LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Shylesh Kumar Kailasam, Pananinnavila, Kannamude, Kappil Post Trivandrum
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Final Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 23
Updated on 2024-03-13 16:29:33
ഇടവ ഗ്രാമപഞ്ചായത്തിൽ ശ്രീ. ശൈലേഷ് കുമാർ, കൈലാസം, പനനിന്നവിള , കണ്ണമ്മൂട്, കാപ്പിൽ പി ഒ എന്നയാൾ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടിന് നമ്പർ അനുവദിച്ചു നൽകണമെന്നും, ലൈഫ് പദ്ധതിപ്രകാരം ബാക്കി ലഭിക്കാനുള്ള തുക അനുവദിക്കണമെന്നും കാണിച്ച് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനം അദാലത്ത് സമിതി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിനായി ലഭ്യമാക്കിയിട്ടുണ്ട്. ശ്രീ. ശൈലേഷ് കുമാറിൻ്റെ വീട് നിർമ്മാണാനുമതിക്കുള്ള അപേക്ഷ ഗ്രാമപഞ്ചായത്ത് CRZMA -യുടെ പരിഗണനക്ക് അയച്ചതായും എന്നാൽ ആയത് നോൺ- ഡെവലപ്മെൻറ് സോണിലാണ് എന്ന് ചൂണ്ടിക്കാട്ടി നിരസിച്ചിട്ടുള്ളതായും കാണുന്നു. ശ്രീ ശൈലേഷ് കുമാറിന്റെ പരാതി, അദാലത്ത് സമിതി കൺവീനർ ,സമിതി അംഗം വർക്കല ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർ സ്ഥലം സന്ദർശിച്ച് നേരിൽ പരിശോധനനടത്തി . ഇടവ ഗ്രാമപഞ്ചായത്ത് സെക്രട്ടറി , LSGD അസിസ്റ്റൻറ് എൻജിനീയർ ,ഓവർസിയർ എന്നിവരും പരാതിക്കാരനായ ശ്രീ. ശൈലേഷ് കുമാറും പരിശോധന സമയത്ത് ഹാജരായിരുന്നു. പരാതിക്കാരൻ നിർമ്മിച്ചിരിക്കുന്ന വീട്ടിലേക്ക് കായലിൽ നിന്നും 50 മീറ്റർ അകലമാണ് ഉള്ളത് എന്നും ഈ ഭാഗത്ത് കായലിന്റെ വീതി 160 മീറ്ററാണ് എന്നും പരിശോധനയിൽ വ്യക്തമായി . ഈ നിർമ്മാണം നടത്തിയിട്ടുള്ളത് നിലവിലെ തീര സംരക്ഷണ നിയമപ്രകാരമുള്ള നോൺ- ഡെവലപ്മെൻറ് സോണിൽ ആണ്. ആയതിനാലാണ് ഈ കെട്ടിടത്തിന് നിർമ്മാണാനുമതി നൽകാനാവില്ല എന്ന തീരുമാനം 'CRZMA കൈ കൊണ്ടത് എന്ന് കാണാവുന്നതാണ്. നിർമ്മാണാനുമതി ലഭ്യമാകാത്തതിനാൽ നിലവിലെ നിയമപ്രകാരം ഈ വീടിന് നമ്പർ അനുവദിക്കാൻ കഴിയില്ല എന്ന് കാണുന്നു. ഇക്കാര്യങ്ങൾ പരാതിക്കാരനെ അറിയിക്കുന്നതിനും , ഈ വിഷയത്തിൽ നിയമാനുസൃതം തുടർ നടപടികൾ സ്വീകരിക്കുന്നതിനും ഇടവ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. വീട് വെക്കുന്നതിനായി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു ഗഡു തുക നൽകിയതായും ബാക്കി നൽകാനുള്ള തുക നൽകണം എന്നതുമാണ് പരാതിയിലെ മറ്റൊരു ആവശ്യം . ഈ വിഷയം അദാലത്ത് സമിതിയുടെ പരിഗണനാ പരിധിയിൽ ഉൾപ്പെടുന്നില്ല. ആയതിനാൽ ഈ ആവശ്യം സംബന്ധിച്ച് പഞ്ചായത്തിൽ പ്രത്യേക അപേക്ഷ നൽകുന്നത് ഉചിതമായിരിക്കുമെന്ന് പരാതിക്കാരനെ അറിയിക്കുന്നതിനും തീരുമാനിച്ചു .
Final Advice Verification made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 24
Updated on 2024-05-17 16:42:35
ശ്രീ. ശൈലേഷ് കുമാർ, കൈലാസം, പനനിന്നവിള , കണ്ണമ്മൂട്, കാപ്പിൽ പി ഒ എന്നയാൾ നിർമ്മിച്ച വീടിന് UA നം.ഇട്ടതായി സെക്രട്ടറി അറിയിച്ചിട്ടുണ്ട്.