LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Arur Kokkalukandiyil Kakkattil via 673507
Brief Description on Grievance:
സർ, എൻ്റെ പിതാവിൻ്റെ ഉടമസ്ഥയിലുണ്ടായിരുന്ന അരൂരിലെ നാഷണൽ ഇൻ്റർലോക്സ് എന്ന ചെറുകിട സംരംഭത്തിൻ്റെ ലൈസൻസ് പിതാവിൻ്റെ മരണശേഷം എൻ്റെ പേരിലേക്ക് പുതുക്കി നൽകുവാൻ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. 2021-22 വർഷം ലൈസൻസ് പുതുക്കുന്നതിലേക്കുള്ള ഒരു നോട്ടീസ് പഞ്ചായത്തിൽ നിന്ന് അയച്ചിരുന്നു .അച്ചൻ അസുഖബാധിതനായി ആശുപത്രിയിലും വീട്ടിലും കിടപ്പിലായതിനാൽ ആയത് ശ്രദ്ധിച്ചിരുന്നില്ല. 28/07/2022 ന് പിതാവ് മരണപ്പെട്ടതിനു ശേഷം എൻ്റെ പേരിലേക്ക് ലൈസൻസ്പുതുക്കി ലഭിക്കുന്നതിന് ശ്രമിക്കുകയുണ്ടായി. പൊല്യൂഷൻ സർട്ടിഫിക്കറ്റ് മുതൽ പഞ്ചായത്തിൽ നിന്നുള്ള കെട്ടിട ഉടമസ്ഥാവകാശം മുതലായവ പുതുക്കി കിട്ടുവാൻ കാലതാമസം നേരിട്ടതിനാൽ പഞ്ചായത്തിലേക്കുള ലൈസൻസ് പുതുക്കൽ അപേക്ഷ നൽകലും സ്വാഭാവികമായി വൈകിയിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡ് ലൈസൻസ് മുൻ കാല പ്രാബല്യത്തിൽ പുതുക്കി എൻ്റെ പേരിലേയ്ക്ക് നൽകുകയുണ്ടായി. ശേഷം 12/09/2023 ന് പഞ്ചായത്തിൽ അപേക്ഷ നൽകിയപ്പോൾ പുതുക്കി നൽകുവാൻ അപേക്ഷ വൈകിപ്പോയെന്ന് പറഞ്ഞ് എന്നെ വാക്കാൽ തിരിച്ചയക്കുകയുണ്ടായി. പിന്നീട് ഞാൻ19/11/2023 ന് മേൽ അപേക്ഷയോടൊപ്പം പുതിയൊരു അപേക്ഷയും മുഴുവൻ രേഖകളും സഹിതം വീണ്ടും ഒരപേക്ഷ പുതുക്കുന്നതിലേക്ക് നൽകി കൈപ്പറ്റ് റസീപ്പ്റ്റ് ആവശ്യപ്പെട്ടു. File No: 400935/RPTL19/GP0/2023/5391 പ്രകാരം പുതിയ ലൈസൻസിനുള്ള അപേക്ഷ എന്ന രീതിയിലാണ് കൈപ്പറ്റ് രശീതി എനിക്ക് ലഭിച്ചത്. ഞാൻ പുതിയ ലൈസൻസിന് ഒരിടത്തും അപേക്ഷിച്ചിട്ടില്ല. പ്രസ്തുത അപേക്ഷയിൻമേൽ എനിക്ക് നമ്പർ: 400935/RPTL19/GP0/2023/5391/(1) പ്രകാരം മറുപടി ലഭിക്കയുണ്ടായി. പ്രസ്തുത കെട്ടിടം വാണിജ്യാവശ്യത്തിലേക്കുള്ളതാണെന്നും ലൈസൻസ് നൽകുവാൻ നിർവാഹമില്ലെന്നും പറഞ്ഞ് അപേക്ഷ നിരസിക്കുകയുണ്ടായി. സർ, എൻ്റെ പിതാവ് വർഷങളായി നിയമ പ്രകാരംനടത്തി വരികയും പഞ്ചായത്ത് മുതലായ എല്ലാ ലൈസൻസുകളും പുതുക്കി വരുന്നതുമായ പ്രസ്തുത സ്ഥാപനത്തിൻ്റെ ലൈസൻസ് മുൻകാല പ്രാബല്യത്തിൽ പുതുക്കി എൻ്റെ പേരിലേക്ക് നൽകുന്നതിലേക്കുള്ള നടപടി സ്വീകരിച്ച് വിഷയം പരിഹരിച്ച് നൽകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. എന്ന് സ്നിഷിൽ ലാൽ കെ.എൽ s/o കുഞ്ഞി ശങ്കരൻ കൊക്കാല്ലുകണ്ടിയിൽ അരൂര്‍ കക്കട്ടിൽ 673507 Phi.9387170858
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 29
Updated on 2024-04-09 15:31:55
ഹിയറിംഗില്‍ പരാതിക്കാരനും, പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ശ്രീമതി.സിന്ധു പി സിയും (സെക്രട്ടറി) ഹാജരായിരുന്നു. അപേക്ഷകനായ ശ്രീ സ്നിഷിന്‍ ലാൽ എന്നവരുടെ പിതാവിന്റെ പേരിൽ പുറമേരി ഗ്രാമ പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ 258 നമ്പർ കെട്ടിടത്തിൽ ഒരു ഇൻറർലോക്ക് നിർമ്മാണ യൂണിറ്റിനായി 2019-20 വരെ പഞ്ചായത്ത് ലൈസൻസ് അനുവദിച്ചിരുന്നു. ആയതിനുശേഷം 2020-21, 2021-22 എന്നീ വർഷങ്ങളിൽ പിതാവിന്റെ പേരിലുള്ള ലൈസൻസ് പുതുക്കിയതായി കാണുന്നില്ല. 28.07.2022 ാം തിയ്യതി പിതാവ് മരണപ്പെട്ട ശേഷം പിതാവിന്റെ പേരിലുള്ള ലൈസൻസ് തന്റെ പേരിലേക്ക് മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ട് 2023-24 വർഷം അപേക്ഷകൻ പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുകയുണ്ടായി. എന്നാൽ 2019-20 വർഷത്തിനു ശേഷം ലൈസന്‍സ് പുതുക്കിയിട്ടില്ലാത്തതിനാലും, 2022 ല്‍ ലൈസൻസി മരണപ്പെട്ടതിനാലും 2023-24 ല്‍ ലൈസൻസ് അനന്തരാവകാശിയായ അപേക്ഷകന്റെ പേരിൽ പുതുക്കി നൽകുന്നതിന് നിയമപ്രകാരം കഴിയാത്തതിനാൽ അപേക്ഷകന്റെ ലൈസന്‍സ് പുതുക്കാനുളള അപേക്ഷ പുതിയ ലൈസന്‍സിനുളള അപേക്ഷയായി പഞ്ചായത്ത് പരിഗണിക്കുകയും, ആയതു പ്രകാരമുള്ള പരിശോധനകള്‍ നടത്തുകയും ചെയ്തു. തുടർന്ന് 29.11.2023 ന് സെക്രട്ടറി 3 കുതിരശക്തിയിൽ കവിയുന്ന യന്ത്രങ്ങളോടുകൂടിയ സംരംഭം നടത്തുന്നത് വ്യാവസായിക ഗണത്തിൽ ഉള്ള കെട്ടിടത്തിൽ ആയിരിക്കണമെന്നും, നിലവിൽ കെട്ടിടം വാണിജ്യാവശ്യത്തിനുള്ള ഗണത്തിൽ ആണെന്നും കാണിച്ചുകൊണ്ടും ആയത് കൊണ്ട് ലൈസൻസ് അനുവദിക്കുന്നതിന് നിർവ്വാഹമില്ല എന്നും കാണിച്ച് അറിയിപ്പ് നൽകിയതായി ഫയൽ പരിശോധിച്ചതിൽ ബോധ്യപ്പെട്ടു. പുതിയ ലൈസൻസ് അനുവദിക്കുമ്പോൾ നിയമപ്രകാരം ഉണ്ടായിരിക്കേണ്ട കെട്ടിട ഗണത്തിലേക്ക് നിലവിലുള്ള കെട്ടിടത്തെ മാറ്റിയാൽ ലൈസൻസ് അനുവദിക്കുന്നതിന് മറ്റു തടസ്സങ്ങൾ ഒന്നുമില്ല എന്ന് സമിതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ 10.04.2024 ന് മുമ്പായി പഞ്ചായത്ത് എൻജിനിയര്‍ / ഓവർസിയർ എന്നിവരോടൊപ്പം സൈറ്റ് നേരിട്ട് സന്ദർശിച്ച് നിലവിൽ സംരംഭം പ്രവർത്തിച്ച് വരുന്ന കെട്ടിടം വ്യാവസായിക ഗണത്തിലേക്ക് മാറ്റുന്നതിനുള്ള ന്യൂനതകൾ എന്തൊക്കെയെന്നും അവ പ്രായോഗികമായി ഏത് രീതിയിൽ പരിഹരിക്കാമെന്നും കാണിച്ച് കൊണ്ടുളള റിപ്പോർട്ട് സമിതി മുമ്പാകെ ഹാജരാക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 30
Updated on 2024-05-09 11:37:09
മേൽ പരാതി 6.4.2024 ാം തീയതി അദാലത്ത് പരിഗണിച്ചിതും നിലവിൽ പ്രവർത്തിക്കുന്നഇന്റർലോക്ക് യൂണിറ്റിന്റെ കെട്ടിടത്തിന്റെ കൈവശഗണം വ്യവസായികആവശ്യത്തിനുള്ള കെട്ടിട ഗണത്തിലേക്ക് മാറ്റുകയാണെങ്കിൽ ലൈസൻസ്അനുവദിക്കുന്നതിന് തടസ്സമില്ല എന്ന് നിരീക്ഷിച്ചിരുന്നതുമാണ്. ആയതുപ്രകാരംപഞ്ചായത്ത് എഞ്ചിനീയറിംങ് വിഭാഗത്തോടൊപ്പം സൈറ്റ് നേരിട്ട് പരിശോധിച്ചുകെട്ടിടം വ്യവസായിക ഗണത്തിലേക്ക് മാറ്റാൻ നിലവിലുള്ള പോരായ്മകൾഎന്തൊക്കെയാണെന്നും, ആയത് എങ്ങനെ പരിഹരിക്കാമെന്നും കാണിച്ചുകൊണ്ട് വിശദമായറിപ്പോർട്ട് സമർപ്പിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഇന്ന് വീണ്ടും പരാതി പരിഗണിച്ചപ്പോൾ പരാതിക്കാരനും പഞ്ചായത്ത്സെക്രട്ടറിയും ഓവർസിയറും ഹാജരായിരുന്നു. സെക്രട്ടറി സമർപ്പിച്ച വിശദമായറിപ്പോർട്ട് പരിശോധിച്ചു . ആറോളം കെട്ടിട നിർമ്മാണ ചട്ട അപാകതകളാണ് റിപ്പോർട്ടിൽസെക്രട്ടറി ചൂണ്ടി കാണിച്ചത്. ആയവ പരിഹരിക്കുന്നത് സംബന്ധിച്ച് പരാതിക്കാരന്റെ കൂടി നിർദ്ദേശങ്ങൾകണക്കിലെടുത്ത് കൊണ്ട് താഴെ ചേർത്ത രീതിയിൽ നിലവിലുള്ള കെട്ടിടത്തിന്ആവശ്യമായ ഭേദഗതികൾ വരുത്തിയാൽ കെട്ടിടം വ്യവസായിക ഗണത്തിലേക്ക്മാറ്റാവുന്നതാണെന്ന് സമിതി നിരീക്ഷിച്ചു . 1.KPBR Rule 26(4) പ്രകാരം കെട്ടിടത്തിന്റെ എല്ലാഭാഗത്തും മൂന്നു മീറ്റർ Set Back ഉം ലഭിക്കുന്ന രീതിയിൽ നിലവിലുള്ളകെട്ടിടത്തിന്റെ ചുമർ പിന്നോട്ടേക്ക് മാറ്റി ക്രമീകരിക്കേണ്ടതാണ്. 2.ആവശ്യമായ കാർ പാർക്കിംഗ് , കയറ്റിറക്ക് സംവിധാനത്തിനുള്ള സ്ഥലം എന്നിവ സൈറ്റിൽലഭ്യമാണെന്ന് പരാതിക്കാരൻ വിശദീകരിച്ചതിന്റെ അടിസ്ഥാനത്തിൽ അവ പ്ലാനിൽകാണിക്കേണ്ടതാണെന്ന് നിഷ്കർഷിച്ചു. 3.Rule 34(14) പ്രകാരം ആവശ്യമായ ശുചിത്വ സൗകര്യങ്ങൾലഭ്യമല്ല എന്നാണ് സെക്രട്ടറി റിപ്പോർട്ട് ചെയ്തതെങ്കിലും ആയതു ലഭ്യമാണെന്നും ആവശ്യമായ ശുചീകരണ നവീകരണ പ്രവർത്തനങ്ങൾ ചെയ്ത് ഒരുക്കാം എന്നുംപരാതിക്കാരൻ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ആയതിനുള്ള നിർദ്ദേശം നൽകി തീരുമാനിച്ചു. 4.Rule 45 ൽ (4,5) എന്നീ ചട്ടങ്ങൾ പ്രകാരം ആവശ്യമായ മുറികളുടെ ഉയരം ചിലസ്ഥലങ്ങളിൽ 3.6 മീറ്റർ ലഭിക്കാത്തത് 3.60 കിട്ടത്തക്ക വിധംക്രമീകരിക്കാമെന്ന് പരാതിക്കാരൻ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ആയതിന് നിർദ്ദേശം നൽകി. 5.Rule 76(21), (31) പ്രകാരം ആവശ്യമായ മഴവെള്ളറീചാർജ് , സംരക്ഷണ സംവിധാനങ്ങൾ നിലവിലുള്ള കുളം ഉപയോഗിച്ചു കൊണ്ട് ഒരുക്കിപ്ലാനിൽ കാണിക്കാമെന്ന് പരാതിക്കാരൻ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ആയതിന് നിർദ്ദേശം നൽകി. 6. Rule 79 പ്രകാരമുള്ള മാലിന്യനിർമാർജന സംവിധാനങ്ങൾ ഒരുക്കിയതായി കാണുന്നില്ലഎന്നാണ് സെക്രട്ടറി റിപ്പോർട്ട് ചെയ്തതെങ്കിലും നിലവിൽ മൂന്ന് ബയോഗ്യാസ് പ്ലാന്റുകളും ഒരു ഇൻസിനറേറ്ററും പ്ലോട്ടിൽ നിലവിൽ ലഭ്യമാണെന്ന് പരാതിക്കാരൻ അറിയിച്ചതിന്റെഅടിസ്ഥാനത്തിൽ ആയതു പരിശോധിച്ച് ഉറപ്പുവരുത്തി പ്ലാനിൽ ഉൾപ്പെടുത്താൻനിർദ്ദേശം നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. മേൽക്രമീകരണങ്ങൾ വരുത്തുന്ന മുറക്ക് പ്ലോട്ടിന്റെ അതിരളവ് സംബന്ധിച്ച്അവ്യക്തത വരാൻ സാധ്യത കുറവായതിനാൽ സർവ്വേ സ്കെച്ച് നിർബന്ധിക്കേണ്ടതില്ല എന്ന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. പഞ്ചായത്ത് റോഡിൽ നിന്നു തന്നെ പ്രവേശനം എളുപ്പത്തിൽ ലഭ്യമാക്കാം എന്ന്പരാതിക്കാരൻ അറിയിച്ചതിനാൽ പ്രവേശനാനുമതി സംബന്ധിച്ച ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ സാക്ഷ്യപത്രവും നിർബന്ധിക്കേണ്ടതില്ലെന്ന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. മേൽ പറഞ്ഞ പ്രകാരം കെട്ടിട നിർമ്മാണ ചട്ടങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് 30 ദിവസത്തിനുള്ളിൽ ക്രമവൽക്കരണ അപേക്ഷ സമർപ്പിക്കുന്നതിന് പരാതിക്കാരന് നിർദ്ദേശം നൽകിതീരുമാനിച്ചു. ആയത് ലഭിക്കുന്ന മുറയ്ക്ക് ക്രമവൽക്കരണാനുമതിയും, സ്ഥാപനത്തിനുള്ള ലൈസൻസും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. അദാലത്ത് തീരുമാന പ്രകാരം ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിന് പരാതിക്കാരന് രേഖാമൂലം അറിയിപ്പ് നൽകി ആയതിന്റെ ഒരുപകർപ്പ് അടുത്ത അദാലത്തിൽ ഹാജരാക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 31
Updated on 2024-05-15 12:08:07
24.04.2024 ന് ചേര്‍ന്ന അദാലത്ത് യോഗത്തില്‍ പരാതി പരിഹരിക്കുന്നതിന് ആവശ്യമായ കൃത്യമായ ക്രമീകരണങ്ങള്‍ വിശദീകരിച്ച് കൊണ്ട് തീര്‍പ്പാക്കിയതും, ആയത് പ്രകാരമുളള അറിയിപ്പ് പരാതിക്കാരന് രേഖാമൂലം നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നതുമാണ്. അതു പ്രകാരം സെക്രട്ടറി പരാതിക്കാരന് നല്കിയ അറിയിപ്പിന്റെ പകര്‍പ്പ് അദാലത്ത് മുമ്പാകെ ഹാജരാക്കിയതിനാല്‍ പരാതി അന്തിമമായി തീര്‍പ്പാക്കി.