LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Abdul Azees Kalathingal, Karakunnu Malalpuram
Brief Description on Grievance:
Trade License
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 22
Updated on 2024-03-18 07:13:44
അദാലത്ത് സമിതി യോഗത്തിൽ അപേക്ഷകനായ ശ്രീ. അബ്ദുൾ അസീസ്, കളത്തിങ്ങലും തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് വേണ്ടി അസിസ്റ്റൻറ് സെക്രട്ടറി ശ്രീ. വിനോദ് കുമാറും ഹാജരായി. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ 8-ാം വാർഡിൽ റി.സ. 263/1ൽ പ്പെട്ട 1.5ഏക്കർ സ്ഥലത്ത് പുതുതായി നിർമ്മിച്ച 8/512D നമ്പർ കെട്ടിടത്തിൽ കോഴിഫാം ആരംഭിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിൻറെ നിരാക്ഷേപ സാക്ഷ്യപത്രം സഹിതം അപേക്ഷ സമർപ്പിച്ചിട്ട് ഒന്നര വർഷത്തോളമായിട്ടും നാളിതുവരെ ലൈസൻസ് അനുവദിച്ചിട്ടില്ലെന്നും, കെട്ടിടം നിർമ്മിക്കുന്ന അവസരത്തിലൊന്നും തന്നെ ലൈസൻസ് അനുവദിക്കാൻ കഴിയില്ലെന്ന് ഗ്രാമ പഞ്ചായത്ത് അധികൃതർ അറിയിച്ചില്ലെന്നും, വലിയൊരു തുക മുതൽ മുടക്കിയിട്ടുള്ളതാണെന്നും, സാമ്പത്തികമായി വലിയ പ്രയാസത്തിലാണെന്നും ആയതിനാൽ എത്രയും വേഗം ലൈസൻസ് അനുവദിക്കണമെന്നും അപേക്ഷകനായ ശ്രീ. അബ്ദുൾ അസീസ് അറിയിച്ചു. അപേക്ഷകനായ ശ്രീ. അബ്ദുൾ അസീസിൻറെ ഉടമസ്ഥതയിലുള്ളതും തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ 8/512B നമ്പർ കെട്ടിടം സ്ഥിതി ചെയ്യുന്നതുമായ റി.സ 263/1 ൽപ്പെട്ട 1.5 ഏക്കർ സ്ഥലത്ത് ശ്രീ. അബ്ദുൾ അസീസിൻറെ പേരിൽ നിലവിൽ 2500 കോഴികളെ വളർത്തുന്നതിനുള്ള ഒരു ലൈസൻസുണ്ടെന്നും ആയതിന് 31.03.2024 വരെ പ്രാബല്യമുണ്ടെന്നും, കൂടാതെ 2024-25 കാലയളവിലേക്ക് ലൈസൻസ് പുതുക്കുന്നതിലേക്ക് ഫീ അടവാക്കിയിട്ടുണ്ടെന്നും അസിസ്റ്റൻറ് സെക്രട്ടറി ശ്രീ. വിനോദ് കുമാർ അറിയിച്ചു. 2012 ലെ കേരള പഞ്ചായത്ത് രാജ് (ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ )ചട്ടങ്ങളിലെ ചട്ടം 4 (2) പ്രകാരം ഒരു സെൻറിൽ പരമാവധി 15 കോഴികളെ വളർത്തുന്നതിന് അനുമതി നൽകുന്നതിനാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ആയത് പ്രകാരം ശ്രീ. അബ്ദുൾ അസീസിന് ടിയാൻറെ ഉടമസ്ഥതയിലുള്ള 1.5ഏക്കർ സ്ഥലത്ത് 2500 കോഴികളെ വളർത്തുന്നതിനുള്ള ലൈസൻസ് (മലിനീകരണ നിയന്ത്രണ ബോർഡിൻറെ അനുമതി പ്രകാരം)8/521B നമ്പർ കെട്ടിടത്തിൽ അനുവദിച്ചിട്ടുള്ളതിനാലാണ് അതേ സ്ഥലത്ത് മറ്റൊരു പുതിയ ലൈസൻസിനുള്ള അപേക്ഷ (8/521Dനമ്പർ കെട്ടിടത്തിൽ) നിരസിച്ചതെന്നും അസിസ്റ്റൻറ് സെക്രട്ടറി അറിയിച്ചു. വിഷയം പരിഗണിച്ച അദാലത്ത് സമിതി 2012 ലെ കേരള പഞ്ചായത്ത് രാജ് (ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ )ചട്ടങ്ങളിലെ ചട്ടം 4 (2) പ്രകാരം ഒരു സെൻറിൽ പരമാവധി 15 കോഴികളെ വളർത്തുന്നതിന് അനുമതി നൽകുന്നതിനാണ് വ്യവസ്ഥ ചെയ്തിട്ടുള്ളതെന്നും ആയത് പ്രകാരം അപേക്ഷകനായ ശ്രീ. അബ്ദുൾ അസീസിൻറെ ഉടമസ്ഥതയിലുള്ള റി.സ 263/1ൽപ്പെട്ട 1.5ഏക്കർ സ്ഥലത്ത് ടിയാൻറെ പേരിൽ 2500 കോഴികളെ വളർത്തുന്നതിനുള്ള ഒരു ലൈസൻസ് നിലവിലുള്ള സാഹചര്യത്തിൽ മറ്റൊരു പുതിയ ലൈസൻസ് ഇതേ സ്ഥലത്ത് അനുവദിക്കാൻ നിർവ്വാഹമില്ലെന്ന് കാണുന്നു. ആയതു പ്രകാരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി ശരിയാണെന്ന് കാണുന്നു. അപേക്ഷകൻറെ പുതിയ ലൈസൻസിനായുള്ള അപേക്ഷ നിരസിക്കുന്നു. അദാലത്ത് സമിതി തീരുമാനം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അപേക്ഷകനെ രേഖാമൂലം അറിയിക്കേണ്ടതാണ്.
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 23
Updated on 2024-03-22 15:44:12