LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
D/o Dr.K.G.Radhakrishnan Kalladathil house P.O.Puthur, Thrissur 680014
Brief Description on Grievance:
വിഷയം : പുരയിടത്തിനു ചുറ്റും മതിൽ നിർമ്മിക്കുന്നതിനുള്ള അനുമതി സംബന്ധിച്ച് സൂചന: Receipt No 2572, 2573, 2574/E2/8-2-22. വടക്കാഞ്ചേരി മുൻസിപ്പാലിറ്റി B11-2756/22, PB 49/22 dt.17-6-22 B11-2756/22, PB 49/22 dt. 12-8-22 ഞങ്ങൾ നാലുപേരും ചേർന്ന് വാങ്ങി, വീട് നിർമ്മിച്ചു കൊണ്ടിരിക്കുന്ന പെരിങ്ങണ്ടൂർ വില്ലേജിൽ മണക്കുളം റോഡിൽ സ്ഥിതിചെയ്യുന്ന സർവ്വേ നമ്പർ 136 /10 ൽ 71 സെൻറ് സ്ഥലത്തിന് ചുറ്റും മതിൽ നിർമിക്കുന്നതിന് 8-2-22ന് വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ് . എന്നാൽ 15 മാസത്തോളം ആയിട്ടും ഞങ്ങൾക്ക് അനുമതി നൽകിയിട്ടില്ല. ഞങ്ങളുടെ സ്ഥലത്തിന്റെ റോഡിനോട് ചേർന്നുള്ള അതിരളന്ന് അതിർത്തി നിശ്ചയിച്ച ശേഷം അനുമതി നൽകുമെന്നാണ് അസിസ്റ്റൻറ് എൻജിനീയർ പറഞ്ഞത്. ആയത് 9-6-22 ന് അളന്ന് 17-6-22 ന് റിപ്പോർട്ട് സമർപ്പിച്ചതാണ്. എന്നാൽ വീണ്ടും അളക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് താലൂക്ക് സർവെയർ 25-7-22ന് അളന്ന് 12-8-22 ന് റിപ്പോർട്ട് മുൻസിപ്പാലിറ്റിയിൽ സമർപ്പിച്ചിട്ടുണ്ട്. മതിൽ നിർമ്മാണം തടയുന്നതിന് മതിയായ കാരണങ്ങൾ ഒന്നും തന്നെ പ്രസ്തുത റിപ്പോർട്ടുകളിൽ ഉള്ളതായി കാണുന്നില്ല. ഈ റിപ്പോർട്ട് അടിസ്ഥാനത്തിൽ ഞങ്ങൾക്ക് അനുമതി നൽകാവുന്നതാണ്. എന്നാൽ ഈ റിപ്പോർട്ട് വരുന്നതിന് മുമ്പ് 25-7-22ന് അളന്ന് പിറ്റേ ദിവസം തന്നെ 26-7-22ന് റോഡിന്റെ കിഴക്കേ അതിര് അളക്കണമെന്ന് ആവശ്യപ്പെട്ട് മുൻസിപ്പാലിറ്റിയിൽ നിന്ന് താലൂക്കിൽ കത്തു നൽകിയതായി കാണുന്നു. ഞങ്ങളും ആയി ഒരു ബന്ധവും ഇല്ലാത്ത അതിര് അളന്ന് ശേഷമേ അനുമതി നൽകൂ എന്ന് പറയുന്നതിന് യാതൊരു നീതീകരണവും ഇല്ലാത്തതാണ്. ഇത് ഞങ്ങളെ മനപ്പൂർവ്വം ദ്രോഹിക്കണം എന്ന് ഉദ്ദേശത്തോടെയാണ് എന്ന് കരുതേണ്ടിയിരിക്കുന്നു. മാത്രമല്ല റോഡിൻറെ വീതി കുറഞ്ഞ ഭാഗത്ത് ഭാവിയിൽ ഉണ്ടാവുന്ന റോഡ് വികസനത്തിനായി 75 സെന്റിമീറ്റർ വരെ വീതിയിൽ സ്ഥലം വിട്ടു കൊണ്ടാണ് മതിൽ നിർമ്മിക്കാൻ ശ്രമിക്കുന്നത്. ഇത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഡിവിഷൻ കൗൺസിലറും നേരിൽ കണ്ട് ബോധ്യപ്പെട്ടിട്ടുള്ളതാണ്. മുൻസിപ്പാലിറ്റിയുമായി തർക്കങ്ങളുടെ ആവശ്യമില്ലാത്ത ഞങ്ങളുടെ വടക്കേ അതിരിലെ തോടിന്റെ സൈഡ് ഇടിഞ്ഞു പോകാതെ കെട്ടി സംരക്ഷിക്കുന്നതും ഒരു കാരണവുമില്ലാതെ തടഞ്ഞിരിക്കുകയാണ്. വേനൽക്കാലത്ത് മാത്രമേ ഈ സൈഡ് കെട്ടാൻ സാധിക്കുകയുള്ളൂ. രണ്ടു വേനൽക്കാലമാണ് ഞങ്ങൾക്ക് നഷ്ടപ്പെടുത്തിയത് അപേക്ഷ നൽകി 15 ദിവസത്തിനുള്ളിൽ അനുമതി തരാവുന്നതായിട്ട്കൂടി, നിർമ്മാണം തടയുന്നതിനുള്ള മതിയായ കാരണങ്ങളൊന്നുമില്ലാതെ 15 മാസമായി അനുമതി തരാതെ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നത് ഞങ്ങൾക്ക് വളരെയധികം കഷ്ടനഷ്ടങ്ങൾ ഉണ്ടാക്കുന്നതാണ്. പലതവണ മുൻസിപ്പൽ സെക്രട്ടറിയെയും എൻജിനീയർ വിഭാഗത്തെയും നേരിൽകണ്ട് അഭ്യർത്ഥിച്ചിട്ടും ഒരു നടപടിയും ഉണ്ടാകുന്നതായി കാണുന്നില്ല. മാത്രമല്ല ഞങ്ങളുടെ കോമ്പൗണ്ടിനുള്ളിൽ നടക്കുന്ന നിരുപദ്രവകരമായ പ്രവർത്തികൾ പോലും ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിൽ തടയുകയും തല്ലിപ്പൊളിക്കുകയും ചെയ്യുന്നത് ഞങ്ങളെ ദ്രോഹിക്കാൻ ആണെന്ന് കരുത്തേണ്ടിയിരിക്കുന്നു. ഗവൺമെൻറ് നയങ്ങൾക്ക് വിരുദ്ധമായി സത്യത്തിനും നീതിക്കും നിരക്കാത്ത ദ്രോഹ നടപടികളാണ് സൽഭരണത്തിനുള്ള സ്വരാജ് അവാർഡ് നേടിയ വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിൽ നിന്ന് ഞങ്ങൾക്ക് നേരിടേണ്ടി വരുന്നത് എന്നത് ദുഃഖകരമാണ്. വടക്കാഞ്ചേരി മുൻസിപ്പാലിറ്റി പ്രദേശത്ത് വീട് വയ്ക്കാൻ ശ്രമിച്ചു എന്ന തെറ്റ് മാത്രമേ ഞങ്ങൾ ചെയ്തിട്ടുള്ളൂ. ആയതുകൊണ്ട് ഞങ്ങൾക്കെതിരെയുള്ള അനാവശ്യമായ ദ്രോഹം നടപടികൾ അവസാനിപ്പിച്ച് എത്രയും വേഗം മതിൽ നിർമാണത്തിന് അനുമതി നൽകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Escalated made by TCR3 Sub District
Updated by ശ്രീ അനില്‍കുമാര്‍ പടിക്കല്‍, Internal Vigilance Officer
At Meeting No. 6
Updated on 2023-07-13 15:08:02
വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിൽ പെരിങ്ങോട്ടൂർ വില്ലേജിൽ മണകുളം റോഡിനോട് ചേര്ർന്ന് സർവ്വേ നമ്പർ 136/10 ല്‍ പ്പെട്ട 71സെൻറ് സ്ഥലത്ത് ചുറ്റുമതില്‍ നിർമ്മിക്കാൻ 08/02/22ന് വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയില്‍ അപേക്ഷ നൽകി. അനുമതി നൽകിയിട്ടില്ല എന്നതാണ് താങ്കളുടെ പരാതി. താലൂക്ക് സർവേയർ 25/07/2022 ന് സ്ഥലം പരിശോധിച്ചു 12/08/2022ന് റിപ്പോർട്ട് മുനിസിപ്പാലിറ്റി കൊടുത്തിട്ടുണ്ട്. മുനിസിപ്പാലിറ്റി മതിൽ നിർമ്മാണത്തിന് അനുവാദം നൽകാതെ റോഡും കൂടെ സർവേയർ അളന്ന് അതിര്‍ത്തി നിർണയിച്ചതിന് ശേഷമേ മതില് നിർമ്മാണത്തിന് തുടര്‍നടപടി സ്വീകരിക്കുമെന്നാണ് നഗരസഭയുടെ സമീപനം. ഇതുമായി ബന്ധപ്പെട്ട് ലീഗല്‍ സർവീസ് അതോറിറ്റിയിൽ പരാതി ഉണ്ടെന്നും 17/07/2023 ന് ഇവ അളന്ന് അതിര്‍ത്തി നിശ്ചയിച്ച് നൽകാൻ താലൂക്ക് സര്‍വ്വേയര്‍ക്ക് ലീഗല്‍ സർവീസ് അതോറിറ്റി നിര്‍ദ്ദേശം നല്‍കുകയും 19/07/2023ന് ലീഗല്‍ സർവീസ് അതോറിറ്റിയ പരാതിയില്‍ തീരുമാനം എടുക്കുമെന്നും,മുനിസിപ്പാലിറ്റി എൻജിനീയർ അറിയിച്ചിട്ടുണ്ട് ആയതിനാൽ ഈ വിഷയത്തെക്കുറിച്ച് പരാതിക്കാരനോട് വിവരങ്ങൾ തേടി പരാതിക്കാരനും ലീഗൽ സർവീസസ് അതോറിറ്റിയിൽ 19/0723 ന് ഈ വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാകുമെന്ന് അറിയിച്ച സാഹചര്യത്തിൽ ഈ പരാതി ജില്ലാതല സമിതിയിലേക്ക് റഫര്ചെയ്യുന്നു
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 4
Updated on 2023-07-25 16:40:16
ലീഗൽ സർവീസസ് അതോറിറ്റിയിൽ 19/0723 ന് ഈ വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാകുമെന്ന് ഇന്റേണൽ വിജിലൻസ് ഓഫീസർ അറിയിച്ച സാഹചര്യത്തിൽ ഇത് പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 5
Updated on 2023-11-15 13:25:57
ലീഗൽ സർവീസസ് അതോറിറ്റിയിൽ 19/0723 ന് ഈ വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാകുമെന്ന് ഇന്റേണൽ വിജിലൻസ് ഓഫീസർ അറിയിച്ച സാഹചര്യത്തിൽ ഇത് പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.