LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vadanappilly Parambil Perumpadanna N.Paravur
Brief Description on Grievance:
മതില് നിര്‍മ്മാണത്തിന്' പെര്‍മിറ്റ് ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 25
Updated on 2024-04-06 11:32:52
എൻ പറവൂർ മുനിസിപ്പാലിറ്റിയിലെ 28 ആം വാർഡിൽ ഉള്ള ഹർജിക്കാരന്റെ സ്വന്തം സ്ഥലത്ത് ഏകദേശം 4.8 മീറ്റർ നീളത്തിൽ മതിൽ നിർമ്മാണത്തിന് പറവൂർ മുനിസിപ്പാലിറ്റിയിൽ നിന്നും പെർമിറ്റ് നൽകുന്നില്ല എന്നാണ് പരാതിയിൽ ആക്ഷേപം ഉന്നയിച്ചിട്ടുള്ളത്. ഹർജിക്കാരനും പറവൂർ മുൻസിപ്പൽ എൻജിനീയർ ശ്രീമതി മിനിയും ഹിയറിങ്ങിൽ ഓൺലൈനിൽ ഹാജരായി. സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ പിൻവശം തറവാട് വക വസ്തുവാണെന്നും ആയത് തന്റെയും സഹോദരങ്ങളുടെയും കൂട്ടായ ഉടമസ്ഥതയിൽ ആണെന്നും അതിൽ 50 വർഷം പഴക്കമുള്ള ഒരു വീട് ഉണ്ടെന്നും, NH 66 ന് വേണ്ടി കുറച്ച് സ്ഥലം ഏറ്റെടുത്തതിനാൽ വീടിന്റെ കുറച്ചുഭാഗം പൊളിച്ചുമാറ്റിയതിനാൽ ടോയ്ലറ്റ് മറ്റൊരു വശത്തേക്ക് കൂട്ടിച്ചേർത്തിട്ടുണ്ടെന്നും ടി കെട്ടിടം ക്രമവൽക്കരിച്ചാൽ മാത്രമേ സ്വന്തം സ്ഥലത്ത് മതിൽനിർമ്മാണത്തിന് അനുവാദം നൽകുകയുള്ളൂവെന്ന് മുനിസിപ്പല്‍ അധികാരികള്‍ അറിയിച്ചിട്ടുള്ളതായും ബോധിപ്പിച്ചു. എന്നാൽ ഹർജിക്കാരൻ 2022ൽ മുൻസിപ്പൽ റോഡിന്റെ അതിർത്തി കല്ലിന് പുറത്തേക്ക് മതിലിനായി ഫൗണ്ടേഷൻ നിർമ്മിച്ചിട്ടുണ്ടായിരുന്നുവെന്നും പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുള്ള തായും മുൻസിപ്പൽ എൻജിനീയർ അറിയിച്ചു. നിലവിൽ അതിർത്തി കല്ലിന് പുറത്ത് നിർമ്മിച്ചിട്ടുള്ള മതിൽ ഫൗണ്ടേഷൻ പൊളിച്ച് കഴിഞ്ഞിട്ടുള്ളതായും തന്റെ സ്വന്തം സ്ഥലത്തിന് തെക്ക്, വടക്ക് ഭാഗങ്ങളിൽ മതിൽ ഉണ്ടെന്നും കിഴക്ക് ഭാഗത്ത് NH ആണെന്നും പടിഞ്ഞാറുഭാഗത്ത് മതിൽ നിർമ്മാണത്തിന് അനുമതി നൽകണമെന്നും ഹർജിക്കാരൻ അഭ്യർത്ഥിച്ചു. ഹർജിക്കാരന് മാത്രം അവകാശമുള്ള സ്ഥലത്ത് അതിർത്തിക്കല്ലിന് പുറത്തു നിർമ്മിച്ചിട്ടുള്ള ഫൗണ്ടേഷൻ പൊളിച്ചു കളഞ്ഞിട്ടുള്ളതായി ഹർജിക്കാരൻ അറിയിച്ച സാഹചര്യത്തിൽ പുതിയ അപേക്ഷ കെ -സ്മാർട്ട് മുഖേന സമർപ്പിക്കുന്ന പക്ഷം പരിഗണിക്കാമെന്ന് മുൻസിപ്പൽ എൻജിനീയർ അറിയിച്ചു. ഈ സാഹചര്യത്തിൽ മതിൽ നിർമ്മാണത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് പരാതിക്കാരനോട് നിർദ്ദേശിക്കുന്നതിനും അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് അപേക്ഷ പരിഗണിക്കുന്നതിന് മുൻസിപ്പൽ എൻജിനീയറോട് നിർദ്ദേശിക്കുന്നതിനും തീരുമാനിച്ചു.
Final Advice Verification made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 26
Updated on 2024-04-17 12:26:54
മുനിസിപാലിറ്റിയുടെ ഭാഗത്ത് നിന്നും തുടര്‍നടപടി ആവശ്യമില്ല.