LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHARUVILA THADATHARIKATHU VEEDU CHENNANPARA VITHURA P O PIN 695551
Brief Description on Grievance:
BUILDING PERMIT STAY ORDER CANCEL
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 4
Updated on 2023-08-08 15:10:30
ലൈഫ് ഭവന പദ്ധതി പ്രകാരം ശ്രീമതി.സജിലാ ബീവിക്ക്അനുവദിച്ച കെട്ടിടമാണ്. വിതുര ഗ്രാമ പഞ്ചായത്തിൽ നിന്നും അവസാന ഗഡു ധനസഹായവും അനുവദിച്ചിട്ടുണ്ട്. അതിനു ശേഷം നിലവിലുള്ള കെട്ടിടത്തിന് ചുറ്റും 1 മീറ്റർ വീതിയിൽ പില്ലർ നിർമ്മിച്ച് കെട്ടിട വിപുലീകരണത്തിനും മുകളിൽ ഫ്ളോർ നിർമ്മിക്കുന്നതിനുമുള്ള നടപടി ആരംഭിച്ചതിനെ തുടർന്ന് സമീപത്തെ പുരയിടത്തിന്റെ ഉടമ ശ്രീമതി.ഷീജ പഞ്ചായത്തിൽ പരാതി സമർപ്പിച്ചതിനെ തുടർന്ന് സെക്രട്ടറി നോട്ടീസ് നൽകിയിട്ടുണ്ട്. അസി.എഞ്ചിനീയറും സ്ഥല പരിശോധന നടത്തി KPBR ലംഘിച്ചാണ് കെട്ടിട വിപുലീകരണം നടത്തുന്നതെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. സ്ഥല പരിശോധനയിൽ ടി രണ്ട് വ്യക്തികൾ തമ്മിൽ വസ്തുവിന്റെ അതിർത്തി തർക്കം നിലനിൽക്കുന്നതായി ബോധ്യപ്പെട്ടു. വില്ലേജാഫീസർ സ്ഥല പരിശോധന നടത്തിയിട്ടുണ്ട്. എന്നാൽ ആയത് ഇരു കക്ഷികളും അംഗീകരിക്കാത്തതിനാൽ താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ സർവേ നടത്തുന്നതിനുള്ള പ്രൊപ്പോസൽ വില്ലേജാഫീസർ RDO ക്ക് സമർപ്പിച്ചിട്ടുണ്ട്. വസ്തുവിന്റെ അതിർത്തി ലംഘിച്ച് കെട്ടിട നിർമാണം നടന്നുന്നുവെന്നാരോപിച്ചു കൊണ്ട് ശ്രീമതി. S.ഷീജ. ബഹു. നെടുമങ്ങാട് അഡീഷണൽ മുനിസ്സിഫ് കോടതി . മുമ്പാകെIA/1/2022 in OS 882/2022 നമ്പറായി കേസ് നൽകുകയും തത്സ്ഥിതി തുടരുന്നതിന് ബഹു.കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ശ്രീമതി. സജിലാ ബീവി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ബഹു ഓംബുഡ്സ്മാൻ മുമ്പാകെOP No.253/2023 നമ്പറായി ഹർജി സമർപ്പിക്കുകയും ആയത് ബഹു.കോടതിയുടെ പരിഗണനയിലുമാണ്. ടി കേസുകളിന്മേലുള്ള കോടതി ഉത്തരവിന്റെ യടിസ്ഥാനത്തിൽ ഇരു കക്ഷികളുടെയും വസ്തുവിന്റെ അതിർത്തി റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ വേർതിരിച്ചാൽ മാത്രമേ ശ്രീമതി. സജിലാബീവി യുടെ വീട് നിർമ്മാണത്തിനെതിരെ വിതുര ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയ സ്റ്റേ ഉത്തരവ് പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ഇക്കാര്യം പരാതിക്കാരിയെ അറിയിക്കുന്നതിന് വിതുര ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 5
Updated on 2023-10-19 20:00:45
അദാലത്ത് തീരുമാനപ്രകാരമുള്ള അറിയിപ്പ് വിതുര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പരാതിക്കാരിക്ക് നൽകിയിട്ടുണ്ട്. അദാലത്ത് തീരുമാനം നടപ്പാക്കിയതിനാൽ ഫയൽ തീർപ്പാക്കാവുന്നതാണ്.