LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Jothilakshmi C "Greeshma" Karuvachery Nileshwaram -671314
Brief Description on Grievance:
കെട്ടിട നമ്പര്‍ അനുവദിക്കണമെന്ന അപേക്ഷ.
Receipt Number Received from Local Body:
Escalated made by KSGD1 Sub District
Updated by ശ്രീമതി മഞ്ജുഷ പി വി കെ, Internal Vigilance Officer
At Meeting No. 26
Updated on 2024-05-27 16:01:53
Escalated to District Adalat Samithi
Attachment - Sub District Escalated:
Interim Advice made by Kasaragod District
Updated by Sri.Suresh.B.N., Assistant Director (Devlp.)
At Meeting No. 21
Updated on 2024-06-25 16:44:52
ഈ വിഷയത്തിലുള്ള നഗരസഭയിലെ ഫയലും അനുബന്ധ രേഖകളും ജില്ലാ അദാലത്ത് സമിതിയുടെ പരിശോധനയ്ക്ക് 7 ദിവസത്തിനകം ഹാജരാക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദേശം നല്കി അപേക്ഷ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by Kasaragod District
Updated by Sri.Suresh.B.N., Assistant Director (Devlp.)
At Meeting No. 22
Updated on 2024-07-17 10:50:52
നീലേശ്വരം നഗരസഭയിൽ നിന്നും കെട്ടിടത്തിന് ഒക്യുപെൻസി സർട്ടിഫിക്കററ് അനുവദിച്ചതിനുശേഷം റഗുലറൈസേഷൻ ഫീസ് അടവാക്കുന്നതിന് ആവശ്യപ്പെട്ടുകൊണ്ടുളള നഗരസഭാ സെക്രട്ടറിയുടെ നടപടികൾക്കെതിരെ ശ്രീമതി.സി.ജ്യോതിലക്ഷ്മി, ഗ്രീഷ്മ, നിയർ.സി.എസ്.ഐ ചർച്ച് , കരുവാച്ചേരി , നീലേശ്വരം എന്നവർ സമർപ്പിച്ച അപേക്ഷയില്‍ മുന്‍ അദാലത്തിലെ തീരുമാന പ്രകാരം നിലേശ്വരം നഗരസഭാ സെക്രട്ടറി ഫയല്‍ പരിശോധനയ്ക്ക് ഹാജരാക്കുകയും റിപ്പോര്‍ട്ട് സമര്പ്പിചിട്ടുള്ളതുമാണ്.പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം നഗരസഭാ രേഖകളില്‍ അപേക്ഷകയുടെ കെട്ടിടം 40 M2 ഏരിയ ഉള്ള ഓടിട്ട കെട്ടിടമാണ്. എന്നാല്‍,152.20M2 ഏരിയ ഉള്ള RCC കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിന് അപേക്ഷ ലഭിക്കാത്തതിനാലും, നഗരസഭയില്‍ നിന്നും നിയമാനുസൃത പെര്‍മിറ്റ് വാങ്ങാതെ നിര്‍മ്മിച്ച മേല്‍ നിര്‍മ്മാണം മറച്ചുവെച്ചുകൊണ്ട് അധിക നിര്‍മ്മാണത്തിന് അപേക്ഷ സമര്‍പ്പിച്ചതിനാലുമാണ് 152.20M2 ഏരിയ ഉള്ള കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിനു ഫീസ് കണക്കാക്കി നോട്ടിസ് നല്കിയിട്ടൂള്ളത് എന്ന് കാണുന്നു. എന്നാല്‍, നിലവില്‍ ഉണ്ടായിരുന്ന കെട്ടിടം 152.20M2 ഏരിയ ഉള്ള കെട്ടിടമായിരുന്നുവെന്നും, ആയതിന് കൃത്യമായി നികുതി അടവാക്കി വന്നിരുന്നുവെന്നും, 2014ല്‍ അധിക നിര്‍മ്മാണത്തിന് അപേക്ഷ സമര്‍പ്പിച്ച സമയത്ത് പരിശോധനയ്ക്ക് വന്ന ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് പ്രകാരം പെര്‍മിറ്റ് നല്‍കിയിരുന്നു.ആയത് 2 തവണ പുതുക്കി പുതുക്കുകയും ചെയ്തിരുന്നുവെന്നും അദാലത്തില്‍ ഹാജരായ അപേക്ഷകയുടെ പ്രധിനിധി ശ്രീ. ഗണേശന്.എം.ടി അറിയിച്ചു. മേല്‍ സാഹചര്യത്തില്‍, അപേക്ഷകയുടെ വാദം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നതിന് 7 ദിവസത്തെ നോട്ടിസ് നല്‍കുന്നതിനും,ആയത് പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദേശം നല്കി അടുത്ത അദാലത്തില്‍ അപേക്ഷ പരിഗണിക്കുന്നതിന് തീരുമാനിച്ചു.