LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Lakshmi", PO :Koroth Road, Azhiyour-673309, Vatakara Taluk, Kozhikode Dist. Kerala state
Brief Description on Grievance:
Permission for construction of house was given on 17.10.2019 without any reservation based on the measurement taken from railway boundary to the bldg, foundation as 32 mtrs. Work completion drg. submitted on 13.11.2023. First notice recvd on 05.1.24 saying that the construction was done within 30 mtrs from railway boundary & hence need .approval from raillway. I replied on 06.1.24.On 08.2.24. I rcvd 2nd notice saying that the construction is done 30.20 mtr from railway boundary& hence need to submit NOC fm railways or submit an undertaking on 200 rs. stamp paper confirming that I am responsible for this and will not claim any compensation fm railways in case of RAILWAYS FUTURE EXPANSION. As stated in para 2 of notice i did not make any extra constructon EXCEPT the pargola made of steel at the court yard which has no foundation, no brick work, no concrete ceiling, no door and its open at the top. Pls note that the construction is 30.20 mtrs from railway boundary and hence I did not encroached railway property. More over my plot does not fall under B-class category of railways.
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 26
Updated on 2024-03-04 11:36:54
പരാതി പരിശോധിച്ചു. പരാതിക്കാരിയും, പഞ്ചായത്ത് അസി.സെക്രട്ടറിയും ഹാജരായിരുന്നു. പരാതിക്കടിസ്ഥാനമായ ഫയല്‍ വിശദമായി പരിശോധിച്ചു. 265.57 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ വീട് നിര്‍മ്മിക്കുന്നതിനായി 17.10.2019 ാം തിയ്യതി A4-BA(331031)/2019 നമ്പറായി പഞ്ചായത്ത് കെട്ടിട നിര്‍മ്മാണനുമതി അനുവദിച്ചതാണ്. അംഗീകരിച്ച പെര്‍മിറ്റ് പ്രകാരം റെയില്വ്വേയുടെ അതിരില്‍ നിന്ന് കെട്ടിടത്തിലേക്ക് 32 മീറ്റര്‍ അകലം ലഭ്യമായിരുന്നു. തുടര്‍ന്ന് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തില്‍ 01.11.2023 ാം തിയ്യതി അപേക്ഷക കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചു. ആയതിന് 05.01.2024 ന് അപേക്ഷകക്ക് നേരിട്ട് നല്കിയ മറുപടിയില്‍ പൂര്‍ത്തീകരിച്ച നിര്‍മ്മാണം റെയില്‍വ്വേ അതിരില്‍ നിന്നും 30 മീറ്റര്‍ പരിധിയില്‍ വരുന്നതിനാല്‍ റെയില്വ്വേയുടെ നിരാക്ഷേപ പത്രം ആവശ്യപ്പെട്ടതായി കാണുന്നു. ആയതിന് 05.01.2024 തിയ്യതി അപേക്ഷക മറുപടി നല്‍കുകയും അംഗീകരിച്ച പ്ലാന്‍ പ്രകാരമുളള അളവുകളില്‍ തന്നെയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് എന്ന് പഞ്ചായത്തിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് 21.01.2024 ന് സൈറ്റ് പരിശോധിച്ച ഓവര്‍സിയര്‍ കെട്ടിടവുമായി റെയില്‍വ്വേ അതിരില്‍ നിന്നുളള അകലം 30.2 മീറ്റര്‍ ഉണ്ടെന്നും എന്നാല്‍ റെയില്‍വ്വേ NOC ആവശ്യമാണോ എന്ന കാര്യം പരിശോധിക്കേണ്ടത് ഉണ്ടെന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇതിനെ തുടര്‍ന്ന് സെക്രട്ടറി 08.02.2024 ാം തിയ്യതി അപേക്ഷകക്ക് നല്കിയ കത്തില്‍ റെയില്‍വ്വേ അതിരുമായി 30.2 മീറ്റര്‍ അകലത്തിലാണെങ്കിലും റെയില്‍വ്വേ NOC ലഭ്യമാക്കിയിട്ടില്ല. ആയതിനാല്‍ ഭാവിയില്‍ റെയില്‍വ്വേ വികസനം വരികയാണെങ്കില്‍ നഷ്ട പരിഹാരം ആവശ്യപ്പെടില്ല എന്ന് കാണിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കുവാനും, കൂടാതെ അംഗീകരിച്ച പ്ലാനില്‍ ഉളളതിനേക്കാള് കൂടുതലായി നടത്തിയ നിര്‍മ്മാണം കൂടി ഉള്‍പ്പെടുത്തികൊണ്ട് പ്ലാന്‍ പുന:സമര്‍പ്പിക്കാനും ആവശ്യപ്പെട്ടതായി കാണുന്നു. മേല്‍ വസ്തുതകള്‍ പരിശോധിച്ചാല്‍ റെയില്‍വ്വേ അതിരില്‍ നിന്നും 30.2 മീറ്റര്‍ അകലം പാലിക്കുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യുകയും അതേസമയം 30 മീറ്ററില്‍ കൂടുതല്‍ അളവ് ലഭ്യമായിട്ടും റെയില്‍വ്വേ NOC ആവശ്യമാണെന്ന രീതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഓവര്‍സിയറുടെ നടപടി നിയമ വിരുദ്ധമാണ്. ആയതിന്മേല് നിയമ പ്രകാരമുളള തിരുത്തല്‍ നടപടി സ്വീകരിക്കേണ്ടിയിരുന്ന സെക്രട്ടറി ഉള്‍പ്പെടെയുളള മേല്‍ ഉദ്ദ്യോഗസ്ഥരും ആയത് ചെയ്തതായി കാണുന്നില്ല. ഫയല്‍ പരിശോധിച്ചതിലും പരാതിക്കാരിയെ നേരില്‍ കേട്ടതിലും പ്ലോട്ടില്‍ പുതുതായി നിര്‍മ്മിച്ച ഒരു കിണര്‍ പ്ലാനില്‍ ഉള്‍പ്പടുത്താതെ പോയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ഓവര്‍സിയര്‍ റിപ്പോര്‍ട്ട് ചെയ്യുകയോ, പരാതിക്കാരിക്ക് അയച്ച നോട്ടീസില്‍ പരാമര്ശിച്ചിരിക്കുന്നതായോ കാണുന്നില്ല. ഈ സാഹചര്യത്തില്‍ പ്ലാനില്‍ ചേര്‍ക്കാന്‍ വിട്ട് പോയ കിണര്‍ ഉള്‍പ്പെടെ രേഖപ്പെടുത്തികൊണ്ട് അപാകത പരിഹരിച്ച് നല്കാന് അപേക്ഷകക്ക് നിര്‍ദ്ദേശം നല്‍കിയും, ആയത് ലഭിച്ച് കഴിഞ്ഞാല്‍ ഉടന്‍ നിയമാനുസൃത ഫീസുകള്‍ ഈടാക്കി കെട്ടിടത്തിന് നമ്പര്‍ പതിച്ച് കൊടുക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. അനുവദിച്ച നമ്പര്‍ അടുത്ത അദാലത്ത് മീറ്റിംഗില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 27
Updated on 2024-03-12 16:36:31
സെക്രട്ടറി റിപ്പോര്‍ട്ട് ഹാജരാക്കി. ആയതു പ്രകാരം കെട്ടിട നമ്പര്‍ നല്കി നികുതി ചുമത്തുന്നതാണെന്ന വിവരം പരാതിക്കാരിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.