LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
FOUSIYA MANZIL, PALATHERA , EDACHAKAI , EDACHAKAI.PO,TRIKRIPUR.VIA , KASARAGOD DISTRICT..
Brief Description on Grievance:
ADHIKRITHA KETTIDA NUMBER ANUVADHIKUNNATHUM , MOONIRATTI NIKUTHI EDUKKUNATH OZHIVAKANUMULLA APEKSHA......
Receipt Number Received from Local Body:
Final Advice made by KSGD1 Sub District
Updated by ശ്രീമതി മഞ്ജുഷ പി വി കെ, Internal Vigilance Officer
At Meeting No. 26
Updated on 2024-05-04 14:30:50
Double entry
Final Advice Verification made by KSGD1 Sub District
Updated by ശ്രീമതി മഞ്ജുഷ പി വി കെ, Internal Vigilance Officer
At Meeting No. 27
Updated on 2024-08-26 13:51:12
പടന്ന ഗ്രാമപഞ്ചായത്തിലെ ശ്രീമതി. ഫൌസിയ .ടി.കെ ,ഫൌസിയ മന്‍സില്‍ ,പാലത്തര,എടച്ചാക്കൈ എന്നവര്‍ ടിയാളുടെ ഉടമസ്ഥതയിലുള്ള വാസഗൃഹത്തിന് കെട്ടിടനിര്മ്മാണലംഘനം ഉണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ അധികൃത നമ്പര്‍ നല്കി മൂന്നിരട്ടി വസ്തുനികുതി ഈടാക്കുന്നുണ്ടെന്നും നിര്‍മ്മാണം കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ പാലിച്ച് നിര്‍മ്മിച്ചതാണെന്നും ആയതിനാല്‍ UA നമ്പര്‍ അധികൃതനമ്പറാക്കി തരണമെന്ന് കാണിച്ച് പരാതി സമര്‍പ്പിച്ചിരുന്നു.പരാതിയോടൊപ്പം പടന്ന ഗ്രാമപഞ്ചായത്തില്‍ നിന്നും 10/05/2013 തീയ്യതി 18/2023 നമ്പറായി നല്കിയ No Objection Certificate ഉം ഹാജരാക്കിയിട്ടുണ്ട്. പഞ്ചായത്തില്‍ നിന്നും നല്കിയ No Objection Certificate പ്രകാരം ടി കെട്ടിടത്തിന് മുന്‍കൂര്‍അനുമതി ആവശ്യമില്ല എന്ന് സൂചിപ്പിച്ചതായും ടി സമയത്ത് അതിരുകളില്‍ നിന്നും 90 സെ.മീ മതിയാകുന്നതിനാല്‍ ചട്ടം പാലിച്ച്നിര്മ്മിച്ച കെട്ടിടത്തിന് അധികൃത നമ്പര്‍ അനുവദിച്ച് വസ്തുനികുതി ചട്ടപ്രകാരമാക്കി മാറ്റിത്തരണമെന്നും അപേക്ഷിച്ചിട്ടുണ്ട്.അപേക്ഷയില്‍ പടന്ന ഗ്രാമപഞ്ചായത്ത്ഓഫീസില് അന്വേഷണം നടത്തിയതില്‍ പരാതിയില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടു.പടന്ന ഗ്രാമപഞ്ചായത്തില്‍ നിന്നും ശ്രീമതി .ഫൌസിയ.പി.കെ എന്നവര്‍ക്ക് No Objection Certificate നല്‍കിയതായി പരിശോധനയില്‍ ബോധ്യപ്പെട്ടു.പഞ്ചായത്ത് വിഞ്ജാപനം ചെയ്യാത്ത റോഡില്‍ നിന്നും 3 മീറ്റര്‍ അകലം പാലിച്ചിട്ടില്ല എന്ന കാരണത്താലാണ് അധികൃത നമ്പര്‍ നല്‍കാത്തതെന്ന് ഫയല്‍ പരിശോധിച്ചതില്‍ ബോധ്യപ്പെട്ടു.2011 ലെ കേരള പഞ്ചായത്ത് രാജ് കെട്ടിടനിര്‍മ്മാണ ചട്ടങ്ങളിലെ ചട്ടം 132,133 പ്രകാരം 2013 ല്‍ 300 ച മീ വിസ്തീര്‍ണ്ണമുള്ള ഏക കുടുംബ വാസഗൃഹങ്ങള്‍ക്ക് അനുമതി ആവശ്യമില്ലാത്തതും വിഞ്ജാപനം ചെയ്ത റോഡുകളില്‍ നിന്നും 3 മീറ്റര്‍ അകലം പാലിച്ചും മറ്റു വശങ്ങളില് നിന്നും 90 സെമീ അകലം പാലിച്ചും കെട്ടിടം നിര്‍മ്മിക്കാവുന്നതാണെന്ന് ചട്ടങ്ങളില്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്.പരാതിയില്‍ സൂചിപ്പിച്ച കെട്ടിടത്തോട് ചേര്‍ന്ന വിഞ്ജാപനം ചെയ്ത റോഡില്‍ നിന്നും 3 മീറ്ററും വിഞ്ജാപനം ചെയ്യാത്ത റോഡില്‍ 1.70 മീ അകലം പാലിച്ചിട്ടുള്ളതിനാല്‍ നിര്‍മ്മാണം No Objection Certificate അനുവദിച്ച് സമയത്തെ ചട്ടങ്ങള്‍ പാലിച്ചാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ടിയാള്‍ക്ക് UA നമ്പറായി അനുവദിച്ച കെട്ടിടനമ്പര്‍ അധികൃത നമ്പറാക്കി മാ൪റ്റി വസ്തുനികുതി മൂന്നിരട്ടിയില്‍ നിന്നും അധികൃത കെട്ടിടത്തിനുള്ള വസ്തുനികുതി രൂപത്തില്‍ കുറവ് വരുത്തുന്നതിന് ഉത്തരവാകുന്നു