LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
H Hamsa Keezhathil Puthan Veedu, Ezhipuram, Paripally-691574
Brief Description on Grievance:
Complaint against illegal construction
Receipt Number Received from Local Body:
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 24
Updated on 2024-05-23 14:06:33
കൊല്ലം ജില്ലയില്‍ പാരിപ്പള്ളി വില്ലേജില്‍ കല്ലുവാതുക്കല്‍ പഞ്ചായത്തിലെ ഏഴിപ്പുറം വാർഡില്‍ പാരിപ്പള്ളി മുക്കടയില്‍ വൈശാഖത്തില്‍ രാസപ്പന്‍, ഭാര്യ കലാറാണി, മകന് വൈശാഖ് എന്നിവര്‍ പാരിപ്പള്ളി ജംഗ്ഷനില്‍ അനധികൃതമായി നിര്‍മ്മിച്ച അഞ്ച് നില കെട്ടിടം പൊളിച്ചു മാറ്റണമെന്നാണ് പരാതിയിലെ ആവശ്യം. കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തില്‍ പാരിപ്പള്ളി ജംഗ്ഷനില്‍ റീസര്‍വ്വേ നം.271/14/2/2 ല്‍ പെട്ട വസ്തുവില്‍ 1333.74 ച.മീ വിസ്തീര്‍ണ്ണത്തിലുള്ള കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി ശ്രീ.രാസപ്പന്‍ എന്നയാള്‍ക്ക് നല്‍കിയിരുന്നതായും ടി കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനായി 24-06-2021 ല്‍ ടിയാന് കംപ്ലീഷന്‍ പ്ലാന്‍ സമപ്പി ച്ചിരുന്നതായും സെക്രട്ടറി കമ്മറ്റിയെ അറിയിച്ചു.എന്നാല്‍ ന്യൂനതകള്‍ ഉള്ളതിനാല്‍ ആയത് പരിഹരിച്ച് നല്കിയാല് മാത്രമേ കെട്ടിട നമ്പര്‍ അനുവദിക്കാന്‍ കഴിയുകയുള്ളൂ എന്ന വിവരം അപേക്ഷകനെ അറിയിച്ചിരുന്നതായും അപാകതകള്‍ പരിഹരിക്കാതിരുന്നതിനാല് കെട്ടിട നമ്പര്‍ അനുവദിച്ചിട്ടില്ലാത്തതുമാണെന്നും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടത്തില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നിലവിലെ കെട്ടിട ഉടമസ്ഥന് 02-03-2024 ല്‍ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നതായും നോട്ടീസിന് ടിയാന് നല്കിയ മറുപടിയില്‍ 2024, ഏപ്രില്‍ 5 നകം അപാകതകളെല്ലാം പരിഹരിച്ച് ക്രമവത്കരിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതാണെന്നും, ലൈസന്‍സ് ഉള്‍പ്പെടെയുള്ള അനുവാദങ്ങള്‍ കരസ്ഥമാക്കി കൊള്ളാമെന്നും അറിയിച്ചിട്ടുള്ളതായി സെക്രട്ടറി കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു.പിന്നീട് ടിയാന് മെയ് 14 വരെ സാവകാശം അനുവദിച്ച് രണ്ടാമത് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും സെക്രട്ടറി കമ്മറ്റിയെ അറിയിച്ചു. അനുവദിച്ചിട്ടുള്ള കാലാവധിക്കുള്ളില്‍ കെട്ടിട ഉടമസ്ഥന് അപാകതകള്‍ പരിഹരിച്ച് തുടര്‍നടപടികള്‍ കൈക്കൊണ്ടിട്ടില്ലെങ്കില്‍ ആദ്യം നല്കിയ നോട്ടീസില്‍ അനുശാസിക്കുന്ന നടപടികള്‍ സെക്രട്ടറി സ്വീകരിച്ച് അടുത്ത അദാലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് കല്ലു വാതുക്കല് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് അദാലത്ത് യോഗം നിര്‍ദ്ദേശിച്ചു.
Attachment - Sub District Final Advice: