LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Saudath P K Flat No. 4B Seebreeze Apartment Konorwayal, Thalasseri
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 25
Updated on 2024-04-03 07:16:41
56/03-2024 DT. 12/03/2024 (തലശ്ശേരി മുനിസിപ്പാലിറ്റി ) ശ്രീമതി സൗദത്ത് പി കെ, D/o ഉമ്മര്‍ ഹാജി പി.എച്ച്, ഫ്ലാറ്റ് നമ്പർ 4 B സിബ്രീസ് അപ്പാർട്ട്മെന്റ്, തലശ്ശേരി, എന്നവര്‍ ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മുമ്പാകെ സമർപ്പിച്ച, തലശ്ശേരി മുനിസിപ്പാലിറ്റി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിന് ഗ്രൗണ്ട് ഫ്ലോറിലെ BG - 14, 15 എന്ന കടമുറികളും മുകൾ നിലയിലെ BF 14, 15 എന്ന കടമുറികളും എ പി അബ്ദുൽ റഹ്മാനും ഞാനും കൂടി പാർട്ണർ ഷിപ്പായി കച്ചവടം നടത്തി വരുന്നതുമാണ് എന്നാൽ എ പി അബ്ദുൽ റഹ്മാൻ ലൈസൻസി ആയിട്ടുള്ള ഈ സ്ഥാപനം അദ്ദേഹത്തിന്റെ പ്രായാധിക്യത്താൽ അദ്ദേഹം കച്ചവടം മതിയാക്കുകയും പാർട്ണർ ആയ എനിക്ക് ലൈസൻസ് നൽകുവാൻ മുൻസിപ്പാലിറ്റി മുമ്പാകെ അപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു എന്നാൽ പാർട്ണർ ആയ പി കെ സൗദത് എന്ന എന്റെ പേരിൽ ലൈസൻസ് നൽകുവാൻ തലശ്ശേരി മുനിസിപ്പാലിറ്റി 54 ലക്ഷം രൂപ ആവശ്യപ്പെടുകയാണ് ഉണ്ടായത്. മുനിസിപ്പാലിറ്റിയിൽ കൊടുത്ത അപേക്ഷയിൽ മേൽ ഹിയറിങ് നടത്തിയ സമയം താഴത്തെ നിലയിലെ ഓരോ കടമുറിക്കും പത്തുലക്ഷം രൂപ വീതവും മുകളിലെ രണ്ട് മുറികൾക്ക് 5 ലക്ഷം രൂപ വീതവും അടക്കുവാൻ തയ്യാറാണെന്നും വാടകയിനത്തിൽ ഇപ്പോൾ അടച്ചു കൊണ്ടിരിക്കുന്ന താഴത്തെ നിലയിലെ 4000 രൂപയ്ക്കും മുകൾ നിരയിലെ 2780 രൂപയ്ക്കും പകരം 10% വർദ്ധനവും അനുവദിച്ചു തരണമെന്ന് പാർട്ണർ ആയ ഞാൻ അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ മേൽപ്പറഞ്ഞ ആവശ്യങ്ങളെല്ലാം മുനിസിപ്പാലിറ്റി നിരസിക്കുകയാണ് ഉണ്ടായത്. ആയതിനാൽ ഡിപ്പോസിറ്റ് ഗണ്യമായി കുറവ് ചെയ്തു ഇപ്പോൾ നൽകുന്ന വാടകയിൽ 10 ശതമാനം വർദ്ധനവ് അനുവദിച്ചും ഉത്തരവ് നൽകാൻ തലശ്ശേരി മുനിസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിനും മേൽ കടമുറികളുടെ ലൈസൻസ് തലശ്ശേരി മുനിസിപ്പാലിറ്റിയില്‍ നിന്നും അനുവദിക്കാൻ ഉത്തരവിടണമെന്നുമുള്ള അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിശോധിക്കുന്നതിന് വേണ്ടി ലഭ്യമാക്കിയതിൽ അപേക്ഷകയേയും ബന്ധപ്പെട്ട മുൻസിപ്പൽ ജീവനക്കാരെയും നേരിൽകേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും ചുവടെ പറയുന്ന കാര്യങ്ങൾ കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. 1. ഫയൽ പരിശോധിച്ചതിൽ നിന്നും തലശ്ശേരി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിലെ BG-14, BG-15, BF-14, BF-15 എന്നീ നമ്പർ മുറികളുടെ നിലവിലുള്ള ലൈസൻസി ആയിരുന്ന ശ്രീ അബ്ദുൽ റഹ്മാൻ, ഷാഹിദാസ് കാവുംഭാഗം തലശ്ശേരി എന്നവർക്ക് ടിയാന്റെ ആരോഗ്യപരമായ കാരണത്താൽ തുടർന്ന് മേൽ മുറികൾക്ക് ലൈസൻസ് ആവശ്യമില്ലെന്നും ടിയാന്റെ പാർട്ണറായ ശ്രീമതി. സൗദത് പി.കെ ഫ്ലാറ്റ് നമ്പർ 4A ,സീബ്രീസ് അപ്പാർട്ട്മെന്റ്, കോണോർവയൽ, തലശ്ശേരി എന്നവർക്ക് കൈമാറി നൽകണമെന്നും ആവശ്യപ്പെട്ട് അബ്ദുൽ റഹ്മാൻ എന്നവർ 10/09/2021ൽ അപേക്ഷ സമർപ്പിച്ചതായി കാണുന്നു. 2. ടി അപേക്ഷ പരിഗണിച്ച നഗരസഭ കൗൺസിൽ 28/05/2022 ലെ രണ്ടാം നമ്പർ തീരുമാനപ്രകാരം അബ്ദുൽ റഹ്മാൻ എന്നവരും സൗദത് എന്നവരും മുറിയുടെ ലൈസൻസ് വ്യവസ്ഥകൾ പ്രകാരം പാർട്ണർ / അവകാശികൾ അല്ലാത്തതിനാൽ കെ എം ആക്ട് 215 (4) (2) അടിസ്ഥാനത്തിൽ മേൽമുറികൾ കൈമാറുന്നതിന് BG-14, BG-15 എന്നീ മുറികൾക്ക് 20,00,000/- രൂപ വീതം ഡിപ്പോസിറ്റും 10,000/- രൂപ വീതം വാടകയും BF-14, BF-15 എന്നീ മുറികൾക്ക് 7,00,000/- രൂപ വീതം ഡിപ്പോസിറ്റും 6,000 രൂപ വീതം വാടകയും നിർണയിച്ചിട്ടുള്ളതായും കാണുന്നു. ഈ വിവരങ്ങൾ മുനിസിപ്പാലിറ്റി രേഖാമൂലം ഇരുകക്ഷികളെയും അറിയിയിച്ചിട്ടുള്ളതായും കാണുന്നു. 3. 30/11/2022 ലെ ആറാം നമ്പർ കൗൺസിൽ തീരുമാനപ്രകാരം ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ ടി മുറികള്‍ നേരിട്ട് പരിശോധിച്ചതിൽ ടി മുറികൾ നിലവിലുള്ള ലൈസൻസിയായ അബ്ദുൽ റഹ്മാൻ എന്നവർ നഗരസഭയുടെ അനുമതി ഇല്ലാതെ പരാതിക്കാരിക്ക് കൈമാറിയതായും പരാതിക്കാരി നഗരസഭ നിശ്ചയിച്ച ഡിപ്പോസിറ്റ് തുകയും ലൈസൻസ് ഫീസും ഒടുക്കാതെയും എഗ്രിമെന്റ് സമർപ്പിക്കാതെയും തന്നെ മേൽമുറിയിൽ കച്ചവടം നടത്തുന്നതായും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതായും കാണുന്നു മേൽ വസ്തുതകളിൽ നിന്നും മേൽമുറികളിൽ നിലവിലുള്ള ലൈസൻസ് വ്യവസ്ഥകൾ പ്രകാരം, പരാതിക്കാരി പാർട്ണർ/അവകാശികൾ അല്ലാത്തതിനാൽ മുനിസിപ്പൽ കൗൺസിൽ എടുത്തിട്ടുള്ള തീരുമാനങ്ങൾക്ക് അനുസൃതമായി മാത്രമേ ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ എന്ന് കമ്മിറ്റി നിരീക്ഷിച്ചു.മേല്‍ വിഷയത്തില്‍ സെക്രട്ടറി സ്വീകരിച്ച നടപടി ശരിയാണെന്നും സമിതിക്ക് ബോധ്യപ്പെട്ടു. മേൽ വിവരങ്ങൾ നേരിൽ കേട്ട സമയത്ത് പരാതിക്കാരിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ടി വിവരം രേഖാമൂലം അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 26
Updated on 2024-05-27 19:22:06
implemented