LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഫിര്‍ദൗസ്, ഖബറഡി, കൊയ്ത്തൂര്‍ക്കോണം പി.ഒ., പോത്തന്‍കോട് പിന് നം. 695584
Brief Description on Grievance:
പോത്തന്‍കോട് ഗ്രാമപഞ്ചായത്തില്‍ കല്ലൂര്‍ 16-ാം നമ്പര്‍ വാര്‍ഡില്‍ ഫിര്‍ദൗസ് വീട്ടില്‍ താമസക്കാരനായ ഞാന്‍ എന്റെ വീടിന്റെ മുകളില്‍ ഒരു മുറി കെട്ടുന്നതിന് വേണ്ടി 01.07.2020-ല്‍ XVI/573 നമ്പരായി ബില്‍ഡിംഗ് പ്ലാന്‍ ഉള്‍പ്പെടെ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കുകയും, A3-5909/2020 തീയതി 30.10.2020-ല്‍ 16/574 (Survey No.52/11-1 Melthonnakkal village) എന്ന നമ്പരില്‍ Site Approval and Building Permit ലഭിക്കുകയും ചെയ്തു. 19.04.2023-ല്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിനായി ടി പഞ്ചായത്തില്‍ അപേക്ഷയും 16/574 (ബില്‍ഡിംഗ് പെര്‍മിറ്റ് ലഭിച്ച നമ്പര്‍) എന്ന നമ്പരില്‍ പ്ലാനും സമര്‍പ്പിക്കുകയും, ഓവര്‍സിയര്‍ സ്ഥലപരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ നാളിതുവരെയും എനിക്ക് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റോ രേഖാമൂലം യാതൊരു മറുപടിയുമോ ലഭിച്ചിട്ടില്ല. മേല്‍ സൂചിപ്പിച്ചിട്ടുള്ള സര്‍വെ നമ്പരില്‍ 2 കെട്ടിടങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. [പാര്‍പ്പിടവും, വാണിജ്യ ആവശ്യത്തിനുള്ളതുമായ പഴയ ഒരു കെട്ടിടവും (രണ്ട് ബില്‍ഡിംഗിലും കരം അടയ്ക്കുന്നുണ്ട്)]. പ്രസ്തുത ഫയലുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ അന്വേഷിക്കുമ്പോള്‍ വാണിജ്യ ആവശ്യത്തിനുള്ള വര്‍ഷങ്ങളോളം പഴക്കമുള്ള ബില്‍ഡിംഗിലാണ് നിര്‍മാണം നടത്തിയതെന്നും ആയതിനാല്‍ അതിന് സര്‍ട്ടിഫിക്കറ്റ് നല്കാന് കഴിയില്ലെന്നും വാക്കാല്‍ അറിയിച്ചു. എന്നാല്‍ ടി ബില്‍ഡിംഗില്‍ ഞാന്‍ യാതൊരുവിധ നിര്‍മാണപ്രവര്‍ത്തനവും നടത്തിയിട്ടില്ല. ആയതിനാല്‍ പ്രസ്തുത ഫയല്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 26
Updated on 2024-06-06 16:12:33
പരാതിക്കാരനെ നേരില്‍ കേട്ടതിന്റെയും സ്ഥലപരിശോധന നടത്തിയതിന്റെയും അടിസ്ഥാനത്തില്‍ ശ്രീ.ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള 16/573 നമ്പര്‍ വാസഗൃഹത്തിന് മുകളില്‍ 20.34 m2 വിസ്തൃതിയുള്ള നിര്‍മ്മാണം നടത്തുന്നതിന് പഞ്ചായത്തില്‍ നിന്ന് കെട്ടിട നിര്‍മ്മാണാനുമതി ലഭിക്കുകയും ടിയാന് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും നികുതി പുനര്‍ നിര്‍ണ്ണയിക്കുന്നതിനായി കക്ഷി കംപ്ലീഷന്‍ പ്ലാന്‍ ഉള്‍പ്പെടെ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയതായും കാണുന്നു. എന്നാല്‍ പെര്‍മിറ്റ് പ്ലാനിലും കംപ്ലീഷന്‍ പ്ലാനിലും നിലവിലുള്ള കെട്ടിടം സ്ഥിതിചെയ്യുന്ന വസ്തുവില്‍ രേഖപ്പെടുത്തിയിരിക്കുന്ന 15 m2 വിസ്തൃതിയുള്ള വാണിജ്യ കെട്ടിടം 56.71 m2 വിസ്തീര്‍ണ്ണമുള്ളതായി സ്ഥലപരിശോധനയില്‍ ബോധ്യപ്പെട്ടു. വളരെ പഴക്കം ചെന്ന ഓടിട്ട മേല്ക്കൂരയോടു കൂടിയ കെട്ടിട നമ്പറുള്ള ടി കടമുറികള്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കാതെ റോഡിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നതിനാല്‍ ക്രമവത്ക്കരിക്കുന്നതിന് സാധിക്കില്ല. ആയതിനാല്‍ പഞ്ചായത്തിന്റെ അസ്സസ്മെന്റ് രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നതില്‍ നിന്നും കൂടുതല്‍ വിസ്തൃതിയുള്ള ഭാഗം പൊളിച്ചുനീക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും, തുടര്‍ന്ന് ശ്രീ.എം.ഷാനവാസ് നല്‍കിയിട്ടുള്ള കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷയിന്മേല് നിയമാനുസൃത നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ 18/05/2024-ലെ യോഗത്തില്‍ ചുമതലപ്പെടുത്തി തീരുമാനിച്ചു. അദാലത്ത് സമിതി തീരുമാനം കക്ഷിയെ അറിയിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിക്കൊണ്ട് ടി പരാതി തീര്‍പ്പാക്കുന്നതിന് തീരുമാനിച്ചു.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 27
Updated on 2024-06-25 12:06:00
Secretary has intimated the applicant about the decision of the adalath samathi vide letter number 400244/PTAL06/GPO/2024/1363/(3) Dated 24/06/2024.
Attachment - Sub District Final Advice:
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 28
Updated on 2024-06-25 12:07:08
Secretary has intimated the applicant about the decision of the adalath samathi vide letter number 400244/PTAL06/GPO/2024/1363/(3) Dated 24/06/2024.Hence the application is closed.