LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mamootil Bhawan, Kunayil, Paravoor Post, Kollam-691301
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Interim Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 25
Updated on 2024-06-11 13:17:24
ഫീല്‍ഡ് പരിശോധനയ്ക്കും രേഖകളുടെ പരിശോധനയക്കുമായി അടുത്ത മീറ്റിംഗിലേക്ക് മാറ്റുന്നു.
Escalated made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 26
Updated on 2024-06-11 13:22:11
പരാതിക്കാരനും ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തും സിറ്റിസണ്‍ അദാലത്തിന്റെ ഓണ്‍ലൈന്‍ ഹിയറിംഗില്‍ പങ്കെടുത്തു. ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് 708 ച.മീ വിസ്തീര്‍ണ്ണമുള്ള വാണിജ്യാവശ്യത്തി നുള്ള കെട്ടിടം പണിയുന്നതിനായി ബില്‍ഡിംഗ് പെര്‍മിറ്റ് അനുവദിച്ചിരുന്നതായും ആയത് 13-05-2017 തീയതി വരെ പുതുക്കി ലഭിച്ചിരുന്നുവെന്നും ,പെര്‍മിറ്റ് 3 വര്‍ഷത്തേക്കു കൂടി പുതുക്കി നല്‍കുന്നതിന് അപേക്ഷിച്ചുവെങ്കിലും ആയത് പുതുക്കി നല്‍കിയില്ല എന്നും കെട്ടിടത്തിന്റെ ഗ്രൌണ്ട് ഫ്ലോറിന്റെയും ഫസ്റ്റ് ഫ്ലോറിന്റെയും പണി പൂര്‍ത്തീകരിച്ച് നമ്പരിനായി അപേക്ഷിച്ചെങ്കിലും നാളിതു വരെ കെട്ടിട നമ്പര്‍ അനുവദിച്ചില്ല എന്നും പരാതിയില്‍ പറഞ്ഞിരിക്കുന്നു .ജില്ലാ തല ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാനതല ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടും നാളിതു വരെ നമ്പര്‍ ലഭ്യമായിട്ടില്ല എന്നും, ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് കെട്ടിട നമ്പര്‍ നാളിതു വരെ ലഭിക്കാത്തതെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്നും താമസം വിനാ നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നുമാണ് പരാതി. ശ്രീ.പ്രസാദിന് ആദിച്ചനല്ലൂർ പഞ്ചായത്തിൽ നിന്നും 15/5/2011 ൽ 708 ച.മീ വിസ്തീര്‍ണ്ണത്തില്‍ 3 നില കെട്ടിടം പണിയുന്നതിന് പെർമിറ്റ് A3/BP/3/11-12 നമ്പർ പ്രകാരം നൽകിയിട്ടുണ്ട്.ടി പെര്‍മിറ്റ് നല്കിയപ്പോള് KMBR-1999 ആണ് പ്രാബല്യത്തില്‍ ഉണ്ടായിരുന്നത്. പെര്‍മിറ്റ് അനുവദിച്ചപ്പോള്‍ തന്നെ താഴെ പറയുന്ന Violations ഉണ്ടായിരുന്ന തായി ഫയല്‍ പരിശോധിച്ചതില്‍ കാണാന്‍ കഴിഞ്ഞു. 1. 9.8മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന് 7 മീറ്റര്‍ കെട്ടിടത്തിന്റെ ഇളവ് നല്കി പെര്‍മിറ്റ് അനുവദിച്ചിരുന്നു. 2. ഒരു വശത്തിന്റെ പിന്നോട്ടിറക്കല് ദൂരം 50സെ.മീ എന്നാണ് പ്ലാനില്‍ കാണിച്ചിരിക്കുന്നത്. 7 മീറ്റര്‍ കെട്ടിടത്തിനാണ് ടി ഇളവ് നല്‍കുന്നത്.അങ്ങനെ ഇളവ് നല്കിയാല് തന്നെ മറ്റേ വശത്ത് പാത്ത് വേ കഴിച്ച് 1.20 മീറ്റര്‍ ശൂന്യസ്ഥലം ആവശ്യമാണ്.പെര്‍മിറ്റ് നല്കിയപ്പോള് ഇത് പാലിച്ചില്ല. 14/5/2014 മുതൽ 13/5/2017 വരെ ടി പെർമിറ്റിന്റെ കാലാവധി പുതുക്കി നൽകിയതായും കാണുന്നു. പെര്‍മിറ്റ് 2014 ല്‍ പുതുക്കി നല്കിയപ്പോള് അപാകത ചൂണ്ടിക്കാട്ടിയിരുന്നു. ടി അപാകത സംബന്ധിച്ച കത്തില്‍ KPBR 2011 ലെ ചട്ടങ്ങള്‍ പ്രകാരം ആയിരുന്നു ചൂണ്ടി കാണിച്ചിരുന്നത്. ടി കത്ത് പരാതിക്കാരന് കൈപ്പറ്റുകയും ആയതിന്മേല് യാതൊരു പരാതിയും അന്ന് ഉന്നയിച്ചിട്ടില്ലാത്തതുമാണ്. എന്നാല്‍ ടി അപാകതകള്‍ പരിഹരിക്കുവാന്‍ പരാതിക്കാരനോ പരിഹരിക്കാത്തതിനാല്‍ പൊളിച്ചു മാറ്റുവാന്‍ സെക്രട്ടറിയോ നടപടി കൈക്കൊണ്ടില്ല. അതിന് ശേഷം ടി പെർമിറ്റ് പുതുക്കി നൽകിയതായി കാണുന്നില്ല. നിർമ്മിച്ച കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിന് നൽകിയ അപേക്ഷ പ്രകാരം എഞ്ചിനീയറിംഗ് വിഭാഗം നടത്തിയ പരിശോധനയിൽ നിയമം അനുശാസിക്കുന്ന അളവുകൾ പാലിക്കുന്നില്ല എന്ന് കണ്ടെത്തിയിട്ടുള്ളതിനാൽ, പെർമിറ്റ് പുതുക്കി നല്‍കിയില്ല എന്ന അപേക്ഷകന്റെ പരാതിയ്ക്ക് നിലവിൽ പ്രസക്തി ഇല്ല എന്ന് കാണുന്നു. പരാതിക്കാരൻ നൽകിയ അപേക്ഷയിൽ 11/8/2017 ൽ നടത്തിയ പെർമിറ്റ് അദാലത്തിൽ അപേക്ഷകനെ നേരിൽ കേട്ടതിൽ നിന്നും രേഖകൾ പരിശോധിച്ചതിൽ നിന്നും പെർമിറ്റ് നൽകിയ പ്രകാരം രണ്ടു നില പൂർത്തിയാക്കിയതിന് രണ്ടു നിലയ്ക്ക് മാത്രം സ്ഥലപരിശോധന നടത്തി നമ്പർ നൽകുന്നതിന് തീരുമാനിച്ചു. മൂന്നാം നില പണിയുന്നതിന് നിയമാനുസൃതം പ്ലാൻ സമർപ്പിച്ചു അംഗീകാരം നൽകുന്നതിനും തീരുമാനിച്ചു. കൂടാതെ പൂർത്തീകരിച്ച നിർമ്മാണം 2 നില ക്രമപ്പെടുത്തി completion plan നൽകുന്നതിനും നിർദ്ദേശം നൽകി എന്നാണ് തീരുമാനം രേഖപ്പെടുത്തിയിട്ടുള്ളത്. ആയത് സെക്രട്ടറി, പ്രസിഡന്റ്, ശ്രീ.പ്രസാദ് എന്നിവർ ഒപ്പ് രേഖപ്പെടുത്തിയതിന്റെ പകർപ്പ് ഫയലിൽ സൂക്ഷിച്ചിട്ടുണ്ട്. ബഹു: പഞ്ചായത്ത് ഡയറക്ടറുടെ 24/6/2019 തീയതിയിലെ C6-12891/2018 നമ്പർ സർക്കുലർ പ്രകാരം ജില്ലാതലത്തിൽ സംഘടിപ്പിച്ച കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികൾ സംബന്ധിച്ച അദാലത്തിൽ ടിയാന്റെ അപേക്ഷ പരിഗണിക്കുകയും LSGD AE ഒരിക്കൽകൂടി സ്ഥല പരിശോധന നടത്തി നമ്പർ അനുവദിക്കുന്നതിനുള്ള തുടർ നടപടി സ്വീകരിക്കും എന്നും തീരുമാനിച്ചിരുന്നു. ആയത് പ്രകാരം കെട്ടിടത്തിന് നമ്പർ നൽകുന്നതുമായി ബന്ധപ്പെട്ട് എഞ്ചിനീയറിംഗ് വിഭാഗം നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ രണ്ട് നിലകളുടെ പണി പൂർത്തീകരിച്ചിട്ടുള്ളതും മൂന്നാം നിലയുടെ പണി ആരംഭിച്ചിട്ടില്ലാത്തതുമാണ് എന്നും AE റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടി കെട്ടിട നിർമ്മാണത്തിലെ അപാകതകൾ സംബന്ധിച്ച റിപ്പോർട്ടിൽ താഴെ പറയുന്ന അപാകതകൾ പരാമർശിച്ചിട്ടുണ്ട്. 1. KPBR 2011 (27)5 പ്രകാരം 7 മീറ്റർ വരെ ഉയരമുള്ള കെട്ടിടത്തിന് ഒരു വശം അബട്ട് ചെയ്യുമ്പോൾ മറുവശം 1.2 m തുറസ്സായ സ്ഥലം ലഭ്യമാകണം സൈറ്റിൽ നിലവിൽ Bulding Line കഴിഞ്ഞു 0.43 m മാത്രമേ ലഭ്യമാകുന്നുന്നുള്ളൂ.സ്ഥല പരിശോധനയിൽ ഈ കാര്യം ശരിയാണെന്ന് കാണുന്നു. 2.Completion plan പ്രകാരം ശാരീരിക അവശതയുള്ളവർക്ക് ഉൾപ്പെടെ നിയമ പ്രകാരം ലഭ്യമാക്കേണ്ട വാഹന പാർക്കിംഗുകളുടെ എണ്ണം കാണിച്ചിരിക്കുന്നത് തെറ്റാണ്. 3.സമർപ്പിച്ചിരിക്കുന്ന പ്ലാനിൽ First Floor ലെ പ്ലിന്ത് ഏരിയയോടൊപ്പം പാസേജിന്റെ ഏരിയ കൂടി കൂട്ടേണ്ടതാണ് Ground Floor ലും First Floor ലും ഒരേ 'പ്ലിന്ത് ഏരിയ ആണ് കാണിച്ചിരിക്കുന്നത് 4. KPBR 104(14) പ്രകാരം ശാരീരിക അവശതയുള്ളവർക്ക് വേണ്ടിയുള്ള റാമ്പ്, ടോയ് ലെറ്റ് എന്നിവ നിർമ്മിച്ചിട്ടില്ല. 5.നിലവിൽ സെപ്ടിക് ടാങ്കും അതിരും തമ്മിൽ 60 cm അകലമേ ഉള്ളൂ 1.2 m അകലം ആവശ്യമാണ്.പ്ലാനിൽ 1.2 m അകലമുണ്ടെന്ന് തെറ്റായി കാണിച്ചിരിക്കുന്നു. 6.Rule 102 Group F പ്രകാരം സൈറ്റ് പ്ലാനിൽ 25000 litre ന്റെ മഴവെള്ള സംഭരണ സംവിധാനം കാണിച്ചിട്ടുണ്ട് എങ്കിലും സൈറ്റിൽ നിർമ്മിച്ചതായി കാണുന്നില്ല. 7.Rule 52 പ്രകാരമുള്ള അന്തരീക്ഷത്തിൽ നിന്നു നേരിട്ടുള്ള സമ്പർക്കത്താൽ വായുവും വെളിച്ചവും കടന്നുവരാനുള്ള ജനാലകൾ, വെന്റിലേറ്ററുകൾ (ഷട്ടറുകൾ ഒഴിച്ച്) എന്നിവ പരിശോധന സമയത്ത് സ്ഥാപിച്ചിട്ടില്ല. 8.ഗ്രൌണ്ട് ഫ്ലോറിൽ കാണിച്ചിട്ടുള്ള W/C പരിശോധനാ സമയത്ത് പൂർത്തിയാക്കിയിട്ടില്ല. 9.KPBR 2011 പ്രകാരമുള്ള എല്ലാ അളവുകളും സംഗതികളും ഉൾപ്പെടുത്തി കൃത്യമായി Rule പ്രകാരം തയ്യാറാക്കേണ്ട ലൈസൻസ് സൂപ്പർവൈസർ ഉത്തരവാദിത്തമില്ലാതെ അപേക്ഷകനെയും ഉദ്യോഗസ്ഥരെയും തെറ്റിധരിപ്പിക്കുന്ന വിധം അളവുകൾ തെറ്റായി രേഖപ്പെടുത്തി ഒപ്പിട്ടു സമർപ്പിച്ച LBS മാരുടെ പേരിൽ നിയമനടപടി സ്വീകരിക്കാവുന്നതാണ് എന്ന് LSGD AE ശുപാർശ ചെയ്തിട്ടുള്ളതാണ്. നിലവിലെ എല്ലാ ന്യൂനതകളും പരിഹരിച്ചു completion plan KPBR 2011 പ്രകാരം സർപ്പിക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നൽകാവുന്നതാണ് എന്നാണ് LSGD AE ശുപാർശ ചെയ്തിട്ടുള്ളത്. ഈ അപാകതകൾ പരിഹരിച്ചു completion plan സമർപ്പിക്കുന്നതിന് പഞ്ചായത്തിൽ നിന്നും അപേക്ഷകന് അറിയിപ്പ് നൽകിയപ്പോൾ അപേക്ഷകൻ നൽകിയ മറുപടിയിൽ നിർമ്മാണം ക്രമപ്രകാരമാണ് എന്ന് അവകാശപ്പെട്ടതായാണ് കാണുന്നത്. ആയത് സംബന്ധിച്ച് എഞ്ചിനീയറിംഗ് വിഭാഗം വീണ്ടും നടത്തിയ പരിശോധനയിൽ അപാകതകൾ നിലനിൽക്കുന്നതായാണ് റിപ്പോർട്ട് ചെയ്തിട്ടുളത്.ടിയാന്റെറെ അപേക്ഷ പരിശോധിച്ചതിൽ KPBR 2011 ന് വിധേയമായി ക്രമവൽക്കരിക്കുന്നതിനു plan സമർപ്പിക്കുന്നതിനാണ് അറിയിപ്പ് നൽകിയിരുന്നത് എന്നും എന്നാൽ ടിയാൻ ന്യൂനതകൾ പരിഹരിക്കാതെ ആയത് ആവശ്യമില്ല എന്ന മറുപടിയാണ് നല്‍കിയിരിക്കുന്നത് എന്നും ആയതിനാൽ Rule 152 പ്രകാരം സൃഷ്ടീകരണത്തിന് DTP യ്ക്ക് അയയ്ക്കാവുന്നതാണ് എന്നും ശുപാർശ ചെയ്തിരിക്കുന്നു. ടി ശുപാർശയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിൽ നിന്നും DTP യ്ക്ക് നൽകിയ പ്രൊപോസൽ അപാകതകൾ എന്താണെന്നോ നിയമാനുസൃതം KPBR 2011 ചട്ടം 132 പ്രകാരം സെക്രട്ടറിയ്ക്ക് ക്രമവൽക്കരിക്കാവുന്നതാണോ എന്നും വ്യക്തമാക്കിയിട്ടില്ല. കൂടാതെ Rule 152 പ്രകാരം സംശയം ദൂരീകരിക്കേണ്ടത് സർക്കാരിൽ നിന്നാണെന്നും അറിയിച്ചു പ്രൊപോസൽ മടക്കി നൽകിയിട്ടുണ്ട്. തുടർന്നും അപാകതകൾ പരിഹരിച്ചു completion plan സമർപ്പിക്കുന്നതിന് അപേക്ഷകൻ ശ്രമിച്ചതായി കാണുന്നില്ല. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട സാങ്കേതികമായ അപാകതകൾ സംബന്ധിച്ച് AE നൽകിയ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള അപാകതകൾ നിലവിലും പരിഹരിച്ചതായി സ്ഥല പരിശോധനയിൽ കാണുന്നില്ല . KPBR നിയമങ്ങൾ പാലിച്ചു കെട്ടിടനിർമ്മാണം നടത്തി ആയത് പ്രകാരമുള്ള completion plan സമർപ്പിക്കാത്തത് മൂലമാണ് അപേക്ഷന് ടി കെട്ടിടത്തിന് നമ്പർ നൽകാൻ സാധിക്കാത്തത് എന്നും നിർമ്മാണത്തിലെ അപാകതകൾ പരിഹരിച്ചു completion plan സമർപ്പിക്കുന്ന പക്ഷം ടി കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിന് തടസ്സം ഇല്ല എന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് പഞ്ചായത്തിൽ ഒന്നിൽ കൂടുതൽ ഫയലുകൾ നിലനിന്നിരുന്നതായും നിലവിൽ ഫയലുകൾ കൂട്ടി ചേർത്ത് സൂക്ഷിച്ചിട്ടുള്ളതായും കാണുന്നു. കേരള പഞ്ചായത്ത് രാജ് അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിക്കൽ ചട്ടങ്ങൾ 2018 പ്രകാരം ടി കെട്ടിടം ക്രമവൽക്കരിക്കുന്നതിനു അപേക്ഷകൻ പഞ്ചായത്തിൽ അപേക്ഷ നല്കിയതായോ പഞ്ചായത്തിൽ നിന്നും അപേക്ഷകന് അറിയിപ്പ് നല്കിയതായോ ഉള്ള രേഖകൾ അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മേല്‍ വിവരിച്ച പ്രകാരം മൂന്ന് റൂളുകളുടെ കാലയളവിലൂടെ ഈ കെട്ടിടം കടന്ന് പോകുന്നു ( KMBR 1999, KPBR 2011, KPBR2019 ) പെര്‍മിറ്റ് എടുത്തിരിക്കുന്നത് KMBR 1999-ന്റെ കാലയളവിലും പുതുക്കിയത് KPBR 2011 ന്റെ കാലയളവിലൂം. അതിന് ശേഷം പെര്‍മിറ്റ് പുതുക്കിയിട്ടില്ല എന്നതിനാല്‍ ഇപ്പോള്‍ നടപടി സ്വീകരിക്കാന്‍ കഴിയുന്നത് KPBR 2019 പ്രകാരം ആകണം. ഈ വിഷയത്തില്‍ ഇത്തരത്തില്‍ അവ്യക്തത നില നില്ക്കുന്നതിനാല് ഉപജില്ലാ ഫാറത്തില്‍ പരിഹരിക്കാന്‍ കഴിയില്ല. ആയതിനാല്‍ Escalate ചെയ്യുന്നു.
Interim Advice made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 23
Updated on 2024-07-12 16:21:27
ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും കെട്ടിടത്തിനു നമ്പര്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു ശ്രീ പ്രസാദ് സമര്‍പ്പിച്ച അപേക്ഷ സ്ഥലപരിശോധന നടത്തി IVO സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശ്രീ.പ്രസാദിന് ആദിച്ചനല്ലൂർ പഞ്ചായത്തിൽ നിന്നും 15/5/2011 ൽ 708 ച.മീ വിസ്തീര്‍ണ്ണത്തില്‍ 3 നില കെട്ടിടം പണിയുന്നതിന് പെർമിറ്റ് A3/BP/3/11-12 നമ്പർ പ്രകാരം നൽകിയിട്ടുള്ളതാണെന്നും. ടി പെര്‍മിറ്റ് നല്കിയപ്പോള് KMBR-1999ആണ് പ്രാബല്യത്തില്‍ ഉണ്ടായിരുന്നതെന്നും പെര്‍മിറ്റ് അനുവദിച്ചപ്പോള്‍ തന്നെ താഴെ പറയുന്ന Violations ഉണ്ടായിരുന്ന തായി ഫയല്‍ പരിശോധിച്ചതില്‍ കാണാന്‍ കഴിഞ്ഞുവെന്നും 1. 9.8മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന് 7 മീറ്റര്‍ കെട്ടിടത്തിന്റെ ഇളവ് നല്കി പെര്‍മിറ്റ് അനുവദിച്ചിരുന്നു. 2. ഒരു വശത്തിന്റെ പിന്നോട്ടിറക്കല് ദൂരം 50സെ.മീ എന്നാണ് പ്ലാനില്‍ കാണിച്ചിരിക്കുന്നത്. 7 മീറ്റര്‍ കെട്ടിടത്തിനാണ് ടി ഇളവ് നല്‍കുന്നത്.അങ്ങനെ ഇളവ് നല്കിയാല് തന്നെ മറ്റേ വശത്ത് പാത്ത് വേ കഴിച്ച് 1.20 മീറ്റര്‍ ശൂന്യസ്ഥലം ആവശ്യമാണ്.പെര്‍മിറ്റ് നല്കിയപ്പോള് ഇത് പാലിച്ചില്ല. 14/5/2014 മുതൽ 13/5/2017 വരെ ടി പെർമിറ്റിന്റെ കാലാവധി പുതുക്കി നൽകിയതായും. 2014 ല്‍ പെര്‍മിറ്റ് പുതുക്കി നല്കിയപ്പോള് അപാകത ചൂണ്ടിക്കാട്ടിയിരുന്നതും . ടി അപാകത സംബന്ധിച്ച കത്തില്‍ KPBR 2011 ലെ ചട്ടങ്ങള്‍ പ്രകാരം ആയിരുന്നു ചൂണ്ടി കാണിച്ചിരുന്നതും ടി കത്ത് പരാതിക്കാരന് കൈപ്പറ്റുകയും ആയതിന്മേല് യാതൊരു പരാതിയും അന്ന് ഉന്നയിച്ചിട്ടില്ലാത്തതുമാണ് എന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു . സ്ഥലപരിശോധനാ റിപ്പോര്‍ട്ട് പ്രകാരമുള്ള അപാകതകള്‍ പരിഹരിച്ചു അപേക്ഷ സമര്‍പ്പിക്കുന്നു മുറയ്ക്ക് കെട്ടിടനമ്പര്‍ നല്കുന്നതിനുള്ളനടപടി സ്വീകരിക്കുന്നതാണെന്നു ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാലും. അപാകത പരിഹരിക്കുവാന്‍ അപേക്ഷകനോട് നിര്‍ദേശം നല്കുവാന് തീരുമാനിച്ചു . ആയതു അപേക്ഷകനെ അറിയിക്കുന്നതുള്ള നടപടി സ്വീകരിക്കുന്നതിനു ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്കി കൊണ്ട് 05/07/24 ലെ ജില്ലാതല സമിതി തീരുമാനിച്ചു .