LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Dream Stars, Kuzhivila, Pongil, Mulluvila.PO, Thiruvananthapuram
Brief Description on Grievance:
Unauthorised Poultry Farm Shed removed - reg
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 25
Updated on 2024-03-04 15:04:01
പരാതിക്കാരിയുടെ വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പൗള്‍ട്രി ഫാം നിര്‍ത്തലാക്കുന്നതിനുള്ള അപേക്ഷ പരിശോധിച്ചതില്‍ ടി പൗള്‍ട്രിഫാം നടത്തുന്ന കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ ലഭിച്ചിട്ടുള്ളതാണെന്നും അധികമായി നിര്‍മ്മിച്ച ഷെഡുകള്‍ ക്രമവത്കരിക്കുകയും ചെയ്തിട്ടുള്ളതായും പൗള്‍ട്രിഫാം നടത്തുന്നതിന് കേരള സംസ്ഥാന മലിനീകരണ നിയന്ത്ര ബോര്‍ഡില്‍ നിന്നും NOC ലഭിച്ചിട്ടുള്ളതായും ആയതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് അനുവദിച്ചിട്ടുള്ളതായും സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. പൗള്‍ട്രി ഫാം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പെര്‍മിറ്റ്, ക്രവത്കരണം സംബന്ധിക്കുന്ന രേഖകള്‍, കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം, ലൈസന്‍സിന്റെ പകര്‍പ്പ്, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതി പത്രം, എന്നിവ ഹാജരാക്കുന്നതിന് 29/02/2024 -ലെ യോഗത്തില്‍ സെക്രട്ടറിയെ ചുതമലപ്പെടുത്തി തീരുമാനിച്ചു.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 26
Updated on 2024-05-08 14:41:31
സ്ഥലപരിശോധന നടത്തിയതില്‍ നിന്നും അംഗീകൃത സൈറ്റ് പ്ലാനില്‍ നിന്ന് വ്യത്യാസം വരുത്തി അനധികൃതമായാണ് കോഴി വളര്‍ത്തുന്നതിനുള്ള ഷെഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും ഗ്രാമപഞ്ചായത്തില്‍ നിന്നും അനുവദിച്ച ലൈസന്‍സില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് പതിന്മടങ്ങ് എണ്ണം കോഴികളെ അനധികൃതമായി വളര്‍ത്തുന്നതായും പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടു. ആയതിനാല്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കോഴിവളര്‍ത്തല്‍ കേന്ദ്രത്തിന് എതിരെ നിയമാനുസൃതമായ തുടര്‍നടപടികള്‍ സ്വീകരിച്ച് പുരോഗതി അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെക്രട്ടറിയെ 18/04/2024-ലെ യോഗത്തില്‍ ചുമതലപ്പെടുത്തി. അദാലത്ത് സമിതി തീരുമാനം കക്ഷിയെ അറിയിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 27
Updated on 2024-08-23 14:20:48
ശ്രീ.വിൻസെന്റ് നടത്തിവരുന്ന മാതാ പൌൾട്രി ഫാമിൽ പഞ്ചായത്തില്‍ നിന്നും അനുവദിച്ച ലൈസൻസ് വ്യവസ്ഥകളിൽ നിന്ന് വ്യതിചലിച്ച് എണ്ണത്തിൽ കൂടുതൽ കോഴികളെ വളർത്തുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ AP X1/479,AP XI/480 നമ്പര്‍ കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന കോഴി വളര്‍ത്തല്‍ കേന്ദ്രത്തിന്റെ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ശ്രീ.വിൻസെന്റ് സമര്‍പ്പിച്ച ലൈസൻസ് അപേക്ഷ പഞ്ചായത്ത് നിരസിക്കുകയും ഫാമിന്റെ പ്രവർത്തനങ്ങൾ നിർത്തിവെച്ച് അതിയന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി 10/07/2024 ലെ 400260/GGGR08/GPO/2024/2039/(5) പ്രകാരം കോഴികളെ നീക്കം ചെയ്യുന്നതിനുള്ള ലേല നടപടികൾ ഉൾപ്പെടെ നടത്തി വരവേ ശ്രീ.വിൻസെന്റ് പഞ്ചായത്ത് കമ്മിറ്റി മുൻപാകെ 30/07/2024-ാം തിയതിയിൽ അപ്പീൽ അപേക്ഷ സമർപ്പിച്ചതായും ടിയാന്റെ അപേക്ഷ പരിഗണിച്ച് കമ്മിറ്റി തീരുമാനം വരുന്നതുവരെ സെക്രട്ടറിയുടെ ഫാം അടച്ച്പൂട്ടൽ ഉത്തരവ് മരവിപ്പിക്കാൻ ബഹു പഞ്ചായത്ത് പ്രസിഡന്റ് നിർദ്ദേശം നല്‍കിയതായും കാണുന്നു.കോഴി വളര്‍ത്തല്‍ ഫാം പൂട്ടുന്നതിനായി സ്വീകരിച്ചു വന്ന നടപടികള്‍ താല്കാലികമായി നിര്‍ത്തിവയ്ക്കുന്നതിന് 31.07.2024 ന് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതായി കാണുന്നു.കൂടാതെ ഇതേ വിഷയത്തില്‍ ബഹു.കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനിൽ ശ്രീമതി പ്രദീജ, സി ആർ എം പി 3686/01-R/C1/2023/KeSCPCR നമ്പറായി സമർപ്പിച്ച , ഹർജിയിൽമേലുള്ള കോഴി വളര്‍ത്തല്‍ കേന്ദ്രം അടച്ചു പൂട്ടുന്നതിനുള്ള ഉത്തരവ്, 29/07/2024 ലെ WP (C) No:27072 of 2024 (H) പ്രകാരം ബഹു.കേരള ഹൈക്കോടതി തടഞ്ഞുകൊണ്ട് ഉത്തരവായിട്ടുള്ളതുമാണ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന കോഴി വളര്‍ത്തല്‍ കേന്ദ്രം അടച്ചുപൂട്ടുന്നതിനുള്ള ബഹു.സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മിഷന്റെ ഉത്തരവ് നടപ്പിലാക്കുന്നതിനെതിരെ ബഹു.ഹൈകോടതി 29/7/2024 ല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതിനാല്‍ ബഹു.ഹൈകോടതിയുടെ അന്തിമവിധിക്ക് വിധേയമായി തുടര്‍നടപടി സ്വീകരിക്കുന്നതിന് അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കുന്നു.