LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Amaravathy, P.O. Eruvatty - 670 642
Brief Description on Grievance:
Withholding Building Permit under 200 sq.ft. without any reason
Receipt Number Received from Local Body:
Interim Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 23
Updated on 2024-03-07 11:33:23
48,/02-2024 DT. 04/03/2024 പിണറായി ഗ്രാമപഞ്ചായത്ത് ) ഉപജില്ല അദാലത്ത് പോർട്ടലിൽ ശ്രീ അരയത്ത് കൂട്ടേരി പ്രമോദ്, അമരാവതി എരുവട്ടി, എന്നവർ ലഭ്യമാക്കിയ, ഒരു കാരണവുമില്ലാതെ 200 സ്ക്വയർ ഫീറ്റിൽ താഴെയുള്ള കെട്ടിട നിർമ്മാണ പെര്മികറ്റിനുള്ള അപേക്ഷ തടഞ്ഞുവെക്കുന്നു എന്ന പരാതിയിൽ, അപേക്ഷകനെയും പഞ്ചായത്ത് പ്രതിനിധികളെയും നേരിൽ കേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും ടി സ്ഥലം കൂടി നേരിൽ പരിശോധിച്ചതിന് ശേഷം മാത്രമേ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ എന്ന് കമ്മിറ്റി വിലയിരുത്തി. ആയതിനാൽ സ്ഥലം കൂടി പരിശോധിച്ചതിനുശേഷം ടി പരാതിയിൽ അടുത്ത കമ്മിറ്റിയിൽ തീരുമാനമെടുക്കുന്നതിനു വേണ്ടി മാറ്റിവെച്ചു.
Attachment - Sub District Interim Advice:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 24
Updated on 2024-03-15 14:28:30
50,/03-2024 DT. 12/03/2024 പിണറായി ഗ്രാമപഞ്ചായത്ത് ) ഉപജില്ല അദാലത്ത് പോർട്ടലിൽ ശ്രീ അരയത്ത് കൂട്ടേരി പ്രമോദ്, അമരാവതി എരുവട്ടി, എന്നവർ ലഭ്യമാക്കിയ, ഒരു കാരണവുമില്ലാതെ 200 സ്ക്വയർ ഫീറ്റിൽ താഴെയുള്ള കെട്ടിട നിർമ്മാണ പെര്മി റ്റിനുള്ള അപേക്ഷ തടഞ്ഞുവെക്കുന്നു എന്ന പരാതിയിൽ, അപേക്ഷകനെയും പഞ്ചായത്ത് പ്രതിനിധികളെയും നേരിൽ കേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും ടി സ്ഥലം കൂടി നേരിൽ പരിശോധിച്ചതിന് ശേഷം മാത്രമേ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ എന്ന് 12/03/2024 ലെ 48/02-2024 തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തില്‍ 12/03/2024 ന് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉള്‍പ്പെ ടെ അപേക്ഷകന്റെ സാനിധ്യത്തില്‍ അദാലത്ത് സമിതി സ്ഥലം പരിശോധിച്ചതില്‍ നിന്നും ചുവടെ പറയുന്ന കാര്യങ്ങള്‍ ബോധ്യപ്പെട്ടു . 1. സ്ഥലത്ത് 5.60 മീ.X6.53 മീ അളവിൽ 36.70ച. മീ ബിൽട്ടപ്പ് വിസ്തീർണ്ണം വരുന്ന കെട്ടിടം(ഷോപ്പ്) നിർമ്മിച്ചതായി കാണുന്നു. ആയതിന് മുൻവശം റോഡിനോട് ചേർന്ന് പടിഞ്ഞാറ് ഭാഗം നിർമ്മിച്ചിട്ടുള്ള ഡ്രെയിനിലേക്ക് കെട്ടിടത്തിന്റെ വടക്കുവശം 3.12 മീറ്ററും തെക്ക് വശം 3.00 മീറ്ററും അളവ് നിലവിൽ ലഭിക്കുന്നുണ്ടെന്ന് കാണുന്നു കൂടാതെ സൈഡ് യാര്‍ഡ്് വടക്കുഭാഗത്ത് കുറഞ്ഞ അളവ് 1.80 മീറ്റർ ലഭിക്കുന്നതായും കാണുന്നു. ആയത് പ്രകാരം കെട്ടിടത്തിനു വേണ്ട കെപിബിആർ 2019 ചട്ടം 26(4) പ്രകാരമുള്ള തുറസ്സായ സ്ഥലങ്ങൾ ലഭിക്കുന്നതായി കാണുന്നു. ക്രമവൽക്കരണത്തിനായി സമർപ്പിച്ചിരിക്കുന്ന സൈറ്റ് പ്ലാനിൽ കാണിച്ചിരിക്കുന്ന കെട്ടിടത്തിന് ചുറ്റുമുള്ള തുറസ്സായ സ്ഥലത്തിന്റെ അളവുകൾ അപേക്ഷകന്റെ സ്ഥലത്ത് നിലവിലുള്ള സ്ഥലം അളവുകൾ, വിസ്തീർണ്ണം, ആകൃതി എന്നിവ സമർപ്പിച്ച പ്ലാനിൽ നിന്നും വ്യത്യസ്തമായിട്ടാണ് സ്ഥലത്ത് കാണുന്നത്. അന്വേഷണത്തിൽ സ്ഥലത്തിന്റെ കുറച്ചുഭാഗം കൈമാറിയിട്ടുള്ളതായി അപേക്ഷകൻ അറിയിച്ചിട്ടുണ്ട്. ആയത് പ്ലാൻ സമർപ്പിക്കുന്നതിന് മുന്നേ തന്നെ കൈമാറിയിട്ടുള്ളതായും അപേക്ഷകൻ അറിയിച്ചിട്ടുണ്ട്. 2. പഞ്ചായത്ത് സെക്രട്ടറി 25/11/2023ലെ 401068/BRRL01/GPO/2023/9937/(1). പ്രകാരം, അപേക്ഷകൻ സമർപ്പിച്ച 31/10/2023ലെ അപേക്ഷയിൽ 1). സൈറ്റ് പ്ലാനിൽ പ്ലോട്ടിന്റെ വടക്കുഭാഗത്തും പടിഞ്ഞാറ് ഭാഗത്തും ഉള്ള സെറ്റ് ബാക്ക് വ്യത്യാസം ഉള്ളതായി കാണുന്നു.2) Land tax, Possession Certificate,ല്‍ രേഖപ്പെടുത്തിയ സ്ഥലത്തിന്റെ വിസ്തീർണ്ണം ഡോക്യുമെന്റിൽ നിന്നും വ്യത്യാസം കാണുന്നു.3). site plan, service plan, key map എന്നിവയിൽ അതിരളവ് വ്യത്യാസമുണ്ട്. 4). പ്ലോട്ട് ഏറിയ രേഖപ്പെടുത്തിയതും വരച്ചിട്ടുള്ളതും അളവിൽ വ്യത്യാസമുണ്ട്. 5). hight of building തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു. എന്നീ ന്യൂനതകൾ ചൂണ്ടിക്കാട്ടി ആയത് പരിഹരിച്ച് പുന:സമർപ്പിക്കുന്നതിന് വേണ്ടി നോട്ടീസ് നൽകിയതായി കാണുന്നു. 3. മേൽ സൂചിപ്പിച്ച വസ്തുതകളിൽ നിന്നും ക്രമനമ്പർ 2 ൽ സൂചിപ്പിച്ച അപാകതകളിൽ 2,3,4 എന്നിവ സ്ഥലം കൈമാറ്റം ചെയ്തത് മൂലം ഉണ്ടായിട്ടുള്ളതാണെന്ന് കമ്മിറ്റി മനസ്സിലാക്കുന്നു, അപേക്ഷ തയ്യാറാക്കുന്ന ഘട്ടത്തിൽ ഉടമസ്ഥാവകാശ രേഖകൾ വില്ലേജ് ഓഫീസറുടെ Possession certificate, സ്ഥലത്തിന്റെ നിലവിലുള്ള വിസ്തീർണ്ണം, ആകൃതി, അതിരളവുകൾ എന്നിവ പരിശോധിക്കാതെയാണ് ലൈസൻസി അപേക്ഷ തയ്യാറാക്കിയിട്ടുള്ളത് എന്ന് കാണുന്നു. മേൽ വസ്തുതകളിൽ നിന്നും നിലവിലുള്ള പ്രകാരം, കെട്ടിടം നിർമ്മിച്ച പ്രകാരം അളവുകൾ, ഉയരം എന്നിവ കാണിച്ചുകൊണ്ടും അപേക്ഷകന്റെ കൈവശത്തുള്ള സ്ഥലം എന്നിവ വ്യക്തമാക്കികൊണ്ടും, KPBR 2019 ചട്ടപ്രകാരം നിർബന്ധമായും ആവശ്യമുള്ള 42 (1) പ്രകാരം വേണ്ട റാമ്പ്, 76(1) പ്രകാരം ഭൂഗർഭജല പോഷണ സംവിധാനം, 76(2)(3) പ്രകാരം മഴവെള്ള സംഭരണ സംവിധാനം, 79 (1) പ്രകാരമുള്ള മാലിന്യനിർമ്മാർജന സംവിധാനം, എന്നിവ ഉറപ്പുവരുത്തി കൊണ്ടും ക്രമവൽക്കരണ അപേക്ഷ സമര്പ്പി ക്കേണ്ടതുണ്ടെന്ന് കമ്മിറ്റി നിരീക്ഷിച്ചു. മേൽപ്രകാരം അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി സ്ഥല പരിശോധന സമയത്ത് അപേക്ഷകനെ നേരിൽ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിവരം അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി കൊണ്ടും തീരുമാനിച്ചു. മേൽപ്രകാരം ലഭിക്കുന്ന അപേക്ഷയിൽ സെക്രട്ടറി അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതാണെന്നും കമ്മിറ്റി നിർദ്ദേശിച്ചു തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 25
Updated on 2024-04-08 14:44:36
തീരുമാനം നടപ്പിലാക്കി