LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Adv. Sukesan P S Poomalil, Vavakkad
Brief Description on Grievance:
Trade License
Receipt Number Received from Local Body:
Final Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 25
Updated on 2024-04-06 11:26:26
വടക്കേക്കര ഗ്രാമപഞ്ചായത്തിലെ 15 ആം വാർഡ് ഒറവൻതുരുത്തിൽ ഹർജിക്കാരന്റെ വീടിന് സമീപം അനധികൃതമായി പ്രവർത്തിക്കുന്ന പീലിംഗ് ഷെഡ്ഡിൽ നിന്നും ദുർഗന്ധം വമിക്കുന്നുവെന്നും, മലിനജലം ടാങ്കിൽ ശേഖരിച്ച് തൊട്ടടുത്ത തോട്ടിലേക്ക് ഒഴുക്കുന്നുവെന്നുമാണ് പരാതിയിൽ പ്രധാനമായും ആക്ഷേപം ഉന്നയിച്ചിട്ടുള്ളത്. പരാതിക്കാരനും വടക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ്ജ് ശ്രീമതി ബിനി മഹേഷും ഓൺലൈനിൽ ഹിയറിങ്ങിന് ഹാജരായിരുന്നു. നിലവിലുള്ള നിയമങ്ങൾ ഒന്നും പാലിക്കാതെയാണ് ചെറായി സ്വദേശിയായ സതീശൻ വടശ്ശേരിയുടെ ഫീലിംഗ് ഷെഡ് പ്രവർത്തിക്കുന്നത് എന്നും പൊതു ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുംവിധമാണ് ഫീലിംഗ് ഷെഡ്ഡ് പ്രവർത്തിക്കുന്നത് എന്നും ഹർജിക്കാരൻ ബോധിപ്പിച്ചു. കഴിഞ്ഞ രണ്ടു വർഷമായി സമീപവാസികൾ അനുഭവിക്കുന്ന മാലിന്യപ്രശ്നങ്ങൾക്ക് ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. സെക്രട്ടറി നടത്തിയ സ്ഥല പരിശോധനയിൽ പഞ്ചായത്തിൽ നിന്നും അനുമതി വാങ്ങാതെ ഏകദേശം 201.79 ച.മീ.വിസ്തീർണത്തിൽ കെട്ടിടം നിർമ്മിച്ച് പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ പീലിംഗ് ഷെഡ്ഡ് പ്രവർത്തിച്ചിരുന്നതായും എന്നാൽ നിലവിൽ പീലിംഗ് ഷെഡ്ഡിന്റെ പ്രവർത്തനം നിർത്തിവച്ച സ്ഥിതിയിലാണെന്നും കെട്ടിടത്തിന് സമീപം മലിനജല ടാങ്കും സെപ്റ്റിക് ടാങ്കും നിർമ്മിച്ച് മലിനജലം ഒഴുക്കുന്ന ടാങ്കിൽ നിന്നും ഓവർഫ്ലോ തോട്ടിലേക്ക് ഒഴുക്കുന്ന വിധത്തിൽ കുഴലുകൾ സ്ഥാപിച്ചിട്ടുള്ളതായും സെക്രട്ടറി ഇൻ ചാർജ്ജ് ശ്രീമതി ബിനി മഹേഷ് അറിയിച്ചു. പഞ്ചായത്തിൽ നിന്നും പെർമിറ്റ് വാങ്ങാതെ നിർമ്മിച്ചിട്ടുള്ള കെട്ടിടം അടിയന്തരമായി ക്രമവൽക്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് കെട്ടിട ഉടമയ്ക്ക് നോട്ടീസ് നൽകുന്നതിനും കെട്ടിടം ക്രമവൽക്കരിച്ചതിനു ശേഷം മലിനീകരണ സാധ്യതകൾ പരിശോധിച്ച് പഞ്ചായത്തിൽ നിന്നും ലൈസൻസ് ലഭിച്ചതിനുശേഷം മാത്രം പീലിംഗ് ഷെഡ്ഡ് പ്രവർത്തനം നടത്തുന്നു എന്ന് ഉറപ്പാക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 26
Updated on 2024-04-17 12:17:42
അദാലത്തിലെ തീരുമാന പ്രകാരം കെട്ടിടം ക്രമവക്കരിക്കനാവശ്യപ്പെട്ടുകൊണ്ടും ലൈസന്‍സ് ലഭിച്ചതിനു ശേഷം മാത്രം പ്രവര്‍ത്തിപ്പിക്കാവൂ എന്നും സെക്രട്ടറി കെട്ടിട ഉടമയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.