LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Smt. Thahira, Kodakodan House, Poovathikkal, Urgattiri, Malapuram-
Brief Description on Grievance:
Quarry License -regarding
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 22
Updated on 2024-03-01 16:29:19
1) ശ്രീമതി. താഹിറ എന്നവരുടെ ക്വാറി ലൈസന്‍സ് അപേക്ഷയില്‍ കോളം നമ്പര്‍ 12,14,17,19,22,25 എന്നീ കോളങ്ങള്‍ പൂരിപ്പിച്ചിട്ടില്ല. സ്ഥലം, തിയ്യതി എന്നിവ രേഖപ്പെടുത്തിയിട്ടില്ല. 2) KSPCB,, കോഴിക്കോട് ന്റെ 10044559/2023, 31.10.23 നമ്പര്‍ പ്രകാരം പൊല്യൂഷന്‍ കണ്ട്രാള് ബോര്‍ഡിന്റെ 20.07.2027 വരെ കാലാവധിയുളള സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം പഞ്ചായത്തില്‍ നല്‍കിയിട്ടുണ്ട്. 3) 200 മെട്രിക് ടണ്‍ വലിയ കല്ല് ഖനനം ചെയ്യാനുളള അനുമതി പ്രസ്തുത സര്‍ട്ടിഫിക്കറ്റ് പ്രകാരം ഉണ്ട്. 4) ഉടമസ്ഥാവകാശം സംബന്ധിച്ച് താഴെ പറയുന്ന രേഖകള്‍ ഹാജരാക്കിയിട്ടുണ്ട്. 1) 03.07.2023 തിയ്യതിയിലെ Absolute possession സര്‍ട്ടിഫിക്കറ്റ്. 2) 17.08.2022 ലെ കൈവശവകാശ സര്‍ട്ടിഫിക്കറ്റ് പ്രകാരം സാദിഖലി s/o അബ്ദുള്‍ ഹമീദ് എന്നവര്‍ക്ക് RS NO.188/662 ല്‍ 0.35 ഹെക്ടര്‍ ലാന്റും, RS 188/661 ല്‍ .1.6188 ഹെക്ടര്‍ ലാന്റും സ്വന്തമായിട്ടുണ്ട്. 31.05.2023 തിയ്യതിയിലെ സാദിഖലി, താഹിറ എന്നവര്‍ തമ്മിലുളള ലൈസന്‍സ് എഗ്രിമെന്റ് ഹാജരാക്കിയിട്ടുണ്ട്. പ്രസ്തുത ലൈസന്‍സിന്റെ ഒറിജിനല്‍ അദാലത്ത് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. പ്രസ്തുത ലീസ് എഗ്രിമെന്റിന് 12 വര്‍ഷത്തെ കാലയളവ് ഉണ്ട്. ലൈസന്‍സ് നമ്പര്‍ KL22/396 (E 142324) പ്രകാരം താഹിറ എന്നവര്‍ക്ക് Explosive Licence, Deputy Chief Controller Of Explosive, എറണാകുളത്ത് നിന്നും 31.03.2028 വരെ കാലാവധിയുളള Explosive Licence ലഭിച്ചിട്ടുണ്ട്. പ്രസ്തുത ലൈസന്‍സ് പ്രകാരം Portable Megazines Type D ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്. Light Weight Mixture 100 kg (ഒരു സമയത്ത്), Electric and ordinary Dictator 2000 നമ്പറും, safety fuse 2000 moixture ഉം ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്. ഷെക്കീര്‍ പി പി,s/o ഷിഹാബുദ്ധീന്, മൈസൂര്‍മല കൊടിയത്തൂര്‍, എന്നവരുടെ പാറപ്പൊട്ടിക്കുന്ന വൈദഗ്ദ്ധ്യം സംബന്ധിച്ച് കൂടുതല്‍ പരിശോധന ആവശ്യമാണ്. Minning and Geology 27.06.2022 തിയ്യതിയിലെ DOZ(M) 2764/2017 ജില്ലാ ജിയോളജിസ്റ്റിന്റെ കത്ത് ലഭിച്ചിട്ടുണ്ട്. പ്രസ്തുത Intend പ്രകാരം 4 രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ Letter of Intend നിലവില്‍ വാല്യു ഇല്ല. (26.06.2023 തിയ്യതിയില്‍ Letter Of Intend കാലാവധി കഴിഞ്ഞിട്ടുണ്ട്). പ്രസ്തുത നാല് രേഖകളില്‍ ഒന്ന് പഞ്ചായത്തില്‍ നിന്ന് നല്കുന്ന ലൈസന്‍സ്. ലൈസന്‍സ് പഞ്ചായത്ത് നാളിതുവരെ നല്കാത്തതിനാല് Minning and Geology ല്‍ നിന്നുളള അനുമതി ലഭിച്ചിട്ടില്ല. സര്‍ട്ടിഫൈഡ് സര്‍വ്വെ സ്കെച്ച്, സര്‍ട്ടിഫൈഡ് ലൊക്കേഷന്‍ സ്കെച്ച് എന്നിവ ഫയലില്‍ ലഭ്യമല്ല. Ministery of Enviorment Impact Assessment certificate ലഭിച്ചിട്ടുണ്ട്. ഫയല്‍ നമ്പര്‍ 1702/Ec4/2023/SE!AA കെ കെ മുഹമ്മദ് എന്നവരുടെ പേരിലാണ്. രേഖകളൊക്കെ താഹിറയുടെ പേരിലാണ്. ആയത് സംബന്ധിച്ച് അഫിഡവിറ്റ് ഫയലില്‍ ലഭ്യമല്ല. State Enviormental Impact Assessment Authority പ്രകാരം മുഹമ്മദ് കെ കെ എന്നവരുടെ പേരിലാണ് കാണുന്നത്. പ്രൊസീഡിംഗ്സ് ഭാര്യയുടെ പേരിലാണ്. ഇതു സംബന്ധിച്ച് അനന്തരവകാശികളുടെ അഫിഡവിറ്റ് ലഭ്യമല്ല. 2018 ലെ കേരള നിക്ഷേപം പ്രോല്‍സാഹിപ്പിക്കലും, സുഗമമാക്കലും നിയമ പ്രകാരം പഞ്ചായത്തീരാജ് നിലവിലുളള 232,233 എന്നീ വകുപ്പുകള്‍ക്ക് ഭേദഗതി വന്നിട്ടുണ്ട്. 233 സെക്ഷന്‍ 2A പ്രകാരം ക്വാറി ലൈസന്‍സ് അപേക്ഷയില്‍ അപാകതകള്‍ 5 ദിവസത്തിനകം അപേക്ഷകനെ അറിയിക്കണമെന്നും, സെക്ഷന്‍ 3 പ്രകാരം വില്ലേജ് പഞ്ചായത്ത് 30 ദിവസത്തിനകം രേഖകള്‍ പരിശോധിച്ച് പെര്മിഷന് നല്‍കുകയോ, Condition നോട് കൂടി അനുമതി നല്‍കുകയോ ചെയ്യേണ്ടതാണ്. 233 A വകുപ്പില്‍ വില്ലേജ് പഞ്ചായത്ത് എന്നതിന് പകരം സെക്രട്ടറി എന്ന് മാറ്റം വരുത്തിയിട്ടുണ്ട്. പ്രസ്തുത നിയമങ്ങള്‍ പ്രകാരം സെക്രട്ടറി കൃത്യമായ റിപ്പോര്‍ട്ട് ഭരണ സമിതിക്ക് നല്‍കുകയും, ഭരണ സമിതി 30 ദിവസത്തിനകം തീരുമാനം എടുക്കേണ്ടത് നിയമപരമായ പഞ്ചായത്തിന്റെ ഉത്തരവാദിത്തമാണ്. ഈ കാര്യത്തില്‍ 24.11.2023 തിയ്യതിയിലെ 8/1 തീരുമാന പ്രകാരവും, 30.03.2023 തിയ്യതിയിലെ തീരുമാന നമ്പര്‍ പ്രകാരവും , 29.12.2023 തിയ്യതിയിലെ 14/1 നമ്പര്‍ തീരുമാന പ്രകാരവും പഞ്ചായത്ത് ഭരണ സമിതി ഈ കാര്യത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തെങ്കിലും അന്തിമ തീരുമാനം എടുത്തതായി കാണുന്നില്ല. കൂടാതെ രേഖകള്‍ പരിശോധിച്ചപ്പോള്‍ വഴിയുമായി ബന്ധപ്പെട്ട് അവ്യക്തത ഉളളതായി ബോധ്യപ്പെട്ടു. വഴി സംബന്ധിച്ച് നിയമ പ്രകാരമുളള ഡോക്യൂമെന്റ്സ് സെക്രട്ടറി വാങ്ങിക്കേണ്ടതും, ക്വാറി സൈറ്റില്‍ മറ്റ് കെട്ടിടങ്ങള്‍ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. പഞ്ചായത്ത് ഭരണസമിതി നിയമ പ്രകാരമുളള ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതും, സെക്രട്ടറി റിപ്പോര്‍ട്ട് പ്രകാരം ഈ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് അത്യന്താപേക്ഷിതവുമാണ്. 11.11.2029 തിയ്യതിയിലെ 6080/19 സര്‍ക്കുലര്‍ പ്രകാരം ലൈസന്‍സ് അപേക്ഷ നിരസിക്കാന്‍ പഞ്ചായത്തിന് അധികാരമില്ല. നിയമ പ്രകാരമുളള അധികാരിയുടെ നിരാക്ഷേപ സാക്ഷ്യ പത്രം ഉണ്ടെങ്കില്‍ ലൈസന്‍സ് അനുവദിക്കാവുന്നതാണ്. ഇന്നു മുതല്‍ 30 ദിവസത്തിനകം സെക്രട്ടറി വിശദമായ റിപ്പോര്‍ട്ട് രേഖകള്‍ സഹിതം ഭരണ സമിതിക്ക് മുമ്പാകെ വിഷയം ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊള്ളേണ്ടതും, അല്ലാത്ത പക്ഷം സെക്രട്ടറിയില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിക്കേണ്ടതുമാണ്. .
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 24
Updated on 2024-09-22 17:21:05
No representation