LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
AMBANAPALLIYIL HOUSE KUMBANKALLU
Brief Description on Grievance:
Respected sir, I applied for the building permit (File no PW4-12254/21) at Thodupuzha Muncipality on 22/6/2021. The overseer visited the site for verification and the permit has been approved. After that, the Corona has been attacked me and the engineer who draw the plan so the office was not working for a few months . Later the Building was completed and apply for Building number, but there is a problem that I have not paid permit fees and not received the permit by hand. I have changed the ground floor as Residential Occupancy instead of Commercial from the submitted plan. We have applied for the permit before the recent increase in the fee rates. So kindly regard the date of submission, and allow me the Building number At the old permit fee. Thank you
Receipt Number Received from Local Body:
Escalated made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 5
Updated on 2023-07-14 14:13:09
തൊടുപുഴ നഗരസഭയിലെ ഫയല്‍ പരിശോധിച്ചതില്‍ തൊടുപുഴ നഗരസഭ 12 ആം വാര്ഡി്ലെ കാരിക്കോട് വില്ലേജ് സര്‍വ്വെ നമ്പര്‍ 1379/12B എന്ന നമ്പറില്‍ ഷെറീന സമീര്‍ അമ്പാനപ്പള്ളിയില് കുമ്പംങ്കല്ല് എന്നയാള്‍ കെട്ടിട നിര്മ്മാ ണ അനുമതിക്കായി 22/06/2021ല്‍ BA No.47/21-22 പ്രകാരം അപേക്ഷ നല്കിമയിരുന്നു. അപേക്ഷയോടൊപ്പം ഹാജറാക്കിയ പ്ലാനില്‍ ഗ്രൌണ്ട് ഫ്ലോര്‍ 178.09 മീറ്റര്‍ സ്ക്വയര്‍ കൊമേഴ്ഷ്യല്‍ ഫസ്റ്റ് ഫ്ലോര്‍ രണ്ട് യൂണിറ്റുകള്‍ , യൂണിറ്റ് ഒന്ന് 98.2 മീറ്റര്‍ സ്ക്വയര്‍ യൂണിറ്റ് രണ്ട് 68.89 മീറ്റര്‍ സ്ക്വയര്‍. സെക്കണ്ട് ഫ്ലോര്‍ രണ്ട് യൂണിറ്റുകള്‍, യൂണിറ്റ്-1 98.2 മീറ്റര്‍ സ്ക്വയര്‍, യൂണിറ്റ് -2 68.89 മീറ്റര്‍ സ്ക്വയര്‍ എന്നിങ്ങനെയാണ് കാണിച്ചിട്ടുണ്ടായിരുന്നത്. തുടര്‍ന്ന് പരിശോധനകള്ക്കു്ശേഷം 26/09/2021 ല്‍ പെര്മിചറ്റ് ഫീസായി 5036/- രൂപ അടക്കുന്നതിന് കത്ത് നല്കു0കയും അതിനുശേഷവും തുക അടക്കാത്തതിനെ തുടര്ന്ടര 08/07/2022ല്‍ രജിസ്ട്രേഡ് കത്ത് നല്കികയിട്ടുള്ളതുമാണ്. 31/05/2023 ല്‍ പെര്മി്റ്റ് ഫീസ് അടക്കാമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓവര്‍സി6യാര് സ്ഥല പരിശോധന നടത്തിയതില്‍ മൂന്ന് നിലകളും സ്ട്രക്ച്ചറല്‍ വര്ക്ക്ല പൂര്ത്തീ കരിച്ച് പ്ലാസ്റ്ററിംഗും പെയിന്റിംഗും നടത്തിയിട്ടുള്ളതായും പ്ലാനില്‍ കാണിച്ചിരുന്ന കൊമേഴ്സ്യല്ഭാുഗം ഇല്ലാതാക്കി (ഗ്രൗണ്ട് ഫ്ലോര്‍) ഗ്രൗണ്ട് ഫ്ലോര്‍ വീടാക്കി മാറ്റിയിട്ടുള്ളതുമാണ്. നിലവില്‍ പെര്മി്റ്റ് എടുക്കാതെയാണ് ടി കെട്ടിടം പണിതിട്ടുള്ളത്. കൂടാതെ 22/06/2021ല്‍ അപേക്ഷയോടൊപ്പം സമര്പ്പിപച്ചിരുന്ന പ്ലാനില്‍ നിന്നും വ്യത്യാസപ്പെടുത്തി കെട്ടിടം പൂര്ത്തീ കരിച്ചിട്ടുള്ളതാണ്. 10/04/2023 ന് മുന്പ്് നല്കിതയ അപേക്ഷ ആയതിനാല്‍ കെട്ടിടം റഗുലരൈസ് ചെയ്യുന്നതിന് പഴയ നിരക്കില്‍ ഫീസ് ഈടാക്കണമെന്നാണ് അപേക്ഷയിലെ ആവശ്യം. ഫയല്‍ പരിശോധിച്ചതില്‍ 1. 22/06/2021 ല്‍ പെര്മിണറ്റ് എടുക്കുന്നതിന് നല്കിതയ അപേക്ഷയില്‍ ഫീസ് അടച്ച് പെര്മിശറ്റ് എടുത്തിട്ടില്ലാത്തതാണ്. 2. 20/06/2023 ല്‍ ആണ് കംപ്ലീഷന്‍ പ്ലാന്‍ മുന്‍സിപ്പാലിറ്റിയില്‍ സമര്പ്പി ച്ചിട്ടുള്ളത്. മേല്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ 22/06/2021 ല്‍ നല്കി്യ പ്ലാനില്‍ നിന്നും വ്യതിചലിച്ച് പെര്മി്റ്റ് എടുക്കാതെയാണ് കെട്ടിടം പണി പൂര്ത്തീ കരിച്ചിട്ടുള്ളത്. കൂടാതെ കെട്ടിട ക്രമവത്കരിക്കുന്നതിനുള്ള അപേക്ഷ 10/04/2023 ന് മുന്പ്മ മുന്സി്പ്പാലിറ്റിയില് നല്‍കിയിട്ടില്ലാത്തതാണ്. നിലവില്‍ കെട്ടിടം ക്രമവത്കരിക്കരിച്ച് നല്കുിമ്പോള് ആയതിന് പഴയ നിരക്കില്‍ ഉള്ള ഫീസ് ഈടാക്കണമെന്ന് അപേക്ഷകന്റെ ആവശ്യത്തിന് പ്രത്യേക അനുമതി ആവശ്യമുള്ളതിനാല്‍ ടി അപേക്ഷ ജില്ലാതല അദാലത്ത് സമിതിക്ക് കൈമാറുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 4
Updated on 2023-08-03 14:06:53
തൊടുപുഴ മുൻസിപ്പാലിറ്റിയിൽ 22/06/2021 തീയതിയിൽ PW4-12254/21 പ്രകാരം ബിൽഡിംഗ് പെർമിറ്റിന് വേണ്ടി അപേക്ഷ സമർപ്പിക്കുകയും എന്നാൽ യഥാസമയം പെർമിറ്റ് ഫീസ് ഒടുക്കി പെർമിറ്റ് കൈപ്പറ്റാതേയും സമർപ്പിച്ച പ്ലാനിലെ ഒക്കുപെൻസി മാറ്റം വരുത്തി പണി പൂർത്തീകരിക്കുകയും ചെയ്യുകയും ബിൽഡിംഗ് നമ്പർ അനുവദിക്കുന്നതിന് വേണ്ടി വർദ്ധിപ്പിച്ച പെർമിറ്റ് ഫീസ് ഈടാക്കതെ പഴയ പെർമിറ്റ് ഫീസ് തന്നെ ഈടാക്കി ബിൽഡിംഗ് നമ്പർ നൽകണമെന്നാണ് ശ്രീമതി. ഷെറീന സമീർ ൻ്റെ അപേക്ഷ. ടി അപേക്ഷ സമിതി വിശദമായി ചർച്ച ചെയ്തതിൽ അപേക്ഷകൻ 22/06/2021 ൽ BA No. 47/21-22 പ്രകാരം ഗ്രൌണ്ട് ഫ്ലോർ 178.09 ചുറ്റളവ് വിസ്തൃതിയുള്ള കോമേഴ്സ്യൽ ഒക്കുപെൻസിയായും ഫസ്റ്റ് ഫ്ലോർ രണ്ട് യൂണിറ്റുകളിലായി 167.09 ചുറ്റളവ് വിസ്തൃതിയിലും സെക്കൻ്റ് ഫ്ലോർ ഫസ്റ്റ് ഫ്ലോർ ലെ അതേ വിസ്തൃതിയിയോടും കൂടി രണ്ട് യൂണിറ്റുകളായി താമസാവശ്യത്തിനായും കാണിച്ച് കൊണ്ട് അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും പെർമിറ്റ് ഫീ അടവാക്കി പെർമിറ്റ് കരസ്ഥമാക്കിയിട്ടില്ല. എന്നാൽ 31/05/2023 ൽ പെർമിറ്റ് ഫീസ് അടയ്ക്കാമെന്ന് അറിയിച്ചതിനെ തുടർന്ന് ഓവർസീർ സ്ഥലം പരിശോദിച്ചതിൽ നേരത്തെ സമർപ്പിച്ച പ്ലാനിൽ നിന്നും വ്യത്യസ്തമായി ഗ്രൌണ്ട് ഫ്ലോർ ഉപയോഗം കോമേഴ്സ്യൽ നിന്നും താമസാവശ്യത്തിനായി മാറ്റിയാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. ആയതിനാൽ നേരത്തെ സമർപ്പിച്ച പ്ലാനിലെ കെട്ടിടത്തിൻ്റെ ഒക്കുപെൻസിയിൽ തന്നെ മാറ്റം വരുത്തിയിരിക്കുകയും പെർമിറ്റ് വാങ്ങതെ നിർമ്മാണം നടത്തി പൂർത്തീകരിക്കുകയുമാണ് ചെയ്തിരിക്കുന്നത്. കെ.എം.ബി.ആർ. 2019 ചട്ടം 3(i)(c) പ്രകാരം കെട്ടിടത്തിൻ്റെ വിനിയോഗത്തിന് അല്ലെങ്കിൽ ഉപയോഗത്തിന് മാറ്റം വരുത്തുന്നിടത്ത് ചട്ടം ബാധകമാകുന്നതാണ്. കൂടാതെ ചട്ടം 4(2) പ്രകാരം ഏതൊരും നിർമ്മാണത്തിനും സെക്രട്ടറിയിൽ നിന്നും പെർമിറ്റായി കരുതപ്പെടുന്ന കൈപ്പറ്റ് രസീതം നേടാതെയും ഏതെങ്കിലും കെട്ടിടം നിർമ്മിക്കുകയോ, രൂപഭേദം വരുത്തുകയോ, മറ്റോ പാടില്ലാത്തതാണ്. ആയതിനാൽ പ്രസ്തുത നിർമ്മാണം /അപേക്ഷ കെ.എം.ബി.ആർ. 2019 ചട്ടം 4(2) ലംഘിച്ച് കൊണ്ടാണ് നിർമ്മാണം നടത്തിയിട്ടുള്ളത് സ.ഉ. (കൈ) നം. 85/2023/ത.സ്വ.ഭ.വ. തിരുവനന്തപുരം തീയതി. 31.03.2023 ലെ ഉത്തരവ് പ്രകാരം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ ഈടാക്കുന്ന കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് 10/04/2023 തീയതി മുതൽ പ്രാബല്യത്തിൽ പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതിനാൽ നിർമ്മാണം പൂർത്തീകരിച്ച വിധത്തിൽ അപേകഷ 10/04/2023 ന് മുമ്പ സമർപ്പിച്ചിട്ടില്ലാത്തതിനാലും പെർമിറ്റ് വാങ്ങതെ ചട്ടം 4(2) ലംഘിച്ച് കൊണ്ട് നിർമ്മാണം നടത്തിയിട്ടുള്ളതിനാൽ കെ.എം.ബി.ആർ. 2019 അദ്ധ്യായം XX പ്രകാരം കെട്ടിടം ക്രമവത്കരിക്കേണ്ടതും പുതിയ അപേക്ഷയായി വരുനനതിനാൽ നിലവിലുള്ള നിരക്ക് ബാധകമാകുന്നതുമാണ്. ആയതിനാൽ ശ്രീമതി. ഷെറിന ഷെമീർ നൽകിയ അപേക്ഷ നിരസിക്കുന്നതായി തീരുമാനിച്ചു
Final Advice Verification made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 5
Updated on 2023-08-03 14:09:06
പരാതി നിരസിച്ചു തീരുമാനിച്ചു