LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vanaja P Edacholi Kuniyil Road, Muzhikkara, Thalasseri.
Brief Description on Grievance:
Ownership Change
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 26
Updated on 2024-04-11 22:04:55
59 /04-2024 DT. 09/04/2024 ( തലശ്ശേരി മുനിസിപ്പാലിറ്റി ) തലശ്ശേരി നഗരസഭ വാർഡ് നം.23/41 നമ്പർ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട് ശ്രീമതി വനജ.പി,എടച്ചോളി കുനിയില്‍ ഹൌസ്,മൂഴിക്കര,തലശ്ശേരി എന്നവരുടെ പരാതി , ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ,അദാലത്ത് സമിതി പരിശോധിച്ചു നടപടി സ്വീകരിക്കുക എന്ന നിര്ദ്ദേ്ശത്തോടെ ഉപജില്ലാ അദാലത്ത് സമിതി പോർട്ടലിൽ ലഭ്യമാക്കിയത് അദാലത്ത് സമിതിയുടെ 09/04/2024 ലെ യോഗത്തില്‍ പരിഗണിക്കുക്കയും,അയതുമായി ബന്ധപെട്ട ഫയല്‍ പരിശോധിക്കുകയും ,സെക്ഷന്‍ ക്ലാര്ക്കിുനെ നേരില്‍ കേട്ടതില്‍ നിന്നും പരാതിക്കാരിയെ ഫോണ്‍ മുഖാന്തിരം കേട്ടതില്‍ നിന്നും ചുവടെ പറയുന്ന കാര്യങ്ങള്‍ കമ്മിറ്റിക്ക് ബോധ്യപ്പെട്ടു തലശ്ശേരി നഗരസഭ വാർഡ് നം.23 ല്‍ ശ്രീ.എടച്ചോളി കുനിയില്‍ അനന്തന് എന്നവരുടെ ഉടമസ്ഥതയിലുള്ള 41 നമ്പർ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം തങ്ങളുടെ പേരില്‍ മാറ്റി നല്കു ന്നതിനായി പരാതി കക്ഷിയും മേല്പശറഞ്ഞ ശ്രീ.എടച്ചോളി കുനിയില്‍ അനന്തന് എന്നവരുടെ മകളുമായ ശ്രീമതി.പി.വനജ സഹോദരി ശ്രീമതി.പി.ഇന്ദിര എന്നിവർ 10/03/2023 തീയ്യതിയില്‍ നഗരസഭയില്‍ സംയുക്ത അപേക്ഷ സമർപ്പിച്ചിരുന്നു.അപേക്ഷയിന്മേല് പ്രാഥമിക പരിശോധന നടത്തി 16/03/23 തീയ്യതിയില്‍ പരിശോധനക്കും റിപ്പോർട്ടിനുമായി R I ക്ക് കൈമാറുകയും പരിശോധന നടത്തി 29/03/23 തീയ്യതിയില്‍ R I റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.ടി റിപ്പോർട്ടില്‍ അപേക്ഷയോടൊപ്പം ലീഗല്‍ ഹയർഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കി കാണുന്നില്ലെന്നും ആയതിലേക്കായി നോട്ടീസ് നല്കാ വുന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് 28/04/23 തീയ്യതി നോട്ടീസ് നല്കാെവുന്നതാണെന്ന് RO/HC ഫയലില്‍ കുറിക്കുകയും 02/05/23 തീയ്യതി സെക്രട്ടറി ആയത് അംഗീകരിക്കുകയും 26/05/23 തീയ്യതിയില്‍ R3/7284/23 നമ്പർ പ്രകാരം പരാതി കക്ഷിക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. മേല്‍ നോട്ടീസിനുള്ള മറുപടി 31/05/23 തീയ്യതി പരാതി കക്ഷി 200/- രൂപയുടെ മുദ്രപത്രത്തില്‍ തയ്യാറാക്കിയ സത്യവാങ്മൂലം(ഉടമസ്ഥാവകാശം മാറ്റലുമായി ബന്ധപ്പെട്ട് ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള dispute ഉണ്ടാകുന്ന പക്ഷം ആയതിന് നഗരസഭ ഉത്തരവാദിയല്ലെന്നും പൂർണ്ണ ഉത്തരവാദിത്തം തങ്ങള്‍ക്കാpയിരിക്കുമെന്നുമുള്ള)സഹിതം നഗരസഭയില്‍ ഹാജരാക്കുകയുണ്ടായി.തുടർന്ന് 12/06/23 തീയ്യതി ലഭ്യമാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ ഉടമസ്ഥാവകാശം മാറ്റി നല്കാ്വുന്നതാണെന്ന് RI റിപ്പോർട്ട് ചെയ്യുകയും സമർപ്പിച്ച ഭാഗപത്രത്തില്‍( No. 1736/99 Dt 25/10/1999) കെട്ടിട നമ്പർ രേഖപ്പെടുത്താത്തതിനാല്‍ ഭാഗപത്രത്തില്‍ പ്രസ്താവിച്ചിട്ടുള്ള സർവ്വെ നമ്പറില്‍ തന്നെയാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത് എന്ന് തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ ആവശ്യമാണെന്ന് സൂപ്രണ്ട് (റവന്യൂ) ഫയലില്‍ അഭിപ്രായക്കുറിപ്പ് എഴുതുകയും,ആയത് അംഗീകരിച്ച് രേഖകള്‍ ആവശ്യപ്പെടുക എന്ന് 15/06/23 തീയ്യതി സെക്രട്ടറി നിർദ്ദേശിക്കുകയും ചെയ്യുകയുണ്ടായി. തുടർന്ന് മേല്‍ നിർദ്ദേശ പ്രകാരമുള്ള രേഖകള്‍ ഹാജരാക്കാന്‍ 26/06/23 തീയ്യതി പരാതി കക്ഷിക്ക് അറിയിപ്പ് നല്കുയകയും,ആയതിന് 14/07/23 തീയ്യതി മറുപടി നല്കുകകയുമുണ്ടായി.മറുപടി പരിശോധിച്ച് സെക്ഷന്‍ സമർപ്പിച്ച റിപ്പോർട്ടിന്മേല് ഫയല്‍ പരിശോധിച്ച് ജമമാറ്റവുമായി ബന്ധപ്പെട്ട് KM Act 240 വ്യവസ്ഥ ചെയ്യുന്ന മുഴുവന്‍ രേഖകളും ഹാജരാക്കിയിട്ടുണ്ടോ എന്ന് റിപ്പോർട്ട് ചെയ്യുക എന്ന് 20/07/23 സൂപ്രണ്ട് നിർദ്ദേശിക്കുയും ചെയ്തതായി ഫയല്‍ പരിശോധിച്ചതില്‍ കാണാന്‍ സാധിച്ചു.തുടർന്ന് ലീഗല്‍ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ് ഉള്പ്പിടെയുള്ള രേഖകള്‍ ഹാജരാക്കുന്നതിന് അറിയിപ്പ് നല്കിദയതിന്റെ അടിസ്ഥാനത്തില്‍ ആയത് ഹാജരാക്കുന്നതിന് പരാതി കക്ഷി സാവകാശം ആവശ്യപ്പെടുകയും ആയതിന് 30/11/2023 വരെ സാവകാശം അനുവദിക്കുകയുമുണ്ടായി.തുടർന്നും സാക്ഷ്യപത്രം സമർപ്പിക്കുന്നതിന് 3 മാസത്തെ സാവകാശം ആരാഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആയതും അനുവദിക്കുകയും ഒടുവില്‍ 15/01/24 തീയ്യതി ലീഗല്‍ ഹെയര്‍ ഷിപ്പ് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ 24/01/2024 തീയ്യതി ജമമാറ്റം അനുവദിക്കുകയും ആയത് 02/02/24 ന് രജിസ്റ്ററില്‍ രേഖപെടുത്തുകയും ചെയ്തിട്ടുണ്ട്. 10/03/2023 തീയ്യതി സമർപ്പിച്ച ജമമാറ്റ അപേക്ഷ തീർപ്പാക്കുന്നതിന് 10 മാസത്തിലേറെക്കാലം വേണ്ടി വന്നതായി കാണാം.അപേക്ഷ ലഭ്യമായ സമയത്ത് ആവശ്യമായ രേഖകള്‍ സംബന്ധിച്ച കൃത്യമായ നിർദ്ദേശം അപേക്ഷകർക്ക് നല്കിമയിരുന്നുവെങ്കില് അപേക്ഷ തീർപ്പാക്കുന്നതിലുള്ള കാലതാമസം,പരാതിക്കിടയായ സാഹചര്യം ഒഴിവാക്കാമായിരുന്നു.200/രൂപ മുഖവിലയുള്ള മുദ്രപത്രത്തിലുള്ള സത്യവാങ്മൂലം ഹാജരാക്കുന്നതിന് വാക്കാല്‍ നിർദ്ദേശം നല്കിപയതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷക അപ്രകാരം ചെയ്തിട്ടുള്ളത്. എന്നാല്‍ ഫയല്‍ തീർപ്പിന് ആയത് പരിഗണിക്കപ്പെട്ടില്ലെന്നും കാണാവുന്നതാണ്.ഇപ്രകാരം അനാവശ്യ രേഖകള്‍ ഹാജരാക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു എന്ന് കമ്മിറ്റി നിരീക്ഷിച്ചു പരാതിയില്‍ പരാമർശിച്ചിട്ടുള്ള സെക്രട്ടറി ഉള്പ്പ ടെയുള്ള ജീവനക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ച് ടി സമയത്ത് ഹാജരുണ്ടായതായിപ്പറയുന്ന നഗരസഭാ കൌണ്സിറലർമാരായ അഡ്വക്കറ്റ്.ശ്രീ.ശ്രീശന്,സി സോമന് എന്നിവരുമായി സംസാരിച്ചു.എന്നാല്‍ തങ്ങളുടെ മുഖദാവില്‍ ജീവനക്കാരുടെ ഭാഗത്തു നിന്നും അത്തരത്തിലുള്ള പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് ഇരുവരും അറിയിക്കുകയുണ്ടായി.പരിശോധനാ വേളയില്‍ പരാതിക്കാരി ശ്രീമതി.വനജ പിയുമായി ഫോണില്‍ സംസാരിക്കുകയുണ്ടായി.പ്രായമായ താനും സഹോദരിയും അപേക്ഷയുമായി ബന്ധപ്പെട്ട് പലതവണ നഗരസഭയില്‍ കയറി ഇറങ്ങേണ്ടി വന്നതായും ലീഗല്‍ ഹയർ ഹാജരാക്കിയതിനു ശേഷവും അതേ അനുഭമായിരുന്നെന്നും അവർ അറിയിക്കുകയുണ്ടായി. ksmart വിന്യാസവുമായി ബന്ധപ്പെട്ട് ചില സേവനങ്ങള്‍ നല്കു ന്നതിലുണ്ടായ പ്രയാസമാണ് ആയതിന് കാരണമായതെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ ആയത് പരാതിക്കാരിയെ ധരിപ്പിക്കുകയുണ്ടായി.സേവനം ലഭ്യമായ സാഹചര്യത്തില്‍ നിലവില്‍ തനിക്ക് പരാതിയില്ലെന്ന് അവർ അറിയിച്ചിട്ടുണ്ട്. മേല്‍ പ്രകാരമുള്ള പരാതിക്കിടയായ സാഹചര്യം ഇനിയും ആവർത്തിക്കാതിരിക്കാന്‍ നഗരസഭാ ജീവനക്കാർക്ക് നിർദ്ദേശം നല്കുന്നതിന്സെക്രട്ടറിയോട് ആവശ്യപ്പെട്ടു തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 27
Updated on 2024-06-20 11:52:19
IMPLEMENTED(സെക്രട്ടറിയുടെ കത്ത് അറ്റാച്ച് ചെയ്യുന്നു )