LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sebi George, Olakkengil House, Brothers Line, Erinjeri Angadi, Thrissur
Brief Description on Grievance:
Building tax
Receipt Number Received from Local Body:
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 18
Updated on 2024-05-27 12:28:24
Duplication. 10.05.2024 തീയതിയില്‍ കൂടിയ ജില്ലാതല അദാലത്ത് സമിതിയില്‍ തീരുമാനം എടുത്തിട്ടുള്ളതാണ്. മേല്‍ പരാതി തൃശ്ശൂര്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ടതാണ്. പരാതിക്കാരന്റെ പേരിലുള്ള തൃശ്ശൂര്‍ കോര്പ്പറേഷന് പരിധിയിലെ 35/670 മുതല്‍ 677 വരെയുള്ള കെട്ടിടങ്ങളുടെ വസ്തുനികുതിയിലുണ്ടായ വര്‍ദ്ധനവ് സംബന്ധിച്ച പരാതിയാണ്. മേല്‍ വിഷയത്തില്‍ തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. തൃശ്ശൂർ കോർപ്പറേഷനിൽ ഉൾപ്പെട്ട 35-ാം ഡിവിഷനിലെ ശ്രീ സെബി ജോർജ്, ഒലക്കേങ്കിൽ ഹൗസ് എന്നവരുടെ ഉടമസ്ഥതയിലുള്ള 670 മുതൽ 677 വരെയുള്ള കെട്ടിടങ്ങള്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങളാണ്. ടി കെട്ടിടങ്ങൾക്ക് ആനുവൽ റെന്റല്‍ വാല്യവിന്റെ അടിസ്ഥാനത്തിലാണ് നികുതി നിർണ്ണയിച്ചിട്ടുള്ളത്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ 14.01.2011 ലെ സ.ഉ (അ) നമ്പര്‍ 18/2011/തസ്വഭവ ഉത്തരവ് പ്രകാരം തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലുള്ള കെട്ടിടങ്ങൾക്ക് തറ വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ നികുതി പരിഷ്കരണം നടത്തുന്നതിന് ഉത്തരവായിട്ടുള്ളതും തദ്ദേശസ്വയംഭരണ വകുപ്പിന്റെ 06/03/2019 ലെ സ.ഉ (സാധാ) നമ്പര്‍ 540/2019/തസ്വഭവ ഉത്തരവ് പ്രകാരം ആയതിന് 01/04/2016 മുതൽ പ്രാബല്യം നൽകിയിട്ടുള്ളതുമാണ്. ടി ഉത്തരവ് പ്രകാരം വാണിജ്യ/വ്യവസായ കെട്ടിടങ്ങളുടെ വാർഷിക വസ്തു നികുതി ആദ്യമായി പരിഷ്കരിക്കുകയാണെങ്കിൽ വാർഷിക വസ്തു നികുതിയിൽ വർദ്ധനവ് ഉണ്ടാകുന്നുവെങ്കിൽ അപ്രകാരമുള്ള വർദ്ധനവ് 100% ൽ അധികരിക്കാൻ പാടുള്ളതല്ല എന്ന് നിഷ്കർഷിച്ചിട്ടുള്ളതാണ്. ടി ഉത്തരവുകൾ പ്രകാരം പരാതിക്കാരന്റെ കെട്ടിടങ്ങൾ പരിശോധിച്ചതിൽ ആയത് വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളാണ്. മാത്രവുമല്ല ടി കെട്ടിടങ്ങളുടെ നികുതി 100% ൽ കൂടുതൽ അധികരിച്ചിട്ടില്ലാത്തതുമാണ്. ആയതിനാൽ ടി കെട്ടിടങ്ങൾക്ക് ടിയാൻ അടവാക്കിയിട്ടുള്ള വസ്തു നികുതിയും മറ്റ് അനുബന്ധ നികുതികളും കെ-സ്മാർട്ടിൽ എൻട്രി വരുത്തി അപ്രൂവ് ചെയ്തത് പരാതി പരിഹരിച്ചതിന് ശേഷം ലഭ്യമായിട്ടുള്ള ഡിമാന്റ് നോട്ടീസ് കക്ഷിയ്ക്ക് അയച്ച് നല്‍കിയിട്ടുണ്ട് എന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ 35/673, 675, 677 എന്നീ കെട്ടിടങ്ങൾക്ക് അടവാക്കിയിട്ടുള്ള നികുതി അടവാക്കേണ്ട തുകയേക്കാൾ കൂടുതൽ അടവാക്കിയിട്ടുള്ളതിനാൽ ആയത് അടുത്ത വർഷത്തെ നികുതിയിലേക്ക് അഡ്ജസ്റ്റ് ചെയ്തിട്ടുള്ളതും നിലവിൽ ഡിമാന്റ് ഇല്ലാത്തതിനാൽ ഡിമാന്റ് നോട്ടീസ് കെ-സ്മാർട്ടിൽ ലഭ്യമല്ലാത്തതുമാണ് എന്നും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കക്ഷി അടവാക്കേണ്ട തുകയുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു. 35/670- 4045/- (2024-25 II half only) 35/671- 3900/- (2024-25 1 & 11 half) 35/672- 17121/- (2021-22 1 half to 2024-25 II half including interest) 35/673- Excess amount 13305/- 35/674- 3900/- (2024-25 1 & II half) 35/675- Excess amount 1026/- 35/676- 14113/- (2019-20 Il half to 2024-25 II half) 35/677- Excess amount 2678/- ആകെ 8 കെട്ടിടങ്ങളുടെ അടവാക്കേണ്ടുന്ന തുകയായ 43,079/-രൂപ അടയ്ക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ കക്ഷിക്ക് നൽകിയിട്ടുള്ളതാണെന്നും, കൂടാതെ കെ-സ്മാർട്ടിൽ 5 തവണയായി അടയ്ക്കുന്നതിനുള്ള ഓപ്ഷൻ നിലവിൽ ലഭ്യമല്ലാത്തതാണെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരാതിക്കാരന് പരാതിയോടൊപ്പം സമര്‍പ്പിച്ച ഡിമാന്റ് നോട്ടീസ് പരിശോധിച്ചതില്‍ 8 കെട്ടിടങ്ങള്‍ക്കായി 1,61,027/- രൂപയുടെ ഡിമാന്റ് നോട്ടീസാണ് തൃശ്ശൂര്‍ കോര്പ്പറേഷന് പരാതിക്കാരന് നല്‍കിയത്. എന്നാല്‍ ടി കെട്ടിടങ്ങൾക്ക് ടിയാൻ അടവാക്കിയിട്ടുള്ള വസ്തു നികുതിയും മറ്റ് അനുബന്ധ നികുതികളും കെ-സ്മാർട്ടിൽ എൻട്രി വരുത്തി അപ്രൂവ് ചെയ്തത് പരാതി പരിഹരിച്ചതിന് ശേഷം കോര്പ്പറേഷന് ഹാജരാക്കിയ ഡിമാന്റ് നോട്ടീസ് പരിശോധിച്ചപ്പോള്‍ 8 കെട്ടിടങ്ങള്‍ക്കായി ആകെ 43,079/- രൂപ മാത്രമാണ് പരാതിക്കാരന് അടവാക്കാനുള്ളത്. അതില്‍ തന്നെ 3 കെട്ടിടങ്ങള്‍ക്ക് കൂടുതല്‍ തുക അടവാക്കിയിട്ടുള്ളതായും കാണുന്നു. മേലില്‍ ഇത്തരത്തിലുള്ള വീഴ്ച്ചകള്‍ കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. കൂടാതെ ടി പരാതിയില്‍ പരാതി പരിഹരിച്ചതിനുശേഷമുള്ള പുതിയ ഡിമാന്റ് നോട്ടീസ് കക്ഷിക്ക് നല്‍കാനും തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന മറ്റു വിഷയങ്ങള്‍ 3 വര്‍ഷത്തിനു മുകളിലുള്ള നികുതി വാങ്ങുവാന്‍ പാടില്ല എന്നത് സംബന്ധിച്ചും, കുടിശ്ശിക തുക അടവാക്കുന്നതിന് 5 തവണകള്‍ അനുവദിക്കണമെന്നും സംബന്ധിച്ചാണ്. 3 വര്‍ഷത്തിനു മുകളിലുള്ള നികുതി വാങ്ങുവാന്‍ പാടില്ല എന്ന് മുനിസിപ്പാലിറ്റി നിയമപ്രകാരം നിബന്ധനയില്ല. കൂടാതെ കെ-സ്മാർട്ടിൽ 5 തവണയായി കുടിശ്ശിക അടയ്ക്കുന്നതിനുള്ള ഓപ്ഷൻ നിലവിൽ ലഭ്യമല്ലാത്തതാണെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേല്‍സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാതല അദാലത്ത് സമിതിക്ക് നിര്‍വ്വാഹമില്ലാത്തതാണ്. ആയതിനാല്‍ പരാതിക്കാരന്റെ വസ്തുനികുതിയിലുണ്ടായ പിശക് പരിഹരിച്ച് പുതിയ ഡിമാന്റ് നോട്ടീസും, വിശദവും വ്യക്തവുമായ മറുപടിയും കക്ഷിക്ക് നല്‍കുന്നതിനും തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 21
Updated on 2024-05-27 12:29:32
10.05.2024 തീയതിയിലെ മിനിറ്റ്സ് തുടര്‍നടപടികള്‍ക്കായി തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിക്ക് അയച്ചുനല്‍കിയിട്ടുണ്ട്.