LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ശ്രീ.ജഗനാഥപിള്ള, വിനോദ് ഭവൻ, ഇരട്ടകലുങ്ക്, മലയിൻകീഴ്.പി.ഒ,
Brief Description on Grievance:
ശ്രീ.ജഗനാഥപിള്ള, വിനോദ് ഭവൻ, ഇരട്ടകലുങ്ക്, മലയിൻകീഴ്.പി.ഒ, എന്നവർ വീടിന്റെ അനധികൃത നമ്പർ മാറ്റിതരണമെന്ന് കാണിച്ച് നവകേരള സദസ്സ് മുന്പാകെ സമർപ്പിച്ചിരുന്ന അപേക്ഷയിൽ മേൽ പരാമർശിച്ചിട്ടുള്ള ടിയാൻറെ പേരിലുള്ള 20/753, 20/754, 20/759(A) നമ്പർ കെട്ടിടങ്ങൾക്ക് കെ.പി.ബി.ആർ പാലിക്കാത്തതിനാൽ അനധികൃത നമ്പർ ആണ് അനുവദിച്ചിട്ടുള്ളത് . ടിയാൻറെ അപേക്ഷയിൽ റോഡ് വികസനത്തിനായി സ്ഥലം വിട്ടു നൽകിയതിനാലാണ് ഇത്തരത്തിലുള്ള അവസ്ഥ സംജ്ഞാതമായിട്ടുള്ളതെന്നും സൂചിപ്പിച്ചിട്ടുണ്ട്. അനധികൃത നമ്പർ അനുവദിച്ച സാഹചര്യം ഇപ്പോഴും നില നിൽക്കുന്നതിനാൽ ഈ ആഫീസിൽ നിന്നും ടി പരാതിയിന്മേൽ തീർപ്പുകൽപ്പിക്കാൻ കഴിയാത്ത സാഹചര്യമാണുളളതെന്നും ടി സാഹചര്യത്തിൽ ടി വിഷയം ബന്ധപ്പെട്ട അദാലത്തിൽ ഉൾപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുന്നതിനായി അപേക്ഷയുടെ പകർപ്പ് സഹിതം സൂചന പ്രകാരം അയച്ചുനൽകിയിട്ടുണ്ട്.
Receipt Number Received from Local Body:
Interim Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 24
Updated on 2024-05-23 13:34:18
ശ്രീ.ജഗന്നാഥപിള്ളയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾക്ക് മൂന്ന് Unauthorised നമ്പരുകളാണ് മലയിൻകീഴ് ഗ്രാമപഞ്ചായത്തിൽ നിന്നും നൽകിയിട്ടുള്ളത്. ടിയാൻ റോഡ് വികസനത്തിന് ഭൂമി വിട്ടുകൊടുത്തതുകൊണ്ടാണ് ഈ അവസ്ഥ സംജാതമായതെന്നും തനിക്ക് regular നമ്പർ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു. ടിയാൻ ഭൂമി സൗജന്യമായി നൽകിയതിൻ്റെ രേഖകൾ ഹാജരാക്കി നമ്പർ വാങ്ങേണ്ടതായിരുന്നു. എന്നാൽ സമയബന്ധിതമായി ആയതിനുള്ള അപേക്ഷ സമർപ്പിച്ചിട്ടില്ല. ടി കെട്ടിടങ്ങൾക്ക് താത്കാലിക നമ്പർ അനുവദിച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നതായും ആയത് Regularise ചെയ്ത് നൽകുന്നതിനുള്ള ദൂരപരിധിയില്ലായെന്നും സെക്രട്ടറി അറിയിച്ചു. സർക്കാരിൻ്റെ Regularisation of Unauthorised building Rules വിജ്ഞാപനം അനുസരിച്ചുള്ള അപേക്ഷ സമർപ്പിക്കുന്നതിന് പരാതിക്കാരന് നിർദ്ദേശം നൽകി. ടി അപേക്ഷ സമർപ്പിക്കുന്ന മുറക്ക് സമയബന്ധിതമായി തുടർ നടപടികൾ സ്വീകരിച്ച് ജില്ലാതല സമിതിക്ക് സമർപ്പിക്കുന്നതിന് മലയിൻകീഴ് ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനീയർ, സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 25
Updated on 2024-05-31 12:40:46
Unauthorised building Rules പ്രകാരം അപേഷ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദേശം നൽകി. വിജ്ഞാപനം അയച്ചു കൊടുത്തു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 18
Updated on 2024-06-28 13:09:11
Regularisation of Unauthorised rules അപേക്ഷ നൽകുകകയും തുടർ നടപടികൾ സംബന്ധിച്ച് വിശദീകരിച്ച് നൽകുകയും ചെയ്തു . ഈഅപേ ക്ഷയിന്മേലുള്ള നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.