LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vakayil house, Perikkalloor, wayanad, pin:673579
Brief Description on Grievance:
2020-23 ലൈഫ് ഭവന പദ്ധതിയിൽ 08/12/2023 നൽകിയ അപേക്ഷയിൽ ലഭിച്ച വീടിന് ഇതുവരെ വീട് നമ്പർ ലഭിച്ചിട്ടില്ല.
Receipt Number Received from Local Body:
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 29
Updated on 2024-04-01 16:31:06
അപേക്ഷ സമർപ്പിച്ചതിൽ വീട് നമ്പർ ലഭിച്ചില്ല എന്നാണ് ശ്രീമതി അക്കാമ, വാക്കയിൽ, വാർഡ് 1, മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തകിൻെറ പരാതി. 01.04.2024 ന് രാവിലെ 11 മണിക്ക് നിശ്ചയിച്ച യോഗം സൌകര്യാർത്ഥം 3 മണിയിലേയ്ക്ക് മാറ്റി. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ ശ്രീ പ്രശാന്തിന് ഓൺലൈൻ യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. വിഷയം സംബന്ധിച്ച് 24.03.2024 ൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് ഇ മെയിൽ മുഖാന്തിരം റിപ്പോർട്ട് ആവശ്യപ്പെട്ടതിൽ 27,03.2024 ന് 401009/PTDC02/GENERAL/2024/1602/(1) ന റിപ്പോർട്ട് ഇ മെയിലിൽ ലഭ്യമായിട്ടുണ്ട്. (അറ്റാച്ച് ചെയ്യുന്നു). പരാതിക്കാരി 08.12.2024 ന് അപേക്ഷ കെട്ടിട നമ്പറിന് അപേക്ഷ സമർപ്പിച്ചതായും നടപടിക്രമങ്ങൾക്ക് ശേഷം 20.01.2024 ന് I/543A എന്ന കെട്ടിട നമ്പർ അനുവദിച്ചതായും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 24.03.2024 ഞായറാഴ്ച പരാതിക്കാരിയെ 9645446984 ഫോൺ നമ്പറിൽ വിളിച്ച് പ്രാഥമിക വിവരം ശേഖരിച്ചപ്പോൾ പരാതിക്കാരിക്ക് പരാതി ഉള്ളതായി പറഞ്ഞു. എന്നാൽ ഇന്നലെ അതേ നമ്പറിൽ വിളിച്ചതിൽ കിട്ടാത്തതിൽ ഇന്ന് (01.04.24) വിളിച്ച് കിട്ടിയപ്പോൾ "ഒരിക്കൽ ഓഫീസിൽ പോയി ചോദിച്ചു. അത് എന്നാണെന്നോ ആരോടാണ് ചോദിച്ചതെന്നോ ഓർമ്മയില്ല. ആകുമ്പോൾ വിളിക്കാമെന്ന് പറഞ്ഞിട്ട് വിളിച്ച് കാണാതായപ്പോൾ കഴിഞ്ഞ ആഴ്ച ഓഫീസിൽ വന്നപ്പോൾ നമ്പർ കിട്ടി. അതിനിടയിൽ ഓഫീസിൽ പോകുകയോ വിളിക്കുകയോ ചെയ്തിട്ടില്ല" എന്ന് പറഞ്ഞു. 20.01.2024 ൽ നമ്പർ അനുവദിച്ചത് 25.03.2024 വരെ കക്ഷിയെ അറിയിച്ചില്ല എന്നത് എന്നത് പരിഹരിക്കേണ്ട കുറവ് തന്നെയാണ്. പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിൽ കൌസല്യ ബാവുക്ക എന്നവരും കെട്ടിടം നവംമ്പറിൽ റഗുലറൈസ് ചെയ്തിട്ടും ജനുവരിയിലാണ് ഫീസടവാക്കാൻ കഴിഞ്ഞത് എന്ന് ശ്രീ ബെന്നി എന്നൊരാളുടെ പരാതി ബഹു തദ്ദേശ സ്വയംഭരൻ വകുപ്പ് മന്ത്രി വഴി BPWND21085000006 നമ്പറായി ഈ പോർട്ടലിൽ ലഭിച്ച് തീർപ്പാക്കിയിരുന്നു. ഫോൺ വഴി അറിയിച്ചിരുന്നു എന്നാണ് സെക്രട്ടറി പറഞ്ഞത്. സമാന കേസുകൾ പല തദ്ദേശ സർക്കാരിലുമുണ്ടാകാം. ചെയ്യേണ്ട ജോലികളെല്ലാം ചെയ്ത് തീർപ്പാക്കിയ സേവനം യഥാസമയം ഗുണഭോക്താവ് അറിയുന്നില്ല എന്നതും പരാതിയായി വീണ്ടും സമയ നഷ്ടമുണ്ടാക്കുന്നു എന്നത് ഖേദകരമാണ്. ഒഴിവാക്കേണ്ടതാണ്. ഒരു ഫോർമാറ്റ് തയ്യാറാക്കി ILGMS ൽ കോപ്പി പേസ്റ്റ് ചെയ്ത് തിരുത്തൽ വരുത്തി ഒപ്പിട്ട് അയച്ച് നൽകുന്നത് പോലുള്ള ഒരു രീതി ശാക്തീകരിക്കേണ്ടതുണ്ട്. ഒരു പൊതു സർക്കുലർ ജില്ലയിൽ ഇറക്കാവുന്നതാണ്. പൂർത്തിയായ സേവനം അനുവദിക്കാതെ പോകുന്ന അസ്ഥ ഏത് വിധേനയും മറി കടക്കേണ്ടതുണ്ട്. വിഷയം ബഹു. ജെ ഡി യുടെ ശ്രദ്ധയിൽ പെടുത്തണമെന്ന് നിശ്ചയിച്ച് പരാതി തീർപ്പാക്കുന്നു.
Attachment - Sub District Final Advice:
Final Advice Verification made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 30
Updated on 2024-05-25 08:22:01
പരാതി ശ്രദ്ധയിൽ പെടുത്തിയ ഒന്നാം വാർഡ് മെമ്പർ ശ്രീ കലേഷുമായി സംസാരിച്ചു. കമ്മ്യുണിക്കേഷൻ ഗ്യാപാണ്.