LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mammad Koya Karimbanakkal, Poyilkavu, Edakkulam Post, Koyilandy
Brief Description on Grievance:
Trade License
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 25
Updated on 2024-04-06 12:18:57
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ശ്രീ മമ്മദ് കോയ കുരിമ്പനക്കൽ എന്നവർ ബഹു : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച പരാതിയിൽ തൻെറ സ്വന്തമായുള്ള നാലര സെൻറ് സ്ഥലത്ത് നിർമ്മിച്ച കെട്ടിടത്തിൽ കോഴിക്കട നടത്തുന്നതിനുള്ള പഞ്ചായത്ത് ലൈസൻസ് അപേക്ഷ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ലഭ്യമാക്കിയിട്ടില്ല എന്നാണ് പരാതിപ്പെട്ടിരിക്കുന്നത് . ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ അദാലത്തില്‍ ഹാജരായി. ശ്രീ മമ്മദ് കോയയുടെ കെട്ടിടം ക്രമവൽക്കരിച്ച് നമ്പർ ലഭിക്കാത്തതാണ് അടിസ്ഥാന പ്രശ്നമെന്നും ന്യൂനതകൾ അറിയിച്ചു കത്ത് നൽകിയിട്ടുണ്ടെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു . പരാതിക്കാരനെ ഫോണിലൂടെ കേട്ടു. നിർമാണം സംബന്ധിച്ച ന്യൂനതകൾ അറിയിച്ചുകൊണ്ട് ഗ്രാമപഞ്ചായത്തിൽ നിന്നും കത്ത് ലഭിച്ചിട്ടുള്ളതാണെന്നും നിർമ്മിതിയിലെ ന്യൂനതകളിൽ ഇളവ് ചെയ്ത് നൽകുന്നതിനാണ് ബഹു മന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത് എന്നും ടിയാന് അറിയിച്ചു . ഈ സാഹചര്യത്തിൽ നിർമ്മാണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് സെക്രട്ടറിക്ക് ഇടക്കാല ഉത്തരവ് നൽകി
Attachment - Sub District Interim Advice:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 26
Updated on 2024-04-30 12:29:51
നിര്‍ദ്ദേശാനുസരണം ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം ശ്രീ മമ്മദ് കോയയുടെ ക്രമവല്‍ക്കരണ അപേക്ഷയില്‍ കെ പി ബിആര്‍ 2019 ചട്ടം 23,26,33,42,76(2) എന്നിവയുടെ ലംഘനം ഉള്ളതായി കാണുന്നു. നിര്‍മ്മിതിയില്‍ ഉള്ള പ്രസ്തുത അപാകതകള്‍ പരിഹരിക്കുന്നതിന് നിര്‍മ്മാണം മേല്‍നോട്ടം നടത്തിയ സൂപ്പര്‍വൈസറുമായി ബന്ധപ്പെട്ട് പരിഹാര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.ആയത് ശ്രീ മമ്മദ് കോയയെ ഫോണിലൂടെ ബോധ്യപ്പെടുത്തി.ഫയല്‍ തീര്‍പ്പാക്കി.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 27
Updated on 2024-05-15 13:08:22
ഫയലിലെ നടപടികള്‍ പൂര്‍ത്തീകരിച്ചതിനാല്‍ തീര്‍പ്പാക്കി