LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മഠത്തില്‍പറമ്പില്‍, പനമരം പി.ഒ
Brief Description on Grievance:
പെര്‍മിറ്റ് ലഭിക്കാത്തത് സംബന്ധിച്ച പരാതി
Receipt Number Received from Local Body:
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 27
Updated on 2024-03-17 18:35:52
അദാലത്ത് അംഗങ്ങളായ ശ്രീ പ്രശാന്ത്, അസി. എക്സി എഞ്ചിനിയർ, ശ്രി രഞ്ജിത്, ഡെ ടൌണ്‍ പ്ലാനർ എന്നിവരടക്കം 16/03/2024 വൈകുന്നേരം 3 മണിക്ക് ഓൺലൈൻ യോഗം ചേർന്നു. ബഹു. മാനന്തവാടി എം എൽ എ ശ്രീ ഒ. ആർ കേളു മുഖാന്തിരം ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി അവർകൾ മുമ്പാകെ ശ്രീ ഈശോ എം ചെറിയാന്, മഠത്തില്‍പറമ്പില്‍, പനമരം പി..ഒ, പനമരം ഗ്രമ പഞ്ചായത്തിനെതിരെ സമർപ്പിച്ച കെട്ടിട ഓകുപൻസി - നമ്പർ സംബന്ധിച്ച പരാതി സിറ്റിസൺ അസിസ്റ്റൻറ് അദാലത്ത് പോർട്ടലിൽ BPWND21077000002 നമ്പറായി പരാതി ലഭ്യമായിട്ടുണ്ട്. BPWND21077000001 നമ്പറായി ഉപജില്ലാ അദാലത്ത് 2 ലഭിച്ച പരാതി 15.12.2023 ന് ചേർന്ന യോഗത്തിൽ പരിഗണിക്കുകയും ചെയ്തതിൻ ഫയൽ തദ്ദേശ ജോയിൻറ് ഡയറക്ടർ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവിടങ്ങളിൽ പെൻറിങ്ങാണെന്ന് കണ്ടതിൽ ജില്ലാ അദാലത്ത് സമിതിയിലേയ്ക്ക് എസ്കലേറ്റ് ചെയ്തിരുന്നു. A2/198/2014-15 നമ്പറായി 10/12/2014 ൽ പനമരം ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിച്ച ഡോർമിറ്ററി നിർമ്മാണ പെർമിറ്റ് പ്രകാരം നിർമ്മാണം നടത്തി 25/10/2022 ന് കംപ്ലീഷൻ സമർപ്പിക്കാൻ സമീപിച്ചപ്പോൾ കാലാവധി കഴിഞ്ഞതിനാൽ പെർമിറ്റ് പുതുക്കാൻ നിർദ്ദേശിക്കുകയും പുതുക്കാൻ അപേക്ഷ സമർപ്പിക്കുകയും എഞ്ചിനിയറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിർ 4393 രൂപ ഫീസ് അടവാക്കിപ്പിക്കുകയും പല കാരണങ്ങൾ നിരത്തി വൈകിപ്പിച്ചു എന്നും കക്ഷി അറിയിക്കാതെ പരിഗണനയ്ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് വിട്ടു എന്നും 26/06/2023 ൽ മാത്രമാണ് നോട്ട് നോട്ടീസ് നൽകിയത് എന്നും മേൽ വിഷയത്തിൽ ജില്ലാ ദുരന്ത നിവാരണ സമിതി 09/01/2024 ൽ അന്തിമ തീരുമാനമെടുക്കുകയും പ്രസ്തുത ഉത്തരവ് സഹിതം പെർമിറ്റ് പുതുക്കുന്നതിനായി പരാതിക്കാരൻ്റെ ഭാര്യ പഞ്ചായത്തിൽ ഹാജരായപ്പോൾ അപേക്ഷ സ്വീകരിക്കാതെ പരിഹസിച്ചതായും ജനപ്രതിനിധികളുടെ ഇടപെടലിൽ അപേക്ഷ സ്വീകരിച്ചതായും കേരള പഞ്ചായത്ത് ബിൽഡിങ് റൂൾ പ്രകാരം 10 വർഷം വരെ പുതുക്കി നൽകാമെന്നിരിക്കെ, 9 വർഷം കണക്കാക്കി 09/12/2023 ൽ കാലാവധി കഴിയുന്ന വിധമാണ് പുതുക്കി നൽകിയതെന്നും മറ്റുമാണ് നിലവിലെ പരാതി. വിഷയം സംബന്ധിച്ച് 27.02.2024 ൽ 29.02.24 നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പനമരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് ഇ മെയിൽ വഴി ആവശ്യപ്പെട്ടെങ്കിലും ലഭ്യമാക്കാത്തതിൽ നിരന്തരം ഫോണിൽ ബന്ധപ്പെട്ട് 16.03.2024 ൽ 401003/ LLDC03/GPO/2024/ 1681 റിപ്പോർട്ട് ലഭ്യമാക്കിയിട്ടുള്ളതാണ്. (അറ്റാച്ച് ചെയ്തിരിക്കുന്നു) കേരള കെട്ടിടനിർമ്മാണ ചട്ടം 2011 പ്രകാരം 9 വർഷം കാലാവധി കണക്കാക്കിയാണ് 09.12.2013 വരെ കാലാവധിയിൽ 10.01.2024 ൽ പെർമിറ്റ് പുതുക്കി നൽകിയത് എന്നും കേരള കെട്ടിടനിർമ്മാണ ചട്ടം 2019 അടിസ്ഥാനത്തിൽ 10 വർഷം കാലാവധിയിൽ പുതുക്കി നൽകാമെന്ന് ശ്രദ്ധയിൽ പെട്ടതിൻെറ അടിസ്ഥാനത്തിൽ 27.02.2024 ൽ 10.12.2024 വരെ പുതുക്കി നൽകി എന്നും അനുവദിച്ച കാലത്തെ ചട്ടങ്ങളാണ് ബാധകം എന്ന പത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു വീഴ്ച സംഭവിച്ചത് എന്നും പനമരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബോധിപ്പിച്ചിട്ടുണ്ട്. പരാതിയിൽ ലഭ്യമായ 9436044018 ഫോൺ നമ്പറിൽ പരാതിക്കാരനുമായി സംസാരിച്ചതിൽ പുതുക്കി ലഭിച്ചതായി അറിയിച്ചു. സേവനം ലഭിച്ച സാഹചര്യത്തിൽ അദാലത്ത് ഫയൽ തീർപ്പാക്കുന്നു. പരാതിക്കാരൻ ഉന്നയിച്ച മറ്റ് ആരോപണങ്ങൾക്ക് വിശദീകരണം സമർപ്പിച്ചിട്ടില്ല. KPBR 2019 ചട്ടം 15 (10) പ്രകാരം പുതുക്കി നൽകാത്തതും, ILGMS ൽ വയനാട്ടിൽ ഏറ്റവുമധികം വൈകിയ ഫയലുള്ള പഞ്ചായത്തായി മാസങ്ങളായി തുടരുന്നതും ഗൌരവമായി കാണുന്നു. ഓഫീസ് പ്രവർത്തനത്തിൽ ജാഗ്രതക്കുറവുള്ളതായി നിരീക്ഷിക്കുന്നു. ഇക്കാര്യങ്ങളിൽ സെക്രട്ടറിയുടെ വിശദീകരണം ആവശ്യമാണ
Attachment - Sub District Final Advice:
Final Advice Verification made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 28
Updated on 2024-03-27 21:55:54
ബഹു. ജോയിൻറ് ഡയറക്ടറുടെ ശ്രദ്ധയിൽ പെടുത്തുന്നതാണ്.