LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Karoth Valappil Perinthaleri Koyyam po
Brief Description on Grievance:
PWD Cert യോഗ തീരുമാനം ഉണ്ടായിട്ടും ഒക്കുപ്പൻസിയും നമ്പറും തരുന്നില്ല
Receipt Number Received from Local Body:
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 24
Updated on 2024-03-21 16:54:36
ശ്രീമതി. കാർത്യായനി, കാരോത് വളപ്പിൽ, പെരിന്തല്ലേരി, കൊയ്യം .പി.ഓ കണ്ണൂർ എന്നിവർ 12/ 220 സർവേ നമ്പറിൽ ഉൾപ്പെട്ട 0.008H സ്ഥലത്തു നിർമ്മിച്ച രണ്ടു മുറി വാണിജ്യ കെട്ടിടത്തിനു റോഡ് അതിർത്തിയിൽ നിന്നും നിശ്ചിത അകലം പാലിച്ചിട്ടില്ലെന്ന കാരണത്താൽ കെട്ടിട നമ്പർ അനുവദിക്കാത്തത് സംബന്ധിച്ചു സ്ഥിരം അദാലത് മുൻപാകെ സമർപ്പിച്ച പരാതി പ്രകാരം സ്ഥല പരിശോധന നടത്തിയതിൽ ശ്രീമതി.കാർത്യായനി എന്നിവർ വളക്കൈ- കൊയ്യം PWD റോഡിനോട് ചേർന്ന് മേൽ സർവേ നമ്പറിൽ ഒരു വാണിജ്യ കെട്ടിടം നിർമ്മിച്ചതായി കാണാൻ സാധിച്ചു. ഫയൽ പരിശോധനയിൽ ചെങ്ങളായി ഗ്രാമ പഞ്ചായത്തിൽ നിന്നും 11/10/2022 തീയ്യതിയിൽ SC1-BA(318370)/2022 നമ്പർ കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിച്ചതായി കണ്ടു. കെട്ടിട നിർമ്മാണം പൂർത്തീകരിച്ചപ്പോൾ റോഡ് വികസനത്തിനായി അപേക്ഷകൻ സ്ഥലം വിട്ടുനൽകിയതായി രേഖപ്പെടുത്തിയ PWD അസിസ്റ്റന്റ് എഞ്ചിനീയർ-ടെ സാക്ഷ്യപത്രവും , താലൂക്ക് സർവെയറുടെ സ്കെച്ച്, ജില്ലാ കളക്ടറുടെ ഉത്തരവ് എന്നിവ സമർപ്പിച്ചിട്ടും കെട്ടിട നമ്പർ അനുവദിക്കുകയുണ്ടായില്ല. സ്ഥല പരിശോധനയിൽ നിലവിൽ റോഡ് അതിരിൽ നിന്നും കെട്ടിടത്തിലേക്ക് 1 .08 മീറ്റർ, 1 .00 മീറ്റർ അകലമാണ് ലഭ്യമായിട്ടുള്ളത്. എന്നാൽ താലൂക്ക് സർവെയറുടെ 22/06/23 തീയ്യതിയിലെ സ്കെച്ച് പ്രകാരം പെർമിറ്റ് അനുവദിച്ച കാലയളവിൽ കെട്ടിടത്തിൽ നിന്നും റോഡ് അതിരിലേക്ക് 4.10m, 4.20m അകലം ലഭ്യമായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിന്നും പെർമിറ്റ് അനുവദിക്കുന്ന കാലയളവിൽ നിയമവും ചട്ടവും പാലിച്ചു കൊണ്ട് ആവശ്യമായ സെറ്റ് ബാക്ക് പ്രകാരമാണ് നിർമ്മാണ അനുമതി ലഭ്യമായത് എന്ന് വ്യക്തമാണ്. പിന്നീട് റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി സ്ഥലം സൗജന്യമായി വിട്ടു നൽകിയത് മൂലമാണ് നിലവിൽ പ്ലോട്ട് അതിരിൽ നിന്നും കെട്ടിടത്തിലേക്ക് ആവശ്യമായ അകലം ലഭിക്കാത്തത് എന്ന് കമ്മിറ്റി നിരീക്ഷിച്ചു. പൊതു ആവശ്യത്തിന് വേണ്ടി പ്രതിഫലം കൂടാതെ സ്വമേധയാ സ്ഥലം വിട്ടു നൽകിയ പരാതിക്കാരിക്കു ആയതിന്റെ പേരിൽ കെട്ടിട നമ്പർ അനുവദിക്കാത്തത് നീതി നിഷേധമാണെന്ന് കമ്മിറ്റി വിലയിരുത്തുന്നു. ടി സാഹചര്യത്തിൽ PWD അസിസ്റ്റന്റ് എഞ്ചിനീയർ ടെ സാക്ഷ്യപത്രം , താലൂക്ക് സർവെയറുടെ സ്കെച്ച്, ജില്ലാ കളക്ടറുടെ ഉത്തരവ് എന്നിവ അടിസ്ഥാനത്തിൽ കെട്ടിട നമ്പർ അനുവദിക്കുന്നതിനു ചെങ്ങളായി ഗ്രാമ പഞ്ചായത്ത് സെക്രെട്ടറിയ്ക്കു നിർദേശം നൽകി ഫയൽ തീർപ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 25
Updated on 2024-06-03 14:41:01
അദാലത്ത് തീരുമാനം നടപ്പില്‍ വരുത്തി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Attachment - Sub District Final Advice Verification: