LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ajayakumar Lakshmi Nivas, Kulathur Post, Thiruvanathapuram-695583
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 22
Updated on 2024-02-27 22:40:44
ശ്രീ. അജയകുമാർ ,ലക്ഷ്മി നിവാസ്, കുളത്തൂർ, തിരുവനന്തപുരം . എന്നയാൾ ടിയാളുടെ ഭാര്യയുടെ പേരിൽ ഭാഗപത്രപ്രകാരം ലഭിച്ച വീടിൻറ ഉടമസ്ഥാവകാശം മാറ്റി കിട്ടുന്നതിനായി വെട്ടൂർ ഗ്രാമപഞ്ചായത്തിൽ നൽകിയ അപേക്ഷയിൽ നടപടി സ്വീകരിക്കുന്നില്ല എന്ന് കാണിച്ച് നൽകിയ പരാതി അദാലത്തിൽ പരിഗണിച്ചു. പരാതി നൽകിയ ശ്രീ. അജയകുമാർ, വെട്ടൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജൂനിയർ സൂപ്രണ്ട് എന്നിവർ അദാലത്തിൽ ഹാജരായിരുന്നു. ശ്രീ അജയകുമാറിൻ്റെ ഭാര്യ ശ്രീമതി. റോണിയുടെ , അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും, പഞ്ചായത്തിലെ അസസ്മെൻ്റ് രജിസ്റ്ററിൽ ശ്രീമതി. റോണിയുടെ അമ്മ സുഷമയുടെ പേരിലുള്ള 9/ 45 നമ്പർ കെട്ടിടത്തിൻ്റെ ഉടമസ്ഥാവകാശം മാറ്റി നൽകുന്നതിനാണ് അപേക്ഷിച്ചിട്ടുള്ളതെന്നും , ഈ കെട്ടിടത്തിൻ്റെ പകുതിഭാഗം ഭാഗപത്ര പ്രകാരം അപേക്ഷകയുടെ സഹോദരനായ റോസ് സി സേനൻ എന്നായാളുടെ പേരിലാണെന്നും, ഇവർ തമ്മിൽ വീട് വേർതിരിക്കുന്നത് സംബന്ധിച് തർക്കം നിലനിൽക്കുന്നു എന്നും ആയത് പരിഹരിക്കുന്നതിനായി ഇവരെ പഞ്ചായത്തിൽ സംയുക്ത ചർച്ചയ്ക്ക് വിളിച്ചുവെങ്കിലും പരിഹരിക്കപ്പെട്ടിട്ടില്ല എന്നും തർക്കം പരിഹരിച്ചാൽ മാത്രമേ ഈ വിഷയത്തിൽ തുടർനടപടി സ്വീകരിക്കാൻ കഴിയൂ എന്നും സെക്രട്ടറി അറിയിച്ചു. തർക്കമുണ്ട് എന്ന് പരാതിക്കാരനായ ശ്രീ. അജയകുമാറും സമ്മതിച്ചു. തർക്കം പരിഹരിച്ചാൽ മാത്രമേ അപേക്ഷയിൽ തുടർ നടപടി സ്വീകരിക്കാൻ കഴിയൂ എന്ന് അജയകുമാറിനെ അറിയിച്ചു. ഈ വിവരം അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി പരാതി തീർപ്പാക്കി തീരുമാനിച്ചു.
Final Advice Verification made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 23
Updated on 2024-04-11 16:54:27
പരാതിക്കാരന് സെക്രട്ടറി അറിയിപ്പ് നൽകിയിട്ടുണ്ട്.