LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
റോസ് ലി തേജ, m10 - 43, kshb colony, malaparamba
Brief Description on Grievance:
കോമ്പൗണ്ട് വാള് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 29
Updated on 2024-04-09 15:35:02
പരാതിക്കാരിയുടെ സഹോദരിക്ക് ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലുള്ള വസ്തുവിന്റെ പഞ്ചായത്ത് ഇടവഴിയോട് ചേർന്ന ഭാഗത്ത് 65.3 മീറ്റർ നീളത്തില്‍ Compound Wall കെട്ടുന്നതിനായി 30.05.2023 ാം തിയ്യതി ഒഞ്ചിയം ഗ്രാമപഞ്ചായത്ത് അനുവദിച്ച BA(180/100)/2023 നമ്പർ പെർമിറ്റ് റദ്ദ് ചെയ്തു കൊണ്ട് സെക്രട്ടറി കത്ത് നൽകിയതിനാൽ Compound Wall ന്റെ തുടർ നിർമ്മാണം നടത്താൻ കഴിയുന്നില്ല എന്നാണ് പരാതി. ഹിയറിംഗില്‍ പരാതിക്കാരിയും പഞ്ചായത്തിന് വേണ്ടി സിന്ധു .കെ. എം (സെക്ഷന്‍ ക്ലാര്‍ക്കും) എന്നവരും ഹാജരായി. ബന്ധപ്പെട്ട ഫയൽ പരിശോധിച്ചതിൽ പരാതിക്കാരിയുടെ സഹോദരിയായ ശ്രീമതി. ഗ്രെയ്സ് സാവിത്രി എന്നവര്‍ക്ക് അനുവദിച്ച മേൽ നമ്പർ പെർമിറ്റ് റദ്ദ് ചെയ്തു കൊണ്ട് 05.04.2024 ാം തിയ്യതിയിൽ പരാതിക്കാരിയുടെ സഹോദരിയായ ശ്രീമതി. ഗ്രെയ്സ് സാവിത്രിക്ക് നോട്ടീസ് അയച്ചതായി കാണുന്നു. എന്നാൽ പ്രസ്തുത നോട്ടീസിലും, ബന്ധപ്പെട്ട ഫയലിലും ഒന്നും തന്നെ അംഗീകരിച്ച പെർമിറ്റ് റദ്ദ് ചെയ്യുന്നതിനുള്ള വ്യക്തമായ കാരണം രേഖപ്പെടുത്തിയതായി കാണുന്നില്ല. 2019 കെപിബിആർ റൂൾ 16 പ്രകാരമുള്ള സാഹചര്യങ്ങൾ എന്തെന്ന് ഫയലില്‍ വ്യക്തമാക്കാതെയും, ഉടമസ്ഥനെ നേരില്‍ കേള്‍ക്കണമെന്ന വ്യവസ്ഥ പാലിക്കാതെയും സെക്രട്ടറി നടത്തിയ Permit Revocation നിയമപരമായി നിലനിൽക്കുന്നതല്ല എന്ന് സമിതി നിരീക്ഷിച്ചു. മാത്രമല്ല സങ്കേതം സോഫ്റ്റ്വെയർ പരിശോധിച്ചതിൽ സെക്രട്ടറി Revoke ചെയ്തു എന്ന് ഫയലിൽ രേഖപ്പെടുത്തിയ പെര്‍മിറ്റ് സോഫ്റ്റ് വെയറില്‍ റിവോക്ക് ചെയ്തിട്ടില്ല എന്നും ഇപ്പോഴും സാധുതയുള്ളതാണെന്നും സമിതിക്ക് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിൽ മേല്‍ പെര്‍മിറ്റ് ഇപ്പോഴും സാധുതയുളളതാണെന്നും പരാതിക്കാരിയുടെ സഹോദരിക്ക് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് അനുവദിച്ച മേല്‍ Permit ൽ നിന്നും വ്യതിചലിക്കാതെ സഹോദരിക്ക് മതിൽ നിർമ്മാണം നടത്താവുന്നതാണെന്നും ഇക്കാര്യം രേഖമൂലം പരാതിക്കാരിയെ അറിയിക്കേണ്ടതാണെന്നും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. കൂടാതെ പരാതിക്കാരിക്ക് അറിയിപ്പ് നൽകുമ്പോൾ കൃത്യവും വ്യക്തവുമായ അഡ്രസ്സിൽ അയക്കേണ്ടതാണെന്നും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു പരാതിക്കാരിക്ക് നൽകിയ കത്തിന്റെ പകർപ്പ് അടുത്ത അദാലത്തില്‍ ഹാജരാക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. .
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 30
Updated on 2024-04-30 14:57:24
മേല്‍ പരാതി 06.04.2024 തിയ്യതിയില്‍ പരിഗണിച്ചിരുന്നതും, നിലവില്‍ അനുവദിച്ച കോമ്പൗണ്ട് വാള് നിര്‍മ്മാണ പെര്‍മിറ്റ് സാധുതയുളളതായി കണക്കാക്കി പരാതിക്കാരിക്ക് അറിയിപ്പ് നല്‍കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതുമാണ്. ആയതിന്റെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശം നടപ്പിലാക്കി സെക്രട്ടറി കത്ത് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.