LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചിത്ര ഹൌസ്, എരഞ്ഞോളിപൊയിൽ, ഓർക്കാട്ടേരി
Brief Description on Grievance:
കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 29
Updated on 2024-04-09 15:33:27
അദാലത്തില്‍ പരാതിക്കാരനും, പഞ്ചായത്ത് ഓവര്‍സിയറും ഹാജരായിരുന്നു. തന്റെ കൈവശമുള്ള 2.50 സെൻറ് സ്ഥലത്ത് 25.14 ചതുരശ്ര മീറ്റര്‍ built up ഏരിയയില്‍ നിർമ്മിച്ച വാണിജ്യ കെട്ടിടം റെഗുലറൈസ് ചെയ്യുന്നതിന് 2021ൽ അപേക്ഷകൻ അപേക്ഷ സമർപ്പിച്ചുവെങ്കിലും കെ പി ആർ ആക്ട് 220 ബി വകുപ്പ് പ്രകാരം റോഡിൽ നിന്ന് ആവശ്യമായ 3 M Set Back ലഭിക്കില്ല എന്ന കാരണത്താൽ കെട്ടിട നമ്പർ നിഷേധിച്ചതാണ് പരാതിക്ക് അടിസ്ഥാനം. ഫയൽ പരിശോധിച്ചതിൽ ഏറാമല-ഓർക്കാട്ടേരി ടൗണിൽ നിന്നും പുറപ്പെടുന്ന ശരാശരി 4 മീറ്റർ വീതിയുള്ള പഞ്ചായത്ത് റോഡിൽ നിന്നാണ് Set Back ലഭിക്കേണ്ടത് എന്ന് സമിതിക്ക് ബോധ്യപ്പെട്ടു. 6 മീറ്റർ കുറവ് വീതിയുള്ള വിജ്ഞാപനം ചെയ്യപ്പെടാത്ത പഞ്ചായത്ത് റോഡുകളിൽ നിന്നും രണ്ടു മീറ്റർ Set Back പാലിച്ചാല്‍ മതി എന്നുള്ളതിനാലും മേൽ പഞ്ചായത്ത് റോഡ് നോട്ടിഫൈഡ് റോഡ് അല്ല എന്നും സെറ്റിലെ അളവുകൾ പ്രകാരം രണ്ടുമീറ്റർ സെറ്റ് ബാക്ക് ലഭ്യമാണ് എന്നും ഹിയറിങ്ങിൽ ഹാജരായിരുന്ന പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയറുടെ ചുമതലയുള്ള ഓവർസിയർ സമിതി മുമ്പാകെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലും മേൽ കെട്ടിടം റെഗുലറൈസ് ചെയ്ത് നമ്പർ അനുവദിക്കുന്നതിന് തടസ്സമില്ല എന്ന് സമിതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ മേൽ നിബന്ധങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തി കെട്ടിടം റഗുലറൈസ് ചെയ്യാനുള്ള അനുമതി രേഖാമൂലം അപേക്ഷകന് നൽകി ആയതിന്റെ പകർപ്പ് അടുത്ത സിറ്റിംഗില്‍ ഹാജരാക്കുന്നതിന് ഏറാമല ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു .
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 30
Updated on 2024-04-30 14:33:34
മേല്‍ പരാതി 06.04.24 ന്റെ അദാലത്തില്‍ പരിഗണിച്ചിരുന്നതും കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കിയിരുന്നതുമാണ്. ആയതു പ്രകാരം റഗുലറൈസേഷന് ഫീസ് ഈടാക്കി തുടര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നതായി സെക്രട്ടറി രേഖാമൂലം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.