാര പ്രകാരം) തുമരശ്ശേരില് മക്കാര്‍ മക്കള്‍ മുംതാസ് ടി. എം. ഉം, മാജിദ ടി. എം. ഉം കൂടി മക്കാര്‍ ഭാര്യ ഹഫ്സ എം. എം. ന് 81 ച.മീറ്റര്‍(2 സെന്റ്) സ്ഥലം ധനനിശ്ചയ ആധാരപ്രകാരം എഴുതി നല്കിയിട്ടുള്ളതാണ്. ടി ആധാരത്തിന്റെ എലുക പരിശോധിച്ചതില്‍ കിഴക്കുവശം നടപ്പുവഴി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഫീല്‍ഡ് പരിശോധന ഫീല്‍ഡ് പരിശോധനയില്‍ പരാതിക്കാരന്റെ വീടിന്റെ കിഴക്ക് ഭാഗത്ത് വീടിനോട് ചേര്‍ന്ന് തുടക്കത്തില്‍ 2.4 മീറ്റര്‍ നടുഭാഗം 2.2 മീറ്റര്‍ പുറകുവശം 2.15 മീറ്റര്‍ എന്നീ അളവുകളില്‍ വീതി വരുന്ന സ്ഥലം വഴിയായി പുതുതായി കെട്ടിയെടുത്ത് മുകള്ഭാഗം കോണ്‍ക്രീറ്റ് ചെയ്ത ഉപയോഗിക്കുന്നതായി കാണുന്നു. ടി കെട്ടിയെടുത്ത വഴി പഞ്ചായത്ത് റോഡതിരില് നിന്നും പരാതിക്കാരിയുടെ വീടിന്റെ കിഴക്കുവശമായി വീടിന്റെ അതിര്‍ത്തി തീര്‍ന്നു വരുന്ന ഭാഗം വരെ 7.1 മീറ്റര്‍ നീളത്തില്‍ കാണപ്പെടുന്നു. പുതുതായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഈസയുടെ കെട്ടിടം പഴയകെട്ടിടത്തിന്റെ അടുക്കളഭാഗം നിലനിര്‍ത്തി അടുക്കളഭിത്തിയുടെ അതേ ലൈനില്‍ സെറ്റ്ബാക്കില്ലാതെയാണ് നിര്‍മ്മിച്ചിട്ടുള്ളത്. മുന്‍വശം 3.15 മീറ്റര്‍ സെറ്റ്ബാക്കുണ്ട്. ഇരട്ടവീട് പൊളിച്ചുകൊണ്ടുള്ള നിര്‍മ്മാണത്തില്‍ അതിരിനോട് ചേര്‍ന്നുള്ള അടുക്കള നിലനിര്‍ത്തിക്കൊണ്ട് സെറ്റ്ബാക്ക് ഇല്ലാതെയാണ് നിര്‍മ്മാണം നടത്തിയിട്ടുള്ളത്. കിഴക്ക് വശം 90cm തള്ളല്‍ കൊടുത്താണ് നിര്‍മ്മിച്ചിട്ടുള്ളത്. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ആകെ നിര്‍മ്മാണ വിസ്തൃതി പഴയതും പുതിയതുമുള്‍പ്പെടെ 60m2 ഉള്ളതായും ബോധ്യപ്പെട്ടു. തീരുമാനം – 16.04.2024 സ്ഥലപരിശോധനയില്‍ പരാതിക്കാരിയുടെയും എതിര്‍കക്ഷിയുടെയും സ്ഥലങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന് കിടക്കുന്നതായും രണ്ടു സ്ഥലങ്ങളും വേര്‍തിരിച്ച് അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്തുമാണ്. കൂടാതെ പരാതിക്കാരിയുടെ ആധാരത്തില്‍ നടപ്പുവഴിയുടെ വീതി രേഖപ്പെടുത്തി കാണുന്നില്ല. അതുകൊണ്ട് തന്നെ എതിര്‍കക്ഷി കെട്ടിയെടുത്തിട്ടുള്ള വഴി പരാതിക്കാരിയുടെ സ്ഥലത്തേക്ക് എത്രമാത്രം സ്ഥലം കയ്യേറിയിട്ടുണ്ട് എന്ന് പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടാല്ലാത്തതാണ്. ഈ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കുന്നതിലേക്കായി രണ്ട് പേരുടെയും സ്ഥലം അളന്നും തിരിക്കേണ്ടതും പരാതിക്കാരിയുടെ വീടിന് കിഴക്കുവശത്തുള്ള നടപ്പുവഴിയുടെ വീതി നിര്‍ണ്ണയിച്ചു കിട്ടേണ്ടതുമുണ്ട്. ആയതിന് താലൂക്ക് സര്‍വ്വെയറുടെ സേവനം ആവശ്യമാണെന്ന് കാണുന്നു. ആയതിനാല്‍ സ്ഥലവും നടപ്പുവഴിയും അളന്നുതിരിച്ച് കിട്ടുന്നതിന് താലൂക്ക് സര്‍വ്വെയര്‍ക്ക് അപേക്ഷ നല്‍കുന്നതിന് പരാതിക്കാരിയോട് നിര്‍ദ്ദേശിച്ചും താലൂക്ക് സര്‍വ്വെയറുടെ റിപ്പോര്‍ട്ട് ലഭ്യമായതിനുശേഷവും കെട്ടിടത്തിന്റെ സെറ്റ്ബാക്കുകള്‍ പരിശോധിച്ചതിന് ശേഷവും മാത്രമേ ഈസയുടെ കെട്ടിടത്തിന് നമ്പര്‍ നല്‍കാവൂ എന്ന് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചും സമിതി ഐക്യകണ്ഠേന തീരുമാനിച്ചു. ടി തീരുമാനം ബന്ധപ്പെട്ടവരെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 27
Updated on 2024-04-23 13:46:32