LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
K. V. Kristhu Kanakkaseri House, Kalayanthani Post, Idukki
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 24
Updated on 2024-03-18 10:44:33
സ്ഥല പരിശോധന നടത്തിയതിനുശേഷം അടുത്ത കമ്മിറ്റിയില്‍ പരാതി പരിഗണിക്കുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 25
Updated on 2024-03-30 15:13:41
സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ആലക്കോട് ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 13 ല്‍ ആലക്കോട് വില്ലേജില്‍ പെട്ട ബ്ലോക്ക് നമ്പര്‍ 32 സര്‍വ്വെ നമ്പര്‍ 24/4 ല്‍ ഉള്‍പ്പെടുന്ന 3 ആര് 10 സ്ക്വ.മീറ്റര്‍ വസ്തുവില്‍ 265.7 ച. മീ വിസ്തീര്‍ണ്ണത്തില്‍ Commercial Building പണിയുന്നതിന് ഈ ഓഫീസില്‍ നിന്നും A5-BA(198267)/2019 Dtd 08/07/2019 നമ്പറായി പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളതും ടി കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുന്നതിന് 14/09/2021 ല്‍ A5– 1992/2021 നമ്പറായി അപേക്ഷ സമര്‍പ്പിക്കുകയും ആയതിന്ന്മേല് ആലക്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് ലഭ്യമാക്കിയിട്ടുള്ളതും ആണ്. റിപ്പോര്‍ട്ട് ചെയ്ത ന്യൂനതകള്‍ ചുവടെ ചേര്‍ക്കുന്നു. 1. KPBR 2011 പ്രകാരം പെര്‍മിറ്റ് അനുവദിച്ച പ്ലാനില്‍ നിന്നും വ്യതിചലിച്ചാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. Stair ന്റെ പൊസിഷന്‍ പ്രകാരം ഫ്രണ്ട് യാര്ഡിലേക്കായിരുന്നു സ്റ്റെയറില്‍ നിന്നുമുള്ള വഴി. നിലവില്‍ പൂര്‍ത്തീകരണ പ്ലാന്‍ പ്രകാരം സ്റ്റെയറിന്റെ നിര്‍മ്മാണം റിയര്‍ യാഡില്‍ നിന്നും ആരംഭിച്ച് പ്ലോട്ടിന്റെ ഇടത് വശത്തേക്കായാണ് പ്രവേശന മാര്‍ഗ്ഗമായി കാണിച്ചിരിക്കുന്നത്. ആയതിനാല്‍ ബില്‍ഡിംഗ് ലൈന്‍ പാസ്സേജിന്റെ അതിരായി കണക്കാക്കേണ്ടതാണ്. ഈ അകലം 2 മീറ്റര്‍ ആണ്. ടി വശം പ്രൈവറ്റ് റോഡ് ആയതിനാല്‍ റൂള്‍ 28 (1) പാലിക്കപ്പെടുന്നില്ല. 2. 0.75 മീറ്ററിന് താഴെ വശങ്ങളുള്ളിടത്ത് തല്സ്ഥാനീയ നിലം നിരപ്പില്‍ നിന്നും 2.10 മീറ്റര്‍ പോക്കത്തിന് മുകളില്‍ വെന്റിലേറ്റര്‍ മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ. നിലവില്‍ തല്‍സ്ഥാനത്ത് 5 ജനാലകള്‍ സ്ഥാപിച്ചിരിക്കുന്നു. ആയത് കാരണം റൂള്‍ 27(5) പാലിക്കപ്പെടുന്നില്ല. 3. KPBR 2011 റൂള്‍ 46 പ്രകാരം പാസ്സേജ് വഴി/ വരാന്ത വീതി 1.00 മീറ്ററില്‍ കുറയാന്‍ പാടില്ല. നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത് 0.85 സെ. മീ റൂള്‍ 46 പാലിക്കുന്നില്ല. 4. KPBR 2011 റൂള്‍ 27(5) 7 മീറ്റര്‍ വരെ പൊക്കമുള്ള കെട്ടിടങ്ങളുടെ സംഗതിയില്‍ ഒരു വശത്ത് 1.2൦ മീറ്റര്‍ തുറന്ന സ്ഥലം ലഭ്യമാകുന്ന പക്ഷം മാത്രമേ മറുവശത്ത് തുറന്ന സ്ഥലത്ത് 1 മീറ്ററിലും കുറയ്ക്കുവാന്‍ സാധിക്കുകയുള്ളൂ. കംപ്ലീറ്റഡ് പ്ലാനില്‍ ഇത് പാലിക്കപ്പെട്ടിട്ടില്ല. ആയത് 20% ടോളറന്‍സ് കണക്കാമ്പോള്‍ പരിഹരിക്കുന്നതിനായി കാണുന്നു. (൦.96 മീ മതിയാകുന്നതാണ്) മേല്‍ ന്യൂനതകള്‍ പരിഹരിക്കുന്നതിന് 07/10/2021, 02/04/2022 എന്നീ തീയതികളില്‍ കത്ത് നല്‍കിയെങ്കിലും ആയത് നാളിതുവരെ പരിഹരിച്ചിട്ടില്ലാത്തതാണ്. 27/08/2022 ല്‍ നടന്ന അദാലത്തില്‍ ശ്രീ. ക്രിസ്തു പങ്കെടുത്തെങ്കിലും ടോളറന്‍സ് കണക്കാക്കുമ്പോള്‍ പരിഹരിക്കാവുന്നതായി കാണുന്ന ന്യൂനതകള്‍ ഒഴികെയുള്ളവ പരിഹരിക്കാത്ത സാഹചര്യം നിലനില്‍ക്കുകയാണ്. ടി ന്യൂനതകള്‍ അപേക്ഷകള്‍ പരിഹരിച്ച് നല്കുന്ന മുറയ്ക്ക് കെട്ടിട നമ്പര്‍ അനുവദിക്കുന്നതാണ് എന്ന വിവരം റിപ്പോര്‍ട്ട് ചെയ്യുന്നു. സമിതിയുടെ സ്ഥല പരിശോധന (20/൦3/2024) കെട്ടിടത്തിന്റെ ഒരു വശത്തുകൂടി പോകുന്ന റോഡിന്റെ ദൂരം 341 മീറ്റര്‍ വരുന്നുണ്ട്. കേരള പഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍ 2011 റൂള്‍ 28(1) പ്രകാരം റോഡിന്റെ ദൂരം 15൦ മീറ്ററില്‍ കൂടുതല്‍ ആയതിനാല്‍ 7 മീറ്റര്‍ വരെ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് തെരുവതിരും കെട്ടിടവും തമ്മിലുള്ള ഏറ്റവും ചുരുങ്ങിയ അകലം 2 മീറ്റര്‍ ആയിരിക്കേണ്ടതാണ്. ആവശ്യമായത് ലഭ്യമായത് 2 മീറ്റര്‍ ഗ്രൗണ്ട് ഫ്ലോര്‍ 2.20മീറ്റര്‍, 3 മീറ്റര്‍ ഫസ്റ്റ് ഫ്ലോര്‍ 1.5൦ മീറ്റര്‍, 7൦ സെന്റി മീറ്റര്‍ ചട്ടലംഘനമുണ്ട് ചട്ടം 27(5) പ്രകാരം 10 മീറ്റര്‍ വരെ ഉയരമുള്ള ഓരോ കെട്ടിടത്തിനും മുന്‍വശത്തിനും പിന്‍വശത്തിനും ഒഴികെയുള്ളതായ വശങ്ങളില് ഒന്നിന് 1.2 മീറ്ററില്‍ കുറയാതെയും മറുവശത്തിന് ഒരു മീറ്ററില്‍ കുറയാതെയും വീതിയുള്ള തുറന്ന വായു സഞ്ചാര സ്ഥലമുണ്ടായിരിക്കേണ്ടതാണ്. എന്നാല്‍, 7 മീറ്റര്‍ വരെ ഉയരമുള്ള കെട്ടിടങ്ങളുടെ സംഗതിയില്‍, ഒരു വശത്ത് 1.20 മീറ്റര്‍ തുറസ്സായ സ്ഥലം ലഭ്യമാകുന്ന പക്ഷം, മറുവശത്തെ തുറസ്സായ സ്ഥലം കുറയ്ക്കാവുന്നതും, അതിരിനോട് ചേര്‍ന്ന് പോലും നിര്‍മ്മിക്കാവുന്നതാണ്. കെട്ടിടം അതിരിനോട് ചേര്‍ന്ന് വരികയോ അല്ലെങ്കില്‍ തുറസ്സായ സ്ഥലം 75 സെന്റി മീറ്ററിലും കുറയുകയോ ചെയ്യുന്ന പക്ഷം, ആ വശത്തെ ഭൂമിയുടെ ഉടമസ്ഥന്റെ അനുമതി വാങ്ങേണ്ടതാണ്. എങ്കിലും ജനാല, കതകുകള്‍ എന്നിവ പോലുള്ള യാതൊരു തുറക്കലുകളും, അവയ്ക്കെതിരെയുള്ള തുറസ്സായ സ്ഥലം ഒരു മീറ്ററില്‍ കുറയുന്ന പക്ഷം അനുവദിക്കാവുന്നതല്ല. എന്നാല്‍ ബന്ധപ്പെട്ട നിലം നിരപ്പില്‍ നിന്നും 2.10 മീറ്റര്‍ ഉയരത്തിന് മുകളില്‍ വെന്റിലേറ്റര്‍ സ്ഥാപിക്കുന്നതിന് അവയ്ക്കെതിരെയുള്ള തുറസ്സായ സ്ഥലം 75 സെന്റി മീറ്ററില്‍ കുറയാത്തപക്ഷം അത് അനുവദിക്കാവുന്നതാണ്. ഇവിടെ തൊട്ടടുത്ത പ്ലോട്ട് പരാതിക്കാരന്റെ തന്നെ ഉടമസ്ഥതയില്‍ ഉള്ളതാണ്. ടി വശത്ത് 6൦ സെന്റിമീറ്റര്‍ ആണ് തുറസ്സായ സ്ഥലം ലഭ്യമാക്കുന്നത്. എന്നാല്‍ ടി വശത്ത് 5 ജനലുകളും ഒരു വെന്റിലേറ്ററും നിലവിലുണ്ട്. ആയത് റൂള്‍ 27(5) ന്റെ ലംഘനമാണ്. കൂടാതെ മറുവശത്ത് 1.20 മീറ്റര്‍ തുറസ്സായ സ്ഥലം ലഭ്യമല്ലതാനും. ആവശം ഒരു മീറ്റര്‍ മാത്രമാണ് ലഭ്യമാകുന്നത്. റൂള്‍ 46 പ്രകാരം ഇടനാഴി, വരാന്ത, പ്രവേശനമാര്‍ഗ്ഗങ്ങള്‍- ഏതു കെട്ടിടത്തിലെയും ഇടനാഴി, വരാന്ത, പ്രവേശന മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയുടെ വീതി ഒരു കാരണവശാലും 1.൦ മീറ്ററില്‍ കുറയാവുന്നതല്ല. ഇവിടെ വാരാന്ത 8൦ സെന്റിമീറ്റര്‍ മാത്രമാണ്. ആയത് റൂള്‍ 46 ന്റെ ചട്ടലംഘനമുണ്ട്. മുന്‍വശം റോഡിന്റെ അതിര് കൃത്യമായി നിര്‍ണ്ണയിക്കാന്‍ സാധിക്കുന്നില്ലായെങ്കിലും ഓടയുടെ അതിര് റോഡിന്റെ അതിരായി കണക്കാക്കിയതില്‍ ഗ്രൗണ്ട് ഫ്ലോറില്‍ ലഭ്യമായ തുറസ്സായ സ്ഥലം 4.20 മീറ്റര്‍, 4.50മീറ്റര്‍ എന്നാല്‍ ഫസ്റ്റ് ഫ്ലോറിലെ വരാന്ത (ഗ്രൗണ്ട് ഫ്ലോറിന്റെ റൂഫ് സ്ലാബ്) 8൦ സെന്റി മീറ്ററും ആയതില്‍ നിന്നും ഇടക്ക് 7൦ സെന്റി മീറ്റര്‍ പ്രൊജക്ഷനും നല്‍കിയിട്ടുണ്ട്. ആയത് അനുസരിച്ച് ഫസ്റ്റ് ഫ്ലോറില്‍ ലഭ്യമായ തുറസ്സായ സ്ഥലം 4.20 മീറ്റര്‍ – 1.50 മീറ്റര്‍= 2.7൦ മീറ്റര്‍, 4.5൦ മീറ്റര്‍ - 1.50 മീറ്റര്‍ = 3 മീറ്റര്‍ എന്നിങ്ങനെയാണ്. ആയത് കേരള പഞ്ചായത്ത് രാജ് ആക്ട് 22൦b യുടെ ലംഘനമുള്ളതായി കാണുന്നു. തീരുമാനം(30/03/2024) പരാതിക്കാരന്റെ കെട്ടിടം സ്ഥിതി ചെയ്യുന്നത് തൊടുപുഴ പൂമാല PWD റോഡിന്റെ സൈഡില്‍ ആണ്. PWD റോഡിന്റെ അതിര്‍ത്തി രേഖപ്പെടുത്തി കല്ലുകള്‍ ഇട്ടിട്ടില്ലാത്തതുമൂലം കെട്ടിടത്തിന്റെ മുന്‍ വശം റോഡുമായുള്ള അതിര്‍ത്തി കൃത്യമായി പരിശോധിക്കുന്നതിന് കഴിഞ്ഞിട്ടില്ലാത്തതാണ്. തന്നെയുമല്ല മേല്‍ സൂചിപ്പിച്ചിട്ടുള്ള ചട്ടലംഘനങ്ങള്‍ പരാതിക്കാരന്റെ കെട്ടിടത്തിന് ഉള്ളതിനാലും കെട്ടിടത്തിന് നമ്പര്‍ നല്കാന് കഴിയുകയില്ലായെന്നുള്ള വിവരം പരാതിക്കാരനെ രേഖാമൂലം അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 26
Updated on 2024-04-09 11:05:37