LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Hubble Minar,ummenchira(p.o) pinarayi Gp
Brief Description on Grievance:
പുതുക്കിയ പെര്‍മ്മിറ്റ് ഫീസ് അടക്കുവാനുള്ള സാന്പത്തിക ശേഷിയില്ല.പെര്‍മ്മിറ്റ് പ്രകാരമാണ് വീടെടുത്തത്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 23
Updated on 2024-03-07 11:30:47
47/02-2024 DT. 04/03/2024 പിണറായി ഗ്രാമപഞ്ചായത്ത് ) ഉപജില്ലാ അദാലത്ത് സമിതി പോർട്ടലിൽ ശ്രീ മജീദ് വി കെ, ഹബ്ബുൾ മിനാർ,നാരങ്ങാ പുറം, പിണറായി പി ഒ, എന്നവർ ലഭ്യമാക്കിയ, 2019 ൽ പിണറായി ഗ്രാമപഞ്ചായത്ത് നിന്നും പെർമിറ്റ് അനുവദിച്ചത് പ്രകാരം വീട് നിർമ്മിക്കുകയും 2022ൽ തന്നെ വീട്ടു നമ്പറിനു വേണ്ടി പഞ്ചായത്തിൽ അപേക്ഷിക്കുകയും ചെയ്തിരുന്നു.എന്നാല്‍ പെർമിറ്റ് ക്യാൻസൽ ചെയ്തുവെന്നും പുതുതായി അപേക്ഷിക്കണം എന്നും പഞ്ചായത്തിൽ നിന്നും അറിയിച്ചു. പെർമിറ്റ് ആദ്യം തന്നെ തന്ന് വീടെടുത്ത ഞങ്ങൾക്ക് എടുത്ത വീടിനു വേണ്ടി വീണ്ടും വില്ലേജിൽ 1000 രൂപ കൊടുത്ത് വീട് എടുക്കാൻ ഉള്ള അപേക്ഷ കൊടുക്കേണ്ടി വന്നു. ഇപ്പോൾ വീട് എടുക്കാൻ ഉള്ള പെർമിറ്റ് ലഭിക്കാൻ 33226 രൂപ അടക്കണമെന്ന് പറയുന്നു. ഞങ്ങൾക്ക് ഇത്രയും വലിയ തുക അടക്കാൻ സാധിക്കുകയില്ല ഈ തുക ഇളവു ചെയ്തു തരുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന പരാതിയിൽ അപേക്ഷകനെയും പഞ്ചായത്ത് പ്രതിനിധികളെയും നേരിൽ കേട്ടതിൽ നിന്നും,ഫയല്‍ പരിശോധിച്ചതിൽ നിന്നും ചുവടെ പറയുന്ന കാര്യങ്ങൾ കമ്മിറ്റിക്ക് ബോധ്യപ്പെട്ടു 1. ശ്രീ മജീദ് വി കെ എന്നവർക്ക് A1-6438/19 dt 03/12/2019 പ്രകാരം തറ, ഒന്നാം നില അടക്കം മൊത്തം 234.93 ച. മീ. വിസ്തീർണത്തിൽ ഏകവാസ ഗൃഹം നിർമ്മിക്കുന്നതിന് വേണ്ടി പെർമിറ്റ് അനുവദിച്ചിട്ടുണ്ട് 2. നിർമ്മാണം പൂർത്തീകരിച്ചതിനു ശേഷം അപേക്ഷകൻ സമർപ്പിച്ച അപേക്ഷയിൽ സെക്രട്ടറി സർവ്വേ നമ്പർ ഒന്നിന്റെ ഒരു ഭാഗം CZMP യുടെ മാപ്പിൽ CRZ പരിധിയിൽ ഉൾപ്പെടുന്നതായി കാണുന്നു എന്നും fmb യിൽ താങ്കളുടെ ഉടമസ്ഥതത്തിലുള്ള പ്ലോട്ട് വില്ലേജ് ഓഫീസർ രേഖപ്പെടുത്തി, kczma യുടെ അനുമതി ആവശ്യമാണെന്ന് കാണിച്ച് 28/10/2024ലെ401068/BABC06/GPO/20222/3290/(1) പ്രകാരം നോട്ടീസ് നൽകിയതായി കാണുന്നു 3. അപേക്ഷകൻ സമർപ്പിച്ച അപേക്ഷയിൽമേൽ സെക്രട്ടറിയുടെ റിമാര്‍ക്സ്2 സഹിതം 26/08/2023 ലെ SC3/4125/2023 കത്ത് പ്രകാരം KCZMA ജില്ലാതല കമ്മിറ്റിക്ക് നൽകിയ അപേക്ഷയിൽ മെമ്പർ സെക്രട്ടറി KCZMA ജില്ലാതല കമ്മിറ്റി കണ്ണൂർ 28/11/2023 ലെ LSGD/JD/KNR/4232/2023-PLG-2 പ്രകാരം എരുവെട്ടി വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തി സമർപ്പിച്ച fmb പ്രകാരം എരുവെട്ടി വില്ലേജിലെ വെണ്ടുട്ടായി ദേശത്തെ അപേക്ഷകന്റെ വീട് നിർമ്മാണം നടത്തിയ പ്ലോട്ട് ഉൾക്കൊള്ളുന്ന സർവ്വേ നമ്പർ 1/130 ൽ CZMP യുമായി താരതമ്യം ചെയ്യുമ്പോൾ പ്രസ്തുത പ്ലോട്ട് CRZ മേഖലയിൽ ഉൾപ്പെടുന്നില്ല. ആയതിനാൽ മേൽ അപേക്ഷയിൽ വീട് നിർമ്മാണത്തിന് CRZ ക്ലിയറൻസ് ആവശ്യമില്ലാ എന്ന് കാണിച്ചിട്ടുണ്ട്. മേൽ സാഹചര്യത്തിലും അനുവദിച്ച പെർമിറ്റ് നിലനിൽക്കുന്നതിനാലും ചട്ട പ്രകാരം പരിശോധിച്ച് അപേക്ഷകന്റെർ കെട്ടിടത്തിന് ഓക്ക്യപെൻസി/ കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 24
Updated on 2024-05-13 15:19:15
implemented(Secretary:s letter attached)