LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Hareesh Kana Friends Arts & Sports Club, Edanad, payyanur, Kannur
Brief Description on Grievance:
Building number regarding
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 26
Updated on 2024-04-09 14:04:50
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ ഉള്‍പ്പെ ട്ട എടാട്ട് എന്ന സ്ഥലത്ത് നിർമ്മിച്ച കെട്ടിടത്തിന് നമ്പർ അനുവദിച്ച് കിട്ടുന്നില്ല എന്നതാണ് പരാതി. കുഞ്ഞിമംഗലം വില്ലേജിൽ റി.സ. 58/105 ൽ ഉള്‍പ്പെ ട്ട 2 സെൻറ് സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളതെന്നും പ്രസ്തുത സ്ഥലം ഡാറ്റാ ബേങ്കില്‍ ഉള്പ്പൊട്ടിട്ടുള്ളതിനാലാണ് ഗ്രാമപഞ്ചായത്ത് കെട്ടിടനിർമ്മാണ പെർമിറ്റ് അനുവദിക്കാത്തതെന്നും,.ഒരു ജനകീയ സ്ഥാപനമെന്ന നിലയില്‍ കെട്ടിടനിർമ്മാണത്തിന് ഇളവ് അനുവദിച്ചു തരണമെന്നാണ് പരാതിയുടെ ഉള്ളടക്കം. കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ ഫയലുകള്‍ പരിശോധിച്ചതിൽ നിന്നും കെട്ടിട നിർമ്മാണാനുമതിക്കായി പരാതിക്കാരുടെ അപേക്ഷകളൊന്നും ലഭിച്ചിട്ടില്ല. പ്രസിദ്ധീകരിക്കപ്പെട്ട ഡാറ്റാ ബാങ്ക് പരിശോധിച്ചതിൽ കുഞ്ഞിമംഗലം വില്ലേജിൽ റി.സ. നമ്പർ 58/9 ഡാറ്റാ ബാങ്കിൽ ഉള്പ്പെിട്ടിട്ടുണ്ട് .വില്ലേജ് ആഫിസിലെ തണ്ടപ്പേര് അക്കൌണ്ട് പരിശോധിച്ചതില്‍ തണ്ടപ്പേര് അക്കൌണ്ട് നം 4345 പ്രകാരം ഫ്രന്സ്് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഉടമസ്ഥയിലുളള 91 ച.മി വിസ്തൃതിയുള്ള ഭൂമിയുടെ റി.സ. നമ്പർ 58/105 ആണ് . പ്രസ്തുത ഭൂമി 58/9 സർവ്വേ നമ്പറില്‍ നിന്നാണ് സബ്ഡിവിഷൻ ചെയ്തിട്ടുള്ളത്. ഭൂമിയുടെ തരം നിലം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മേല്‍ വസ്തുതകൾ പരിശോധിക്കുമ്പോൾ റി.സവ്വേ നമ്പർ 58/9 ല്‍നി ന്ന് സബ്ഡിവിഷന് ചെയ്യപ്പെട്ടിരിക്കുന്ന 58/105 റി.സ. ഭൂമിയിലാണ് കെട്ടിട നിർമ്മാണം നടത്തിയിരിക്കുന്നത്.പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്ന ഡാറ്റാ ബാങ്കില്‍ 58/9 റി.സ.നമ്പർ ഉള്പ്പെപടുന്നതിനാൽ 58/105 ഭൂമിയും ഡാറ്റാ ബാങ്കിൽ ഉള്പ്പെപടുന്നതായി കാണാവുന്നതാണ്. 2008 ലെ കേരള നെല്വുയൽ തണ്ണീർത്തട സംരക്ഷണനിയമം സെക്ഷൻ 14 പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക്് ഡാറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമിയിൽ കെട്ടിട നിർമ്മാണാനുമതി നല്കാവുന്നതല്ലായെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡാറ്റാ ബാങ്കിലുള്പ്പെ ട്ട സ്ഥലത്ത് നെല്വകയലിന്റെ ഉടമസ്ഥന് വീട് വെക്കുന്നതിന് നെല്വകയൽ നികത്തുന്നതിന് മാത്രമാണ് അനുമതി നല്‍കുന്നതിന് ആക്ട് പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ളൂ. കേരള നെല്വ്യൽ തണ്ണീർത്തട സംരക്ഷണ ചട്ടങ്ങൾ ചട്ടം 4ഡി പ്രകാരം ഡാറ്റാ ബാങ്കിലെ ഉള്ളടക്കം തിരുത്തുന്നതിന് റവന്യൂ ഡിവിഷണല്ആനഫീസർക്ക് അപേക്ഷ നല്‍കാവുന്നതാണ്. 2008 ലെ കേരള നെല്‍വ യൽ തണ്ണീർത്തട സംരക്ഷണ നിയമം സെക്ഷൻ 10 പ്രകാരം പൊതു ആവശ്യത്തിന് അത്യന്താപേക്ഷിതമാണെങ്കിൽ മാത്രം ആക്ടിലെ വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കി കൊടുക്കുന്നതിനുള്ള അധികാരം സർക്കാരില്നികക്ഷിപ്തമാണ്. മേൽ വിവരിച്ച പ്രകാരം പരാതിക്കാരുടെ ഭൂമി ഡാറ്റാ ബാങ്കില്‍ തെറ്റായി ഉള്പ്പെതട്ടതാണെങ്കിൽ റവന്യു ഡിവിഷണല്‍ ആഫീസർക്കോ, പൊതുആവശ്യത്തിനുവേണ്ടി നിലം പരിവർത്തനപ്പെടുത്തുന്നതിനോ രൂപാന്തരപ്പെടുത്തുന്നതിനോ ഉള്ള അപേക്ഷയാണെങ്കില്‍ പ്രാദേശികതല നിരീക്ഷണ സമിതി കണ്വീതനർ മുഖേന സർക്കാരിലേക്കോ അപേക്ഷിക്കുന്നതിന് പരാതിക്കാരനോട് നിര്ദ്ദേ ശിച്ച് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 27
Updated on 2024-05-10 12:35:11
intimation to applicant