LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chungonath hs P.o.mullurkkara Thrissur.dt
Brief Description on Grievance:
വ്യവസായ വാണിജ്യം സംരംഭകത്വം മറ്റു സേവനങ്ങൾക്കുള്ള ലൈസൻസ് പുതുക്കുന്ന സമയത്ത് (കെ പി ആർ ആക്ട് 232FTE&SOS) അപേക്ഷയ്ക്കു പകരം ഫീസ് അടച്ച് സ്വയം സാക്ഷ്യപ്പെടുത്തൽ നൽകിയാൽ മതി എന്നു പറയുന്നു. പക്ഷേ ഗ്രാമപഞ്ചായത്ത് അത് അംഗീകരിക്കുന്നില്ല. അതുപോലെതന്നെ കോർട്ട് ഫിഷ് സ്റ്റാമ്പ് പതിക്കണമെന്ന് എഴുതിയിട്ടില്ല പക്ഷേ അവർ ആവശ്യപ്പെടുന്നു. ഒരു പൊതു വിഷയമാണിത്. വൈകി കിട്ടുന്ന അപേക്ഷകളിൽ ഷെഡ്യൂൾ 3, 4 ന് മാത്രമാണ് 25% അധിക ഫീസ് വാങ്ങേണ്ടത്. ഷെഡ്യൂൾ രണ്ടിൽ പെട്ടവയ്ക്ക് അധികം ഫീസ് വാങ്ങേണ്ടതില്ല. പക്ഷേ വൈകിക്കൊടുക്കുന്ന എല്ലാ അപേക്ഷകൾക്കും അധിക ഫീസ് ഈടാക്കുന്നു.ലൈസൻസ് നടപടികൾ സുതാര്യമാക്കുന്നതിന് വേണ്ടി ഗവൺമെൻറ് ഇറക്കിയ ഉത്തരവുകൾ പാലിക്കുന്നില്ല.
Receipt Number Received from Local Body:
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 26
Updated on 2024-05-02 12:25:34
ലൈസൻസിനുള്ള അപേക്ഷ പുതു ക്കുന്ന സമയം KPR act 232 പ്രകാരമുള്ള അപേക്ഷക്ക് പകരം ഫീസ് അടച്ച് സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതി എന്ന് നിർദ്ദേശമുണ്ടായിട്ടും ഗ്രാമപഞ്ചായത്ത് അംഗീകരിക്കുന്നില്ല എന്നും ലൈസൻസ് പുതുക്കുന്നതിന്ന് അധിക ഫീസ് ഈടാക്കുന്നതായും പരാതി പ്പെട്ടിട്ടുള്ളതാണ്. ലൈസൻസിനുള്ള അപേക്ഷകൾ പുതുക്കുന്നതിന്ന് ഫിസ് അടച്ച് സ്വയം സാക്ഷ്യപ്പെടുത്തി നൽകിയാൽ മതിയെന്ന് സർക്കാർ നിർദ്ദേശമുള്ളതിനൽ പഞ്ചായത്ത് ആ നിർദ്ദേശം പാലിക്കേണ്ടതാണ്. ലൈസൻസ് സംബന്ധിച്ച് 09/07/21 ലെ 3/228/2020/തസ്വഭവ സർക്കുലറിലെ വ്യവസ്ഥ കൾ പ്രകാരം പഞ്ചായത്ത് നടപടി സ്വീകരിക്കേണ്ടതാണ്.
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 27
Updated on 2024-05-03 12:49:22
പഞ്ചായത്ത് നിർദ്ദേശപ്രകാരമുള്ള തുടർ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. പരാതി പരിഹരിക്കപ്പെട്ടതായി പരാതിക്കാരൻ അറിയിച്ചു. തുടർനടപടികൾ അവസാനിപ്പിക്കുന്നു