LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vilayilthekkethil Puthenkottackakam Chennithala p o Mavelikkara Alappuzha 690105
Brief Description on Grievance:
അനധികൃത നിർമ്മാണത്തെ കുറിച്ച് പരാതി കൊടുത്തിട്ടും നടപടി എടുത്തില്ല. നിർമാണത്തിന് അനുമതി കൊടുത്തിട്ടില്ല എന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നു സെക്രട്ടറിക്ക് .ഇത് മറച്ചു വച്ച് അന്യായക്കാരെ സംരക്ഷിക്കാൻ വേണ്ടി എൻ്റെ പരാതിക്ക് കാലതാമസം വരുത്തി പണി പൂർത്തിയാക്കാൻ സെക്രട്ടറി കൂട്ടുനിന്നു .എൻ്റെ വസ്തുവിൻ്റെ അതിര് കല്ല് എടുത്തു മാറ്റിയാണ് കളത്തൂർ കാവ് അധികാരികൾ കമാനം പണിഞ്ഞത്.ഇവർക്ക് നിർമ്മാണത്തിനുള്ള അനുമതി ഇല്ല എന്ന് RTI യിൽ പറയുന്നുണ്ട്.എൻ്റെ വസ്തു അതിര് നിർണയിക്കാനുള്ള സാവകാശം പോലും നൽകാതെ അന്യയക്കർക് കൂട്ട് നിന്നു പണി പൂർത്തിയാക്കാൻ സെക്രട്ടറി കൈക്കൂലി വാങ്ങി സഹായിച്ചു.ഇത് വിജിലൻസിനെ കൊണ്ട് അന്വേഷിക്കുക. അനധികൃത നിർമ്മാണം നിർത്തി വയ്പ്പിക്കുക.അന്യായക്കാർക്ക് എതിരെ നടപടി സ്വീകരിക്കുക.വസ്തു അളക്കുന്നത് വരെ നിർമ്മാണം നിർത്തി വയ്പിക്കുക .ഇതുവരെ അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനം നടത്തിയവർക്ക് എതിരെ സെക്രട്ടറി എന്ത് നടപടി സ്വീകരിച്ചു എന്ന് അന്വേഷിക്കുക. എനിക്ക് നീതി ലഭ്യമാക്കുക
Receipt Number Received from Local Body:
Final Advice made by ALP5 Sub District
Updated by ശ്രീ.രാജൻ, Internal Vigilance Officer
At Meeting No. 23
Updated on 2024-03-05 20:30:46
വസ്തുവിന്റെ അതിര് നിർണയത്തിന് ശേഷം മാത്രമേ ടി വിഷയത്തിൽ മേൽ തുടർനടപടി സ്വീകരിക്കാൻ കഴിയൂ .നിലവിൽ മുൻസിഫ് കേസ് ഉള്ളതിനാലും സിവിൽ ഡിസ്പ്യൂട് കേസുകൾ പഞ്ചായത്തിന്റെ അധികാര പരിധിയിൽ വരാത്തത് കൊണ്ടും ടി അപേക്ഷ സെക്രട്ടറിയുടെ കത്തിൻ മേൽ തീർപ്പാക്കുന്നു
Attachment - Sub District Final Advice:
Final Advice Verification made by ALP5 Sub District
Updated by ശ്രീ.രാജൻ, Internal Vigilance Officer
At Meeting No. 24
Updated on 2024-03-05 20:35:04
വസ്തുവിന്റെ അതിര് നിർണയത്തിന് ശേഷം മാത്രമേ ടി വിഷയത്തിൽ മേൽ തുടർനടപടി സ്വീകരിക്കാൻ കഴിയൂ .നിലവിൽ മുൻസിഫ് കേസ് ഉള്ളതിനാലും സിവിൽ ഡിസ്പ്യൂട് കേസുകൾ പഞ്ചായത്തിന്റെ അധികാര പരിധിയിൽ വരാത്തത് കൊണ്ടും ടി അപേക്ഷ സെക്രട്ടറിയുടെ കത്തിൻ മേൽ തീർപ്പാക്കുന്നു .മേൽ പരാതിയിൽ മേലുള്ള നേരിട്ടുള്ള സ്ഥല പരിശോധനയിൽ അതിർത്തി നിര്ണയിച്ചാൽ മാത്രമേ വസ്തു കൈയേറി അനധികൃത നിർമാണം ആണോ എന്ന് ഉറപ്പു വരുത്തി പരാതി തീർപ്പു കൽപ്പിക്കാൻ കഴിയൂ
Citizen Remark
അമ്പലത്തിൻ്റെ കമാനത്തിൻ്റെ നിർമ്മാണം പഞ്ചായത്തിൽ നിന്നും അനുമതി വാങ്ങിക്ക്ക്കാതെയാണ് നടത്തിയത്.പഞ്ചായത്ത് രാജ് പ്രകാരം അനുമതി വേണ്ടാത്ത നിർമാണങ്ങളിൽ അമ്പലങ്ങളുടെ കമാനം ഒഴിവാക്കിയിട്ടില്ല .കമാനവുമായി ബന്ധപ്പെട്ട് ഒരു കേസും ഇല്ല.പഞ്ചായത്ത് നീതി നടപ്പാക്കുന്നില്ല എന്ന് തോന്നിയപ്പോൾ എൻ്റെ വസ്തു അതിര് നിർണയിക്കാൻ വേണ്ടി ആണ് കേസ് കൊടുത്തത്. അത് ഞാൻ കൊടുത്ത കേസ് ആണ്. എല്ലാത്തരം നിർമ്മാണങ്ങളുക്കും അനുമതി വാങ്ങണമെന്നും പഞ്ചായത്ത് രാജിൽ പറയുമ്പോൾ കമാനത്തിന് അനുമതി വേണ്ട എന്ന് സെക്രട്ടറി പറയുന്നത് പുനഃപരിശോധിക്കണമെന്ന് അഭിപ്രായപ്പെടുന്നു.കാരണം ഒഴിവാക്കിയ നിർമ്മാണങ്ങളുടെ പട്ടികയിൽ ഇത് ഉൾപ്പെടുന്നില്ല . അനുവാദം ഇല്ലാത്ത നിർമാണത്തിന് എതിരെ നടപടി സ്വീകരിക്കാതെ എൻ്റെ വസ്തു അതിര് നിർണയിക്കാൻ പറയുന്നത് നീതി യുക്തമല്ല.അധിക്രമിച്ച് കയറുന്ന ആൾ ആദ്യം എടുത്തു കളയുന്നത് അതിര് കല്ല് ആണ്. പഞ്ചായത്ത് സെക്രട്ടറിയും ഉദ്യോഗസ്ഥരും ഈ നിർമ്മാണത്തിന് കൂട്ട് നിൽക്കുകയാണ്.എൻ്റെ വസ്തു അളക്കുന്നത് വരെ ഈ നിർമ്മാണം സെക്രട്ടറി നിർത്തി വയ്പിച്ചില്ല. കൃത്യമായി അതിര് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഒരു കക്ഷിക് മാത്രമായുള്ള നീതി ആണ് സെക്രട്ടറി എടുത്തത്.ഇത് സെക്രട്ടറി യുടെ ഭാഗത്ത് നിന്നുള്ള വീഴ്ച ആണ്. ഇത്തരത്തിൽ നീതി നിഷേധം നടത്തുന്ന ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കുക. കമാനം പണിയുന്നതിന് അനുമതി വേണമോ വേണ്ടയോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുക.അതിര് നിർണ്ണയം രണ്ടാമത് പരിഗണിക്കേണ്ട വിഷയമാണ്. നിർമ്മാണത്തിൻ്റെ അനുമതിയെ സംബന്ധിച്ച് സെക്രട്ടറി കൈക്കൊണ്ട നിലപാട് പുനഃപരിശോധിക്കണമെന്ന് അഭിപ്രായപ്പെടുന്നു എൻ്റെ വസ്തു ആണെന്ന് തെളിയിക്കുന്ന എല്ലാ രേഖകളും എൻ്റെ കയ്യിൽ ഉണ്ട് . അനധികൃത നിർമ്മാണം നടത്തിയവർക്ക് ഒരു കരം അടച്ച രസീത് എങ്കിലും ഉണ്ടോയെന്ന് സെക്രട്ടറി പരിശോധിക്കേണ്ടത് ആയിരുന്നു.ഇതൊന്നും ചെയ്യാതെ എൻ്റെ വസ്തു അളക്കാൻ പറഞ്ഞാൽ അത് കാലതാമസം നേരിടുമെന്ന് സെക്രട്ടറിക്ക് അറിയാം .ഇത് കൈക്കൂലി വാങ്ങി അനധികൃത നിർമ്മാണം നടത്തിയവരെ സഹായിക്കാൻ വേണ്ടി മാത്രമാണ് . നിർമ്മാണം നിർത്തിവയ്ക്കാൻ ഉത്തരവിട്ടതിന് ശേഷം അതിർത്തി നിർണയിക്കാൻ പറഞാൽ അത് നീതിപൂർവ്വം ആയ നടപടി ആണെന്ന് പറയാം.പക്ഷേ ഇവിടെ നിർമ്മാണം നിർത്തി വയ്ക്കാതെ അതിര് നിർണയിക്കാൻ ആണ് സെക്രട്ടറി പറഞ്ഞത്.ഇത് നീതി നിഷേധം ആണ്.ഇതിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുന്നു. അന്യയക്കരെ സഹായിക്കാൻ എടുത്ത സെക്രട്ടറി യുടെ നിലപാട് അന്വേഷിക്കുക . കൃത്യവിലോപം നടത്തിയതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കുക.
Final Advice made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 19
Updated on 2024-03-26 14:51:56
റോഡ് അതിർത്തിയിൽ നിന്ന് 1.5 മീറ്റർ ഉള്ളിലേക്ക് മാറിയാണ് നിർമ്മാണമെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷകയും ക്ഷേത്ര ഭാരവാഹികളും തമ്മിലുള്ള വസ്തു തർക്കമാണ് എന്ന നിഗമനത്തിൽ മറ്റ് തുടർനടപടികൾ സ്വീകരിക്കേണ്ടതില്ല എന്ന നിരീക്ഷിച്ച് അപ്പീൽ തീർപ്പാക്കി
Final Advice Verification made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 20
Updated on 2024-04-12 12:23:25
വസ്തുവിന്റെ അതിർത്തി നിർണ്ണയിച്ചാൽ മാത്രമേ പരാതിക്കാരുടെ വാസ്തു കൈയ്യേറിയാണോ നിർമ്മാണം നടത്തിയിട്ടുള്ള എന്നത് പരിശോധിച്ച് പരാതി തീർപ്പ് കൾപ്പിക്കാൻ കഴിയൂ എന്ന് വിലയിരുത്തുന്നു. മേല് വിവരം അപേക്ഷകയെ അറിയിച്ചു കൊണ്ട് പരാതി തീരപ്പാക്കി ഉത്തരവാകുന്നു