LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mahmoodshaa AVM Sara Manzil, Mottambram, Madayi Post Kannur
Brief Description on Grievance:
Building Tax
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 25
Updated on 2024-03-26 12:54:30
സ്ഥിരം അദാലത്ത് സമിതി ഒന്നിന്റെ ഒരു യോഗം 26-3-2024ന് ചേർന്നു പ്രസ്തുത യോഗത്തിന്റെ ഹാജർ തീരുമാനങ്ങൾ ഹാജർ 1.സതീശൻ കെ വി കൺവീനർ ആൻഡ് ഐ വി ഓ 2.ബിജു പിവി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് 3.നിധിൻ കുമാർ എസ് ഡെപ്യൂട്ടി ടൗൺ പ്ലാനർ കണ്ണൂർ തദ്ദേശ സ്ഥാപന പ്രതിനിധി 1.രാഹുൽ കെ ,സീനിയർ ക്ലർക്ക് മാടായി ഗ്രാമപഞ്ചായത്ത് യോഗം രാവിലെ 10.30 ന് ആരംഭിച്ചു അജണ്ട മാടായി ഗ്രാമപഞ്ചായത്തിനെതിരെ ശ്രീ മഹമ്മൂദ് ഷാ എ വി എം എന്നവരുടെ പരാതി ശ്രീ മഹമൂദ് ഷാ എ.വി.എം സാറാ മൻസിൽ മൊട്ടാമ്പ്രം മാടായി എന്നവർ ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് നൽകിയ പരാതി പ്രകാരം പഞ്ചായത്ത് സെക്രട്ടറിയുടെ നിരുത്തരവാദപരമായ സമീപനം കൊണ്ട് സേവനങ്ങൾ യഥാസമയം ലഭ്യമാകുന്നില്ല എന്നും മാടായി ഗ്രാമപഞ്ചായത്തിൽ ശ്രീ മഞ്ഞ ചെറിയ അബ്ദുള്ള എന്നവരുടെ ഉടമസ്ഥതയിലുള്ള 11 /150 എ (യു എ ) നമ്പർ കെട്ടിടം അസസ്മെൻറ് റജിസ്റ്ററിൽ നിന്നും തെറ്റായി നീക്കം ചെയ്തത് സംബന്ധിച്ച് നേരത്തെ നൽകിയ പരാതിയിൽ ജില്ലാ ജോയിൻറ് ഡയറക്ടർ അന്വേഷണം നടത്തിയതിൽ പ്രസ്തുത കെട്ടിടം സൈറ്റിൽ ഇപ്പോഴും നിലവിലുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സഞ്ചയാ സോഫ്റ്റ്വെയർ പ്യൂരിഫിക്കേഷൻ സമയത്ത് ഡിമോളിഷ്ഡ് റിവോക്ക് ചെയ്ത് കെട്ടിടം സോഫ്റ്റ്വെയറിൽ പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് മാടായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുള്ളതും ആയത് പരാതിക്കാരനെ അറിയിച്ചിട്ടുള്ളതുമാണ്. എന്നാൽ ഇപ്പോൾ സഞ്ചയ സോഫ്റ്റ്വെയർ പ്യൂരിഫിക്കേഷൻ നടത്തുന്നതിന് തുറന്നു കൊടുത്തിട്ടുണ്ട്. നാളിതുവരെയായി മേൽ കെട്ടിടം സോഫ്റ്റ്വെയറിൽ പുനഃസ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടില്ല എന്നതാണ് പരാതിക്ക് അടിസ്ഥാനം. പരാതിക്കാരനെ ബന്ധപ്പെട്ടതിൽ ടിയാന് അദാലത്തിൽ നേരിട്ട് പങ്കെടുക്കുന്നതിന് അസൗകര്യം ഉണ്ടെന്നും കെട്ടിട വിവരങ്ങൾ സഞ്ചയസോഫ്റ്റ്വെയറിൽ അടിയന്തരമായി പുനഃസ്ഥാപിച്ച് നികുതി സ്വീകരിക്കുന്നതിന് നടപടി എടുക്കേണ്ടതാണ് എന്നതാണ് ആവശ്യമെന്ന് ഫോൺ മുഖേന അറിയിച്ചു. ശ്രീ മഞ്ഞ ചെറിയ അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പരിശോധിച്ചതിൽ നിലവിൽ കൂടുതൽ നിർമ്മാണങ്ങൾ നടന്നതുകൊണ്ട് സഞ്ചയ സോഫ്റ്റ്വെയറിൽ കെട്ടിടം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് സ്പഷ്ടീകരണത്തിനായി ജില്ലാ ജോയിൻറ് ഡയറക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും ആയതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്തിനു വേണ്ടി ഹാജരായ സീനിയർ ക്ലർക്ക് ശ്രീ രാഹുൽ അറിയിച്ചു മാടായി ഗ്രാമപഞ്ചായത്തിലെ ഇത് സംബന്ധിച്ച ഫയലുകൾ പരിശോധിച്ചതിൽ കണ്ണൂർ ജില്ലാ ജോയിൻറ് ഡയറക്ടറുടെ നിർദ്ദേശാനുസരണം 11/150A(UA) കെട്ടിടം തെറ്റായി ഡിമോഷൻ ചെയ്തത് പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സഞ്ചയാ പ്യൂരിഫിക്കേഷൻ നടത്തുന്നതിന് ഫയൽ പാർക്ക് ചെയ്തിട്ടുള്ളതാണ്.( ഫയൽ നമ്പർ 7428/2023) എന്നാൽ സഞ്ചയ ഡാറ്റ പ്യുരിഫിക്കേഷൻ ഓപ്പൺ ആയതിനുശേഷം 06-03-2024 ൽ സെക്രട്ടറി വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അതേ ദിവസം തന്നെ സെക്ഷൻ ക്ലർക്ക് ഫയൽ പുനഃസമർപ്പിച്ചിട്ടുള്ളതാണ്.അതുപ്രകാരം കെട്ടിടം 2010 കാലഘട്ടത്തിൽ നിലവിൽ വന്നിട്ടുള്ളതാണെന്നും 2020-21 ആണ് കെട്ടിടം സഞ്ചയ സോഫ്റ്റ്വെയറിൽ നിന്നും നീക്കം ചെയ്തിട്ടുള്ളത് എന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട് .എന്നാൽ നേരത്തെ നടത്തിയ അന്വേഷണത്തിൽ കെട്ടിടം ഇപ്പോഴും നിലനിൽക്കുന്നതിനാൽ ഡിമോളിഷ് റിവോക്ക് ചെയ്യേണ്ടതാണെന്നും കെട്ടിടത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിൽ അതുകൂടി ഉൾപ്പെടുത്തി നികുതി നിശ്ചയിക്കാവുന്നതാണെന്നും സെക്ഷൻ ക്ലർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 16-3-24ന് സെക്രട്ടറി നിലവിലെ സ്ഥിതി പരിശോധിച്ച് റിപ്പോർട്ട് ചെയ്യുന്നതിനായി ഫയൽ തിരികെ അയച്ചിട്ടുള്ളതാണ് .തുടർന്ന് 18-3-24 തീയതിയിൽ നേരത്തെ രേഖപ്പെടുത്തിയിരിക്കുന്ന വിസ്തീർണത്തിൽ നിന്നും കൂടുതലായി കെട്ടിടത്തിന് വിസ്തീർണ്ണം ഉണ്ട് എന്നും ക്ലർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ആയതിന് യുഎ നമ്പർ നൽകിയതിനു ശേഷം മാറ്റം വരുത്തിയതിനാൽ അധികമുള്ള ഏരിയ കൂട്ടിച്ചേർത്ത് നികുതി നിശ്ചയിക്കാവുന്നതാണെന്നും സി ആർ സെഡ് ലംഘനം ആയതിനാൽ ക്രമവത്ക്കരിക്കുന്നതിന് ജില്ലാസമിതിക്ക് അപേക്ഷ നൽകുന്നതിന് അപേക്ഷകനെ അറിയിക്കാവുന്നതാണെന്നും സെക്ഷൻ ക്ലർക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തെറ്റായി നീക്കം ചെയ്ത കെട്ടിടം പുനഃസ്ഥാപിക്കുന്നത് നടപടി സ്വീകരിക്കാതെ അധിക വിസ്തൃതി സംബന്ധിച്ച വിവരങ്ങൾ അപേക്ഷകനെയും ജോയിൻറ് ഡയറക്ടറേയും അറിയിക്കുന്നതിനാണ് 19-3-24 തീയതിയിൽ സെക്രട്ടറി നിർദ്ദേശിക്കുന്നത്. അതുപ്രകാരം 25-3-2024 തീയതിയിൽ സ്പഷ്ടീകരണത്തിനായി ജില്ലാ ജോയിന്റ്ഡയറക്ടർക്ക് അപേക്ഷ നൽകിയതായും കാണുന്നു പഞ്ചായത്തിൽ നിലവിൽ ഉണ്ടായിരുന്ന 11/150A (UA) എന്ന കെട്ടിടം 2010 കാലഘട്ടത്തിൽ തന്നെ നിലവിൽ ഉണ്ടായിരുന്നതാണെന്നും എന്നാൽ 2021-22 സാമ്പത്തിക വർഷം നിലവിലുള്ള കെട്ടിടം സഞ്ചയാ സോഫ്റ്റ്വെയറിൽ ഡിമോളിഷ് ചെയ്യുകയുമാണ് ഉണ്ടായത്. നേരത്തെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈറ്റിൽ സ്ഥിതിചെയ്യുന്ന കെട്ടിടം തെറ്റായി ഡെമോളിഷ് ചെയ്തതായതിനാൽ സഞ്ചയാ പ്യൂരിഫിക്കേഷൻ സമയത്ത് കെട്ടിടം പുനഃസ്ഥാപിക്കുന്നതിന് ബഹു ജില്ലാ ജോയിൻറ് ഡയറക്ടർ സെക്രട്ടറിക്ക് വ്യക്തമായ നിർദ്ദേശം നൽകിയിട്ടുള്ളതാണ് എന്നാൽ ആ ഘട്ടത്തിലോ അതിനുശേഷമോ കെട്ടിടത്തിന്റെ പരിശോധന നടത്തുകയോ കൂടുതലായി ഏരിയ നിർമ്മിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ സെക്രട്ടറി നടപടികൾ ഒന്നും സ്വീകരിച്ചു കാണുന്നില്ല .സോഫ്റ്റ്വെയർ പ്യൂരിഫിക്കേഷനായി തുറന്നതിനു ശേഷം കെട്ടിടം പുനഃസ്ഥാപിക്കുന്നതിനായി നേരത്തെ പാർക്ക് ചെയ്ത ഫയൽ വീണ്ടും പരിഗണിച്ചപ്പോഴാണ് സെക്രട്ടറി ഫീൽഡ് തല പരിശോധന നടത്തി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് നിർദ്ദേശിച്ചിട്ടുള്ളത്. ആയതു പ്രകാരം പരിശോധന നടത്തുകയും നിലവിലുള്ള അനധികൃത കെട്ടിടത്തിന് കൂടുതലായി നിർമ്മാണങ്ങൾ നടന്നിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കെട്ടിടം പുനഃസ്ഥാപിക്കുന്നതിന് വീണ്ടും സ്പഷ്ടീകരണത്തിനായി സമീപിക്കുകയും ആണ് സെക്രട്ടറി ചെയ്തിരിക്കുന്നത് നേരത്തെ തന്നെ തെറ്റായി ഡിമോഷൻ ചെയ്ത കെട്ടിടം പുനഃസ്ഥാപിക്കുന്നതിന് ജില്ലാ ജോയിന്റ് ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുള്ളതാണ് .ഈ കെട്ടിടം അനധികൃത കെട്ടിടങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. കൂട്ടിച്ചേർത്ത ഭാഗങ്ങളും അനധികൃതമായാണ് നിർമ്മിച്ചിരിക്കുന്നത്. ഇങ്ങനെ വരുമ്പോൾ കെട്ടിടത്തിന് നിയമാനുസൃത നമ്പറുകൾ ഒന്നും അനുവദിക്കുന്നില്ല. 1994ലെ കേരളപഞ്ചായത്ത് രാജ് ആക്ട് 235എഎ വകുപ്പ് പ്രകാരം അനധികൃത കെട്ടിടങ്ങളിൽ പൊളിച്ചു മാറ്റുന്നത് വരെ വസ്തുനികുതി ഈടാക്കുന്നതിന് വ്യക്തമായി നിർദ്ദേശം ഉള്ളതാണ് .കൂടാതെ ഇക്കാര്യത്തിലുള്ള തുടർനടപടികളും സെക്ഷനിൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യം പരിശോധിക്കുകയാണെങ്കിൽ അനധികൃതമായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഒരു കെട്ടിടം പൊളിച്ചു മാറ്റുന്നതിന് മുമ്പേ പഞ്ചായത്ത് രേഖകളിൽ നിന്നും നീക്കം ചെയ്തത് തെറ്റായ നടപടിയാണ്. ആയത് കണ്ടെത്തി പുനഃസ്ഥാപിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിന് പകരം ഇത് സംബന്ധിച്ച് സ്പഷ്ടീകരണങ്ങൾ ആവശ്യപ്പെടുന്നത് ഉചിതമല്ലെന്ന് കാണുന്നു .പരാതിക്കാരൻ ഉന്നയിച്ച വിഷയങ്ങൾ പരിശോധിക്കുമ്പോൾ കെട്ടിടത്തിന്റെ വിവരങ്ങൾ പുനഃസ്ഥാപിക്കുന്നതിൽ അനാവശ്യമായ കാലതാമസവും തടസ്സവാദങ്ങളും സെക്രട്ടറിയുടെ ഭാഗത്തുനിന്നും കാണാവുന്നതാണ് തീരുമാനം സഞ്ചയാ സോഫ്റ്റ്വെയറിൽ നിന്നും തെറ്റായി നീക്കം ചെയ്തിരിക്കുന്ന 11/150A (UA) കെട്ടിടം ഉടൻ പ്രാബല്യത്തിൽ പുനസ്ഥാപിക്കുന്നതിനും നിയമാനുസൃത തുടർ നടപടികൾ സ്വീകരിക്കുന്നതിനും മാടായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. യോഗം 12.40ന് അവസാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 26
Updated on 2024-05-10 16:07:19
report from secretary attached