LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Nizam J Director Rajakumari Group, main Road Attingal
Brief Description on Grievance:
Building permit
Receipt Number Received from Local Body:
Interim Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 23
Updated on 2024-03-11 11:45:30
പരാതി സംബന്ധിച്ച വിശാദാംശങ്ങൾ പരിശോധിക്കുന്നതിനും അടുത്ത അദാലത്തിൽ പരാതിക്കാരനെ കേൾക്കുന്നതിനും, തീരുമാനിച്ചു. വിശദാംശങ്ങളുമായി അടുത്ത അദാലത്തിൽ ഹാജരാകാൻ സെക്രട്ടറിയോട് നിർദ്ദേശിച്ചും തീരുമാനിച്ചു.
Final Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 24
Updated on 2024-04-11 11:22:11
രാജകുമാരി ഗ്രൂപ്പിന് നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്ഥാപനങ്ങൾ പൂട്ടിക്കുന്നതിനായി നാവായിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിരന്തരമായി നോട്ടീസ് നൽകുകയും മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു എന്നും, കരവാരം ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനും നാവായിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയെന്നും ഏതു വിധേനയും തങ്ങളുടെ സ്ഥാപനത്തെ അടപ്പിക്കുവാൻ ശ്രമിക്കുകയാണ് സെക്രട്ടറി എന്നും ആയതിനാൽ സ്വതന്ത്രമായി ബിസിനസ് ചെയ്യുവാനും പകപോക്കലിന് വിധേയമാകാതിരിക്കാൻ ഉള്ള സാഹചര്യം ഒരുക്കി നൽകണമെന്നുമാണ് പരാതിയിലെ ഉള്ളടക്കം. പരാതി നൽകിയ രാജകുമാരി ഗ്രൂപ്പ് ഡയറക്ടർ ശ്രീ. നിസാം . ജെ എന്നയാളെ നേരിൽ കേട്ടു. നാവായിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അദ്ദേഹത്തിൻറെ പരിധിയിലല്ലാത്ത സ്ഥാപനത്തിന് നോട്ടീസ് നൽകിയതിനെതിരെയാണ് പരാതി നൽകിയത് എന്നും, ഇതിനു മുൻപും നാഷണൽ ഹൈവേയുടെ പണിയുമായി ബന്ധപ്പെട്ട് തങ്ങളുടെ സ്ഥാപനത്തിലെ വാട്ടർ ടാങ്ക് ലീക്ക് വന്നപ്പോൾ ആയത് മലിനജലമാണ് എന്നാരോപിച്ച് ഞങ്ങൾക്ക് നോട്ടീസ് നൽകുകയും നോട്ടീസിന് മറുപടി നൽകി പരിഹാരം കാണാൻ ശ്രമിച്ചിട്ടും സെക്രട്ടറി വീണ്ടും ഓരോ പ്രശ്നങ്ങൾ ഉന്നയിച്ച് തങ്ങളുടെ സ്ഥാപനത്തെ മാത്രം ലാക്കാക്കി നിരന്തരമായി ബുദ്ധിമുട്ടിക്കുകയാണ് എന്നും ആയതിനാലാണ് പരാതി നൽകേണ്ടതായി വന്നത് എന്നും ,സെക്രട്ടറി ബാഹ്യ ശക്തികളുമായി ചേർന്നു ഞങ്ങളുടെ സ്ഥാപനത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണ് എന്നും ഇത് മൂലം ഞങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 1500 ഓളം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടാൻ കാരണമാകുമെന്നും സെക്രട്ടറിയുടെ നിരന്തരമായ വേട്ടയാടൽ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ ഹിയറിംഗിൽ അറിയിച്ചു. പരാതി സംബന്ധിച്ച് നാവായിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ ലഭ്യമാക്കുകയും നേരിൽ കേൾക്കുകയും ചെയ്തു. കല്ലമ്പലം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ, ഫയർ ഓഡിറ്റിന്റെ അടിസ്ഥാനത്തിൽ അപാകതകൾ കണ്ടെത്തിയ 8 കെട്ടിടങ്ങളുടെ വിവരങ്ങൾ നാവായിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നൽകുകയും ആയതിന്മേൽ തുടർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു കൊണ്ട് കത്ത് നൽകുകയുണ്ടായിയെന്നും , അടിയന്തിര പ്രാധാന്യമുള്ള വിഷയമായിരുന്നതിനാൽ ഈ കത്തിൽ പരാമർശിച്ചിരുന്ന എട്ട് കെട്ടിടങ്ങൾക്കും അപാകതകൾ പരിഹരിക്കണമെന്ന് അറിയിച്ചു കൊണ്ട് ഉടൻ തന്നെ ഗ്രാമപഞ്ചായത്തിൽ നിന്ന് നോട്ടീസ് നൽകുകയുണ്ടായി എന്നും, പെട്ടെന്ന് നടപടി സ്വീകരിച്ചതിനാൽ നോട്ടീസിൽ പറഞ്ഞിരുന്ന 8 കെട്ടിടങ്ങളും , പഞ്ചായത്തിൻറെ അധികാരപരിധിയിലുള്ളതാണോ എന്ന് പരിശോധിക്കാതെ തന്നെ നോട്ടീസ് നൽകുകയാണ് ഉണ്ടായത് എന്നും ,ഇതിൽ ഒരു കെട്ടിടം തൊട്ടടുത്ത കരവാരം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടതായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത് എന്നും, ബോധപൂർവ്വമല്ലാതെ സംഭവിച്ച തെറ്റാണി തെന്നും ഈ ഫയർ ഓഡിറ്റ് സംബന്ധിച്ച നോട്ടീസാണ് നൽകിയത് എന്ന കാര്യം പരാതിയിൽ മനപൂർവ്വമായി പരാമർശിച്ചിട്ടില്ലെന്നും, ഈ നോട്ടീസിൻ്റെ അടിസ്ഥാനത്തിൽ അപാകതകൾ പരിഹരിച്ച് അറിയിച്ചിട്ടില്ലെന്നും, നാവായിക്കുളം സെക്രട്ടറി അറിയിച്ചു. രാജകുമാരി ഗ്രൂപ്പിൻറെ സ്ഥാപനങ്ങൾ അടപ്പിക്കുന്നതിനായി നിരന്തരം നോട്ടീസ് നൽകിയിരിക്കുന്നു എന്ന് പരാതിയിൽ പറയുന്നത് തെറ്റാണെന്നും ഇതിനു മുൻപായി കല്ലമ്പലം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന രാജകുമാരി ഗ്രൂപ്പിൻ്റെ ആൾമാർട്ട് എന്ന സ്ഥാപനത്തിൽ നിന്നും മലിനജലം ഒഴുക്കി വിടുന്നു എന്ന് ശ്രീ.നിസാർ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ , ആൾ മാർട്ട് എന്ന സ്ഥാപനത്തിൻ്റെ വേസ്റ്റ് ടാങ്ക് നിറഞ്ഞു മലിനജലം നാഷണൽ ഹൈവേയിലേക്ക് ഒഴുകുന്നു എന്ന് ബോധ്യമായതിൻ്റെ അടിസ്ഥാനത്തിൽ, ആയത് പരിഹരിക്കുന്നതത് ഈ സ്ഥാപനത്തിന് നോട്ടീസ് നൽകുകയാണ് ഉണ്ടായിട്ടുള്ളതെന്നും , മാലിന്യമുക്ത നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ടും അനിവാര്യ ചുമതലയുടെ ഭാഗമായുമാണ് നോട്ടീസ് നൽകിയിട്ടുള്ളതെന്നും , തികച്ചും ഔദ്യോഗിക ജോലിയുടെ ഭാഗമായാണ് നടപടികൾ സ്വീകരിച്ചിട്ടുള്ളതെന്നും സെക്രട്ടറി അറിയിച്ചു പരാതി പരിശോധിച്ചതിൻ്റെയും,പരാതിക്കാരെയും, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെയും നേരിൽ കേട്ടതിൻ്റെയും സെക്രട്ടറി ഹാജരാക്കിയ രേഖകൾ പരിശോധിച്ചതിൻ്റെയും അടിസ്ഥാനത്തിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം കല്ലമ്പലം അഗ്നി രക്ഷാ നിലയത്തിൽ നിന്നും നടത്തിയ ഫയർ ഓഡിറ്റിന്റെ ഭാഗമായി നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് നാവായിക്കുളം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാജകുമാരി ഗ്രൂപ്പിൻറെ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുള്ളതെന്ന് കാണുന്നു. ടി കത്തിൽ ഉൾപ്പെട്ടിരുന്ന 8 സ്ഥാപനങ്ങൾക്കും സെക്രട്ടറി നോട്ടീസ് നൽകിയിട്ടുള്ളതായും , എന്നാൽ ഇതിൽ ഒരു സ്ഥാപനം കരവാരം ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണ് എന്നും കാണുന്നു. തൻ്റെ അധികാര പരിധിയിൽ ഉൾപ്പെടാത്ത സ്ഥാപനത്തിന് നോട്ടീസ് നൽകിയ സെക്രട്ടറിയുടെ നടപടി ശരിയല്ല. തെറ്റായി നൽകിയ നോട്ടീസ് പിൻവലിക്കുന്നതിന് നാവായിക്കുളം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിക്കുന്നു. നോട്ടീസ് പിൻവലിച്ച് വിവരം പരാതിക്കാരെയും അദാലത്ത് സമിതിയേയും 7 ദിവസത്തിനകം അറിയിക്കേണ്ടതാണ്. നിരന്തരമായി നോട്ടീസ് നൽകി ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതിയിലെ പരാമർശം പരിശോധിച്ചതിൽ രാജകുമാരി ഗ്രൂപ്പിൻ്റെ സ്ഥാപനത്തിൽ നിന്നും, മലിനജലം ഒഴുകുന്നു എന്ന പരാതിയുമായി ബന്ധപ്പട്ടാണ് മുൻപ് നോട്ടീസുകൾ നൽകിയിട്ടുള്ളത് എന്ന് കാണുന്നു. ആയത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ നിയമപ്രകാരമുള്ള ചുമതലയാണ് എന്നുള്ളതിനാൽ ആയതുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയ സെക്രട്ടറിയുടെ നടപടിയിൽ വീഴ്ചയുള്ളതായി അദാലത്ത് സമിതി കാണുന്നില്ല. ആയതിനാൽ മേൽ ഖണ്ഡികയിലെ നിർദ്ദേശ പ്രകാരം നടപടി സ്വീകരിച്ച് അറിയിക്കുന്നതിന് നിർദ്ദേശം നൽകി പരാതി തീർപ്പാക്കുന്നു.
Final Advice Verification made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 25
Updated on 2024-05-22 15:41:46