LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
സെക്രട്ടറി, കടുവയില്‍ തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ്,തോട്ടക്കാട് പി.ഒ.,കല്ലമ്പലം.
Brief Description on Grievance:
KTCT ട്രസ്റ്റ് 1985 മുതല്‍ ചാത്തമ്പാറയില്‍ കെ ടി സി ടി ആശുപത്രിയും അതിനോടനുബന്ധിച്ച് വിവിധ കാലഘട്ടങ്ങളിലായി പാരാമെഡിക്കല്‍ ഹെല്‍ത്ത് സയന്‍സ് എന്നീ സ്ഥാപനങ്ങളും നടത്തി വരുന്നതായും, സ്ഥാപനങ്ങല്‍ തുടങ്ങുമ്പോള്‍ പഞ്ചായത്തുകളില്‍ ബില്‍ഡിംഗ് നിയമങ്ങള്‍ നിലവിലില്ലാത്തതിനാല്‍ അന്ന് നിലവില്‍ ഉണ്ടായിരുന്ന നിയമ പ്രകാരം ഉള്ള അനുമതിയും ബില്‍ഡിംഗ് നമ്പരും നേടിയിരുന്നു. സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് കെട്ടിടങ്ങളുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുകയും അത് അനുസരിച്ചുള്ള അംഗീകാരത്തിനായി പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ ഇപ്പോഴത്തെ മാനദണഡ പ്രകാരമല്ല എന്ന കാരണത്താല്‍ അനുബന്ധ നിര്‍മ്മിതികള്‍ക്ക് അംഗീകാരം നല്‍കാത്ത അവസ്ഥയുണ്ട് . ബില്‍ഡിംഗ് നിയമങ്ങള്‍ നിലവില്‍ ഇല്ലാതിരുന്ന കാലത്ത് നിര്‍മ്മിച്ച കെട്ടിടങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയ കെട്ടിടങ്ങള്‍ക്ക് ക്രമപ്പെടുത്തലുകള്‍ വരുത്തി തരാന്‍ വേണ്ട നടപടികള്‍ ഉണ്ടാകണമെന്ന് അപേക്ഷിച്ചിട്ടുണ്ട്.
Receipt Number Received from Local Body:
Interim Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 24
Updated on 2024-03-25 12:06:57
16-3-2024 ലെ അദാലത്തിൽ പരിഗണിച്ചു. പരാതി സംബന്ധിച്ച വിശദാംശങ്ങൾ പരിശോധിക്കുന്നതിനും അടുത്ത യോഗത്തിൽ പരിഗണിക്കുന്നതിനും തീരുമാനിച്ചു.
Final Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 25
Updated on 2024-04-12 13:04:57
കല്ലമ്പലം KTCT ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കെ റ്റി സി റ്റി ആശുപത്രിയോടനുബന്ധമായി നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങൾ ക്രമവത്ക്കരിച്ച് നമ്പർ ലഭിക്കുന്നില്ല എന്ന പരാതി സംബന്ധിച്ച് അന്വേഷിക്കുന്നതിനായി പെർമനൻ്റ് അദാലത്ത് സമിതി അംഗങ്ങൾ സ്ഥലം സന്ദർശിക്കുകയുണ്ടായി. KTCT ആശുപത്രി കോംപ്ലക്സിൽ ഉൾപ്പെട്ട ഒരു കെട്ടിടത്തിൻ്റെ പ്ലാൻ മാത്രമേ സമർപ്പിച്ചിട്ടുള്ളൂവെന്നും പെർമിറ്റില്ലാതെ വേറെയും നിർമ്മാണങ്ങൾ ഈ കോംപ്ലക്സിൽ ഉണ്ടെന്നും, ആയതിനാൽ ഇവിടെ നടത്തിയിട്ടുള്ള മുഴുവൻ നിർമ്മാണവും ഉൾപ്പെടുത്തിയുള്ള പ്ലാൻ ലഭിച്ചാൽ മാത്രമേ തുടർ നടപടി സ്വീകരിക്കാൻ കഴിയൂ എന്നും ഈ വിവരം പരാതിക്കാരെ അറിയിച്ചിട്ടുണ്ടെന്നും മണമ്പൂർ ഗ്രാമ പഞ്ചായത്ത് LSGD അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു. ഈ വിഷയം സംബന്ധിച്ച് ട്രസ്റ്റ് അധികൃതരുമായി സംസാരിച്ചതിൽ പ്ലാൻ തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും ആയത് ലഭ്യമാക്കി സമർപ്പിക്കാം എന്നും അറിയിച്ചു. ഈ വിഷയത്തിൽ നിയമാനുസൃതം അപേക്ഷ അനുബന്ധ രേഖകൾ സഹിതം ലഭിച്ചാൽ മാത്രമേ ഗ്രാമപഞ്ചായത്തിന് തുടർ നടപടികൾ സ്വീകരിക്കാൻ കഴിയൂ. ആയത് ട്രസ്റ്റ് അധികൃതരെ അറിയിച്ചു. പരാതി തീർപ്പാക്കി തീരുമാനിച്ചു. ഇത് സംബന്ധിച്ച് രേഖാമൂലം അറിയിപ്പ് നൽകാൻ മണമ്പൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice Verification made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 26
Updated on 2024-05-17 15:12:03
മണമ്പൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം അറിയിപ്പ് നൽകി.