LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
അമൃതാലയം , അമ്പലത്തുംഭാഗം p.o , പോരുവഴി, കൊല്ലം
Brief Description on Grievance:
2000 മാര്‍ച്ച് 31 ന് മുന്‍പ് നിലവിലുണ്ടായിരുന്ന കെട്ടിടത്തിന് മുകളില്‍ നിര്‍മ്മാണത്തിന് പോരുവഴി ഗ്രാമപഞ്ചായത്ത് പെര്‍മിറ്റ് അനുവദിക്കാത്തത് സംബന്ധിച്ച്.
Receipt Number Received from Local Body:
Interim Advice made by KLM1 Sub District
Updated by ശ്രീ.സുശീന്ദ്രൻ.കെ, Internal Vigilance Officer
At Meeting No. 23
Updated on 2024-05-22 16:35:35
For site inspection
Final Advice made by KLM1 Sub District
Updated by ശ്രീ.സുശീന്ദ്രൻ.കെ, Internal Vigilance Officer
At Meeting No. 27
Updated on 2024-06-24 15:17:04
1996 ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കരം അടച്ചുവരുന്ന തന്റെ ഉടമസ്ഥതയിലുള്ള PP IV/420A (മുന്‍ നമ്പര്‍) IX/119 (പുതിയത് ) നമ്പരായി ഒറ്റനില കെട്ടിടത്തിന് മുകളിലായി ഒരു നിലകൂടി നിര്‍മ്മിക്കുന്നതിന് 09/11/2023 ന് പോരുവഴി ഗ്രാമപഞ്ചായത്തില്‍ പെര്‍മിറ്റിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ 2013 ല്‍ റീസര്‍വ്വേ നടത്തി അതിര് കല്ല് സ്ഥാപിച്ച വസ്തു വീണ്ടും റീസര്‍വ്വേ നടത്തി അതിര് കല്ല് സ്ഥാപിച്ച് സ്കെച്ച് സമര്‍പ്പിക്കണമെന്ന് വ്യക്തമാക്കി 06/12/2023 തീയതിയില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കത്ത് നല്കിയിട്ടുള്ളതാണ് റീസര്‍വ്വേ പ്രകാരം തന്റെ വീട് സ്ഥിതി ചെയ്യുന്ന പ്ലോട്ടിന്റെ ഒരു ഭാഗം 26.7 മീറ്ററും മറ്റേ ഭാഗം 8.30 മീറ്ററുമായി അകലമുണ്ട്. അതില്‍ 26.7 മീറ്റര്‍ അകലമുള്ള ഭാഗത്താണ് എന്റെ വീട് സ്ഥിതി ചെയ്യുന്നത്. 2000 മാര്‍ച്ച് 31 ന് നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് ചട്ടം 23, 26, 28 എന്നിവ ബാധകമല്ലെങ്കില്‍ പോലും മതിയായ സെറ്റ് ബാക്ക് നിലവിലുള്ള എന്റെ വീടിന്റെ മുകളില്‍ അതേ അളവില്‍ ഒരു നിലകൂടി പണിയുവാനുള്ള അനുമതി ലഭ്യമാക്കണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 1997 വര്‍ഷം പൂര്‍ത്തീകരിച്ച കെട്ടിടം 1998 മുതല്‍ പോരുവഴി ഗ്രാമപഞ്ചായത്തില്‍ കെട്ടിട നികുതി ഈടാക്കി വരുന്നതും PWD റോഡിന്റെ അതിര്‍ത്തിയോട് ചേര്‍ത്ത് മതില് നിര്‍മ്മിക്കുന്നതിന് 2016 ല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും അനുമതി നല്കിയിട്ടുള്ളതാണ്. പഴയവീട് നിലനിര്‍ത്തികൊണ്ട് അതിന് മുകളില്‍ നിര്‍മ്മാണം നടത്തുന്നതിന് അനുമതി നല്‍കണമെന്ന് രേഖപ്പെടുത്തി അപേക്ഷക മൊഴി നല്കിയിട്ടുള്ളതാണ്. പ്രസ്തുത അപേക്ഷ പ്രകാരം സ്ഥല പരിശോധനയും അനുബന്ധ രേഖകളും പരിശോധിച്ചതു പ്രകാരമുള്ള നടപടി വിവരം തഴെ വിവരിക്കുന്നു. പോരുവഴി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 06 ല്‍ റീസര്‍വ്വേ നമ്പര്‍ 733/11 ഉള്‍പ്പെട്ട 4.86 ആര്‍സ് വസ്തു സംബന്ധിച്ച് സമര്‍പ്പിച്ച സ്കെച്ചും, പ്ലോട്ടും പരിശോധിച്ചപ്പോള്‍ അപേക്ഷകന്റെ പ്ലോട്ടിലെ അളവുകളും സ്ക്കെച്ചിലെ അളവുകളും തമ്മില്‍ പൊരുത്ത കേടുകള്‍ കാണുന്നു. ആയതിനാല്‍ 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെ ചട്ടം (6) പ്രകാരം പ്ലോട്ടിന്റെ ശരിയായ അളവുകള്‍ രേഖപ്പെടുത്തിയ പ്ലാന്‍ സെക്രട്ടറിയ്ക്ക് സമര്‍പ്പിക്കേണ്ടതും ആയത് പരിശോധിച്ച് തുടര്‍നടപടി സെക്രട്ടറി സ്വീകരിക്കുന്നതുമാണ്. 9/119 –ാം നമ്പര്‍ കെട്ടിടത്തിന്റെ കാലപ്പഴക്കം സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ കെട്ടിടത്തിന്റെ വസ്തുനികുതി നിലവില്‍ വന്നത് 2013-14 ആദ്യപാദം മുതലാണെന്നും അസസ്മെന്റ് പ്രകാരം 15 വര്‍ഷം കാലപ്പഴക്കം ഉള്ളതായി കാണുന്നു. ആയതിനാല്‍ 2019 ലെ കേരളാ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെ ചട്ടം 23, 26, 28 ബാധകമാണെന്നും ചട്ടം 72 പ്രകാരമുള്ള ഇളവുകള്‍ നല്കുവാന് കഴിയുകയില്ലായെന്ന് ഗ്രാമപഞ്ചായത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. എന്നാല്‍ പ്രസ്തുത കെട്ടിടം 1996 ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പോരുവഴി ഗ്രാമപഞ്ചായത്തില്‍ നേരിട്ട് നികുതി അടച്ചുവരുന്നതാണെന്നും കെട്ടിട നികുതി അടവാക്കത്തതിനാല് ബഹു. കോടതി മുഖേന PP IV/420A നമ്പര്‍ കെട്ടിടത്തിന്റെ നികുതി ഈടാക്കുന്നതിന് 27/01/1998 തീയതിയില്‍ പ്രൊസിക്യുഷ്യന് ഫയല്‍ ( ST 930/98) ചെയ്തത് സംബന്ധിച്ച നടപടി രേഖയുടെ പകര്‍പ്പ് ഹര്‍ജി കക്ഷി ഹാജരാക്കിയിട്ടുള്ളതാണ്. ആയതിനാല്‍ വസ്തു നികുതി സംബന്ധിച്ച സഞ്ചയ സോഫ്റ്റ് വെയര്‍ വിന്യസിക്കുന്നതിന് മുമ്പ് പ്രസ്തുത കെട്ടിടം നിലവിലണ്ടായിരുന്നോ എന്നത് സംബന്ധിച്ച് 1996-1997 മുതലുള്ള അസസ്സ്മെന്റ് രജിസ്റ്റര്‍ പരിശോധിച്ച് സെക്രട്ടറി തുടര്‍ നടപടി സ്വീകരിക്കുന്നതാണ്
Attachment - Sub District Final Advice:
Final Advice Verification made by KLM1 Sub District
Updated by ശ്രീ.സുശീന്ദ്രൻ.കെ, Internal Vigilance Officer
At Meeting No. 28
Updated on 2024-07-25 14:15:34
Approved