LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Binumon B V Muthuvarathil, Punnakulath, Kottukal Post,
Brief Description on Grievance:
Death Certificate regarding
Receipt Number Received from Local Body:
Interim Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 25
Updated on 2024-05-07 12:27:45
ശ്രീ. ബിനുമോൻ.B.V യുടെ അമ്മ ശ്രീമതി. വാസന്തി അമ്മ തൻ്റെ സഹോദരിയുടെ കല്ലിയൂർ പഞ്ചായത്തിലെ അവിട്ടം, AKN റോഡ്, ശാന്തിവിള, നേമം'P.O എന്ന വീട്ടിൽ വച്ച് 19/02/2018 ന് മരണപ്പെട്ടതായും അവിടെത്തന്നെ മരണാനന്തര ചടങ്ങുകൾ നടത്തിയിട്ടുള്ളതായും എന്നാൽ അമ്മയുടെ മരണം 2023 വർഷത്തിൽ കല്ലിയൂർ ഗ്രാമ പഞ്ചായത്തിൽ വൈകി രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിട്ടുള്ളതുമാണ്. എന്നാൽ അമ്മയുടെ ആധാർ വച്ച് സേവന പെൻഷൻ സൈറ്റിലെ രേഖകളുമായി പരിശോധിച്ചതിൽ ശ്രീമതി. വാസന്തി അമ്മ മരണപ്പെട്ടതായി പറയുന്ന തിയതി ഉൾപ്പെടെ ഒരു വർഷ കാലയളവിലെ പെൻഷൻ കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ വീട് അഡ്രസിലേക്ക് മാറ്റി കൈപ്പറ്റിയതായും 19/02/2018 ൽ ടി വ്യക്തി മരണപ്പെട്ടുവെന്നത് വസ്തുതക്ക് വിരുദ്ധമാണെന്നും പറഞ്ഞ് മരണ രജിസ്ട്രേഷൻ അപേക്ഷ കല്ലിയൂർ ഗ്രാമ പഞ്ചായത്ത് നിരസിച്ചിട്ടുള്ളതായും പരാതിപ്പെട്ടിരിക്കുന്നു. എന്നാൽ ഇത്തരത്തിൽ അമ്മയുടെ മരണ ശേഷം ക്ഷേമ പെൻഷൻ തൻ്റെ കുടുംബത്തിൽ നിന്നും ആരും തന്നെ വാങ്ങിയിട്ടില്ലായെന്നും ചട്ട പ്രകാരം ഏതൊരാളുടെയും മരണം രജിസ്റ്റർ ചെയ്യുന്നതിന് ചുമതലപ്പെട്ട പഞ്ചായത്ത് തൻ്റെ അപേക്ഷയിന്മേൽ തുടർ നടപടികൾ സ്വീകരിക്കുന്നില്ലായെന്നും ആരോപിച്ചിരിക്കുന്നു. അദാലത്ത് ഉപസമിതി അപേക്ഷകനെ കേ ൾക്കുകയും പഞ്ചായത്തിലെ ഫയൽ പരിശോധിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രദേശത്ത് നടക്കുന്ന ഏതൊരു ജനനവും മരണവും രജിസ്റ്റർ ചെയ്യേണ്ടത് ലോക്കൽ രജിസ്ട്രാർ എന്ന നിലയിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയാണെന്ന് 1969 ലെ ജനന മരണ രജിസ്ട്രേഷൻ ചട്ടങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. ശ്രീ. ബിനുമോൻB.V യുടെ അമ്മ ശ്രീമതി. വാസന്തി അമ്മ കല്ലിയൂർ ഗ്രാമ 'പഞ്ചായത്ത് പ്രദേശത്ത് വച്ച് മരണപ്പെട്ടതാണെങ്കിൽ ആയത് നിർബന്ധമായും കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ തന്നെ രജിസ്റ്റർ ചെയ്യപ്പെടേണ്ടതാണ്. ഈ സാഹചര്യത്തിൽ ടി വ്യക്തിയുടെ മരണ ശേഷം ടിയാളുടെ പെൻഷൻ മറ്റാരെങ്കിലും കൈപ്പറ്റിയിട്ടുണ്ടോയെന്നത് ജനന രജിസ്ടേഷൻ ചട്ടങ്ങൾ പ്രകാരം ഒരു മരണം രജിസ്റ്റർ ചെയ്യപ്പെടാതിരിക്കാനുള്ള അയോഗ്യതയല്ലായെന്ന് അദാലത്ത് സമിതി വിലയിരുത്തി. ഒരു വ്യക്തിക്ക് അനുവദിക്കപ്പെട്ട സാമൂഹ്യ സുരക്ഷിതത്വ പെൻഷൻ ടി വ്യക്തിയുടെ മരണശേഷം മറ്റാരെങ്കിലും അനധികൃതമായി കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് ഈ മരണം രജിസ്റ്റർ ചെയ്യുന്നത് ഒരു തരത്തിലും സെക്രട്ടറിയെ തടസ്സപ്പെടുത്തുന്നില്ല. ആയത് മരണ രജിസ്ട്രേഷൻ നടപടികളുമായി കൂട്ടിച്ചേർക്കേണ്ടതില്ല. ആയതിനാൽ ശ്രീമതി. വാസന്തി അമ്മ 19/02/2018 തിയതിയിൽ കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് വച്ച് മരണപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിനും ആയത് ശരിയാണെന്ന് ബോധ്യപ്പെടുകയാണെങ്കിൽ ടി മരണം കല്ലിയൂർ പഞ്ചായത്തിൽ തന്നെ രജിസ്റ്റർ ചെയ്യുന്നതിനുള്ള NAC അനുവദിക്കുന്നതിനും RDO യുടെ അനുമതി ലഭിക്കുന്ന മുറക്ക് മരണം രജിസ്റ്റർ ചെയ്ത് മരണ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് കല്ലിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. '
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 18
Updated on 2024-05-22 16:57:39
അദാലത്ത് നിർദ്ദേശം അനുസരിച്ച് പരാതിക്കാരൻ്റെ അപേക്ഷയിന്മേൻ കല്ലിയൂർ ഗ്രാമപഞ്ചായത്ത് അന്വേഷണം നടത്തുകയും ടി മരണം നടന്നത് പഞ്ചായത്ത് പ്രദേശത്ത് തന്നെയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മരണം വൈകി രജിസ്റ്റർ ചെയ്യുന്നതിനുള്ള NAC അനുവദിച്ചിട്ടുള്ളതായി സെക്രട്ടറി അറിയിച്ചു. ഇത് സംബന്ധിച്ച പരാതിക്കാരനെ വിളിച്ച് അന്വേഷിച്ചതിൽ NAC ലഭിച്ചതായി അറിയിച്ചു. പ്രസ്തുത സർട്ടിഫിക്കറ്റ് അനുബന്ധ രേഖകൾ സഹിതംDelayed Registration ഉത്തരവിന് RDO ക്ക് അപേക്ഷ സമർപ്പിക്കുന്നതിന് IVO നേരിട്ട് വിളിച്ച് നിർദ്ദേശം നൽകി.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 26
Updated on 2024-05-24 15:43:55
അദാലത്ത് തീരുമാന പ്രകാരം ശ്രീ ബിനുമോൻ ൻ്റെ അമ്മ ശ്രീമതി.വാസന്തി അമ്മയുടെ മരണം രജിസ്റ്റർ ചെയ്യുന്നതിനുള്ള NAC കല്ലിയൂർ ഗ്രാമ പഞ്ചായത്ത് നൽകിയിട്ടുള്ളതും ആയതും അനുബന്ധേ രേഖകളും തിരുവനന്തപുരം RDO യ്ക്ക് സമർപ്പിക്കുന്നതിനുള്ള നടപടികൾ IVO നേരിട്ട് കക്ഷിയെ വിളിച്ച് സ്വീകരിച്ചിട്ടുള്ളതുമാണ്. ഫയലിലെ തുടർ നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.