LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KUZHIVILA VEEDU,PERUKAVU P.O,TVPM
Brief Description on Grievance:
ശ്രീമതി. ജനറ്റ് അതിർത്തിയോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിൻറെ സ്റ്റെയർകേസ് പൊളിച്ചുമാറ്റുന്നതിന് കാലതാമസം വരുത്തിയത് -സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 18
Updated on 2024-05-14 14:56:26
പരാതിക്കാരനായ ശ്രീ. ക്രിസ്തുദാസിന്റെ മകൾ ശ്രീമതി .ദീപ ദാസിന്റെ പേരിലുള്ള വസ്തുവിന്റെ കിഴക്ക് അതിനോട് ചേർത്ത് ശ്രീമതി. ജനറ്റ് തൻറെ വീടിൻ്റെ സ്റ്റെയർകെയ്സ് നിർമ്മിച്ചതായി പരാതിപ്പെട്ടിരിക്കുന്നു. ഈ നിർമ്മാണ പ്രവർത്തനത്തിന് എതിരെ വിളവൂർക്കൽ ഗ്രാമപഞ്ചായത്തിൽ പരാതി സമർപ്പിക്കുകയും ടി സ്റ്റെയർകെയ്സ് പൊളിച്ചു മാറ്റുന്നതിന് 07 /05 /2022 ന് താൽക്കാലിക ഉത്തരവ് നൽകുകയും 23 /06 /2022 ന് ടി ഉത്തരവ് സ്ഥിരപ്പെടുത്തിയിട്ടുള്ളതുമാണ്. എന്നാൽ ഉത്തരവ് നടപ്പാക്കിയിട്ടില്ലായെന്ന ശ്രീ. ക്രിസ്തുദാസിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ സ്ഥല പരിശോധനയിൽ പരാതിക്കാരൻ്റെ മകളായ ശ്രീമതി. ദീപാ ദാസിന്റെ ഉടമസ്ഥതയിലുള്ള വിളവൂർക്കൽ വില്ലേജ് റീസർവേ നമ്പർ 338/ 10 ൽ ഉൾപ്പെട്ട സ്ഥലത്തിന് സമീപം ശ്രീമതി. ജനറ്റ് പഞ്ചായത്തിന്റെ മണ്ണും വീടും പദ്ധതിയിൽ സ്ഥലം വാങ്ങി വീട് നിർമ്മിച്ചിരിക്കുന്നു. പ്ലാസ്റ്റർ ചെയ്യാത്തതും പൂർണമായി പണി പൂർത്തിയാകാത്തതുമായ വീടാണിത്. പരാതിക്കാരനായ ശ്രീ. ക്രിസ്തുദാസ് നിന്നും സ്ഥലം വിലക്ക് വാങ്ങിയാണ് പഞ്ചായത്തിന്റെ ധനസഹായത്തിലുള്ള പ്രസ്തുതവീട് പണിതിട്ടു ള്ളതെന്ന് അറിയാൻ സാധിച്ചു. കൂടാതെ ശ്രീമതി. ജനറ്റിൻ്റെ 3 സെൻറ് സ്ഥലത്തിനുള്ളിലാണ് കെഎസ്ഇബിയുടെ 110 KV ഇലക്ട്രിക് ലൈനിൻ്റെ വലിയ ടവർ സ്ഥിതി ചെയ്യുന്നത്. അപ്രകാരം ഈ വീടിന് സമീപത്തു കൂടിയാണ് പ്രസ്തുത കെഎസ്ഇബിയുടെ ഹൈടെൻഷൻ വയർ കടന്നുപോകുന്നതെന്നും കാണുന്നു. ടവറിൽ നിന്നും പരമാവധി സ്ഥലം ക്രമീകരിച്ചാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ആയത് കാരണമാണ് പരാതിക്കാരന്റെപുരയിടത്തിന്റെ അതിർത്തിയോട് ചേർത്തു വീട് നിർമിക്കേണ്ട സാഹചര്യം ഉണ്ടായതെന്ന് വ്യക്തമാണ് . ശ്രീമതി.ജനറ്റും വിധവയായ മകളുമാണ് അവിടെ താമസിക്കുന്നത്. 2009 ൽ എതിർ കക്ഷി വീട് വയ്ക്കുന്ന സമയത്ത് അതിർത്തിയോട് ചേർത്ത് സ്റ്റെയർകെയ്സ് നിർമ്മിച്ച അവസരത്തിൽ പരാതിക്കാരന് നിർമ്മാണ പ്രവർത്തനം തടസപ്പെടുത്താനോ ചട്ടപ്രകാരം നിർമ്മാണം നടത്തിക്കുന്നതിനോ സാധിക്കുമായിരുന്നു. എന്നാൽ 15 വർഷത്തിനുശേഷം കെട്ടിടത്തിലെ ഭാഗങ്ങൾ ഇടിച്ചുമാറ്റിയാൽ വീടിൻ്റ സുരക്ഷയ്ക്ക് ഭീഷണി ആകുമോ എന്ന് പരിശോധിക്കപ്പെട്ടിട്ടില്ല. ആയത് പഞ്ചായത്തിൻ്റെ എഞ്ചിനീയറിംഗ് വിംഗിൻ്റെ സഹായത്താൽ പരിശോധിക്കപ്പെടേണ്ടതാണ്. കൂടാതെ ദരിദ്ര വിഭാഗത്തിൽപ്പെട്ട ജനറ്റിന്റെ വീടിൻ്റെ ഭാഗങ്ങൾ പൊളിച്ചു മാറ്റി അവരുടെ സ്വസ്ഥജീവിതം തടസപ്പെടുത്തുന്നത് ശരിയായ നടപടിയല്ല .പരാതിക്കാരനുമായി സംസാരിച്ചതിൽ സ്റ്റെയർ കേസിന്റെ ഭാഗത്തെ ചുറ്റുമതിൽ കെട്ടി അതിർത്തി വേർതിരിച്ചാൽ മതിയെന്നും സ്റ്റെയർകെയ്സ് മുറിച്ച് മാറ്റിയില്ലെങ്കിലും സാരമില്ലായെന്നും അറിയിച്ചു. എന്നാൽ എതിർ കക്ഷിയായ ശ്രീമതി. ജനറ്റ്സമ്മതിക്കുന്നില്ലായെന്നും പരാതിക്കാരൻ പറയുകയുണ്ടായി. ആയതിനാൽ പ്രശ്നപരിഹാരത്തിന് ജനപ്രതിനിധികൾ ,ലീഗൽ ക്ലിനിക് അംഗങ്ങൾ, സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഇരുകക്ഷികളെയും നേരിട്ട് വിളിച്ച് ചർച്ച നടത്തുന്നതിനും കെട്ടിട ഭാഗം പൊളിക്കേണ്ടിവന്നാൽ കെട്ടിടത്തിൻ്റെ സുരക്ഷക്ക് ഭീഷണിയുണ്ടോയെന്ന് എഞ്ചിനീയറിംഗ് വിംഗിൻ്റെ പരിശോധന നടത്തുന്നതിനും വിളവൂർക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി എന്നിവർ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 26
Updated on 2024-06-28 13:11:13
അദാലത്ത് തീരുമാനമനുസരിച്ചുള്ള നടപടികൾ വിളവൂർക്കൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആരംഭിച്ചിട്ടുണ്ട് ഫയലിന്മേലുള്ള തുടർ നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.