LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
അഴത്തിപ്പറമ്പ,ഏഴിലോട്(പി.ഒ),ചെറുതാഴം
Brief Description on Grievance:
വീടിന് നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 24
Updated on 2024-02-29 12:40:23
ശ്രീമതി.ശിവകാമി D/O പെരിയസാമി അറത്തിപറമ്പ, ഏഴിലോട് എന്നിവർ നവകേരള സദസ്സ് മുൻപാകെ സമർപ്പിച്ച പരാതി പ്രകാരം അപേക്ഷക ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മിച്ച വീടിനു കെട്ടിട നമ്പർ അനുവദിച്ചില്ലെന്ന് ബോധിപ്പിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പരാതിക്കാരി കെട്ടിട നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്തിൽ സമർപ്പിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടു. ആയതിനാൽ, കെട്ടിട നമ്പറിനുള്ള അപേക്ഷ ചട്ട പ്രകാരം സമർപ്പിക്കുന്നതിന് അപേക്ഷകക്ക് നിർദേശം നൽകുന്നതിനു തീരുമാനിച്ചു. സ്ഥല പരിശോധന നടത്തി തീരുമാനം കൈകൊള്ളുന്നതിനു അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 25
Updated on 2024-03-30 14:19:37
ശ്രീമതി.ശിവകാമി D/O പെരിയസാമി അറത്തിപറമ്പ, ഏഴിലോട് എന്നിവർ നവകേരള സദസ്സ് മുൻപാകെ സമർപ്പിച്ച പരാതി പ്രകാരം അപേക്ഷക ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മിച്ച വീടിനു കെട്ടിട നമ്പർ അനുവദിച്ചില്ലെന്ന് ബോധിപ്പിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പരാതിക്കാരി കെട്ടിട നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്തിൽ സമർപ്പിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടു. സ്ഥലപരിശോധനയില്‍ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ളതും വിജ്ഞാപനം ചെയ്യപ്പെടാത്തതും 4 മീ.വീതിയുള്ളതുമായ സി.എം നഗർ റോഡിനോട് ചേർന്നാണ് ഭവനനിർമ്മാണം നടത്തിയിരിക്കുന്നത്.പ്രസ്തുത റോഡിന് ചേർന്ന പരാതിക്കാരിയുടെ പ്ലോട്ടതിരില്നിന്നും 1.74 സെ.മീ-1.84 സെ.മീ. മാത്രമാണ് കെട്ടിടത്തിലേക്ക് അകലം ലഭ്യമായിട്ടുള്ളത് .കെ.പി.ബി ആർ ചട്ടം 23 ടേബിള്‍ 3 പ്രകാരം 6 മീ. താഴെ വീതിയുള്ളതും വിജ്ഞാപനം ചെയ്യപ്പെടാത്തതുമായ റോഡുകള്‍ക്ക് മിനിമം 2 മീ.അകലം ആവശ്യമാണ്.ഈ സാഹചര്യത്തില്‍ ചട്ടലംഘനം നിലനില്‍ക്കുന്നതിനാല്‍ അദാലത്തു മുമ്പാകെ സമർപ്പിച്ച പരാതി നിരസിക്കുന്നതിനും 2024 ലെ കേരളാ പഞ്ചായത്ത് കെട്ടിട (അനധികൃത നിർമ്മാണങ്ങളുടെ ക്രമവല്‍ക്കരണം) ചട്ടങ്ങള്‍ പ്രകാരം ക്രമവത്ക്കരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്ക് അപേക്ഷ സമർപ്പിക്കുന്നതിന് പരാതിക്കാരിക്ക് നിർദ്ദേശം നല്‍കുന്നതിനും തീരുമാനിച്ച് ഫയല്‍ തീർപ്പാക്കി.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 26
Updated on 2024-06-07 11:03:19
അദാലത്ത് നിര്‍ദ്ദേശം പാലിച്ചു.
Attachment - Sub District Final Advice Verification: