LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Libi Basheer, Bijeesh House, Ottur, Kallambalam, Thiruvanathapuram
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 22
Updated on 2024-02-26 23:26:53
ശ്രീമതി ലിബി ബഷീർ ,ബിജീസ് മൻസിൽ, കല്ലമ്പലം എന്നയാൾ കല്ലമ്പലം ജംഗ്ഷനിൽ സർവ്വേ . നം 397/14-1 ഉൾപ്പെട്ട 9 .9 are സ്ഥലത്ത് നിർമ്മിച്ച കെട്ടിടത്തിന് നമ്പർ നൽകുന്നില്ല എന്ന ഈ പരാതി അദാലത്തിൽ പരിഗണിച്ചു. അപേക്ഷകയ്ക്ക് വേണ്ടി ടിയാളുടെ പിതാവ് ശ്രീ. അബ്ദുൽ ബഷീർ , സൈറ്റ് സൂപ്പർവൈസർ ശ്രീ. പ്രസാദ് എന്നിവരും ഒറ്റൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റൻറ് എൻജിനീയർ ,ഓവർസിയർ എന്നിവരും ഹാജരായിരുന്നു. ഫയൽ പരിശോധിച്ചതിൽ വാണിജ്യ ആവശ്യത്തിനുള്ള ഈ കെട്ടിടത്തിൽ 9 അപാകതകൾ ഉള്ളതായി രേഖപ്പെടുത്തി പരിഹരിക്കുന്നതിന് ഉടമസ്ഥന് അറിയിപ്പ് നൽകിയിട്ടുള്ളതായി കാണുന്നു. ഈ അപാകതകൾ പരിഹരിച്ച് റിവൈസ്ഡ് പ്ലാൻ സമർപ്പിച്ചിട്ടില്ല എന്ന് സെക്രട്ടറി അറിയിച്ചു .സ്ഥലം പരിശോധിച്ചതിൽ സൈഡ് സെറ്റ് ബാക്ക് ഒരു മീറ്ററിന് പകരം 80 സെൻറീമീറ്റർ മാത്രമേ ഉള്ളൂവെന്നും ആയത് പരിഹരിക്കുന്നതിന് സ്ഥലം ലഭ്യമല്ലെന്നും അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു. ഈ സൈഡ് സെറ്റ് ബാക്കിൻ്റെ അപാകത ഒഴികെ ബാക്കിയെല്ലാ അപാകതകളും പരിഹരിക്കാൻ കഴിയുമെന്നും , സൈഡ് സെറ്റ് ബാക്ക് മതിലുൾപ്പടെ 85 സെൻ്റീമീറ്ററിൽ കൂടുതൽ ഉണ്ടെന്നും ഈ കാര്യത്തിൽ കിഴിവ് നൽകണമെന്നും ഉടമസ്ഥക്ക് വേണ്ടി ഹാജരായ ആൾ ആവശ്യപ്പെട്ടു. മറ്റ് അപാകതകൾ പരിഹരിക്കാൻ കഴിയുമെന്ന് അറിയിച്ചിട്ടുള്ളതിനാൽ സൈഡ് സെറ്റ് ബാക്കിൻ്റെ വിഷയം KPBR-2019 ചട്ടം 3 (5) ന് വിധേയമായി കിഴിവിനായി സർക്കാരിന് സമർപ്പിക്കാൻ കഴിയുന്നതാണോ എന്ന് വിശദമായി പരിശോധിച്ച് നിയമാനുസൃത തുടർ നടപടികൾ കഴിവതും വേഗം സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി. സ്വീകരിച്ച നടപടികൾ ഒരാഴ്ചക്കകം അദാലത്ത് സമിതിയെ അറിയിക്കേണ്ടതാണ്.
Final Advice Verification made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 23
Updated on 2024-04-12 12:17:07
സെക്രട്ടറി പരാതികക്ഷിക്ക് മറുപടി നൽകിയിട്ടുണ്ട്.